മലയാളം (Part-1)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:-'ഭാഷ' എന്ന വാക്കിന്റെ അർത്ഥം എന്ത്?വാക്ക്/മൊഴി


Question2:- ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകൾ ഏവ?തമിഴ്, മലയാളം, കന്നഡ, തെലുങ്ക്.


Question3:-'ജീവൽഭാഷ ' എന്നാൽ എന്ത്?ഇപ്പോഴും ഒരുവിഭാഗം ജനങ്ങൾ ആശയവിനിമയത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷകളാണ് " ജീവൽഭാഷ"


Question4:-"മൃതഭാഷ "എന്നാൽ എന്ത്?ഇപ്പോൾ സംഭാഷണത്തിൽ ഉപയോഗിക്കാത്ത ഭാഷകൾ" .


Question5:- മൃതഭാഷകൾ -ലാറ്റിൻ, സംസ്കൃതം, ഗ്രീക്ക്


Question6:-"വർണ്ണം" എന്നാൽ എന്ത്?"പിരിക്കാൻ കഴിയാത്ത ശബ്ദം (നാദം)ആണ് വർണ്ണം."
(വിവരണം- "പ" എന്ന അക്ഷരം പ്+അ , എന്ന് പിരിക്കാം, രണ്ട് ശബ്ദങ്ങളായി. പക്ഷേ പ്" ശബ്ദം വീണ്ടും പിരിച്ച് ഉച്ചരിക്കാൻ കഴിയില്ല. "അ"-യും അതുപോലെതന്നെ ) ഇ, ഉ,ന്, മ്, ല്,എ, - മറ്റുദാഹരണം)


Question7:-സ്വരാക്ഷരങ്ങൾ എന്നാൽ എന്ത്?."വായിലൂടെ പുറത്തേക്കു പോകുന്ന ശ്വാസവായു നിർത്തോ,(stop) തടസ്സമോ ,ഞെരുക്കമോ, കൂടാതെ ഉച്ചരിക്കുന്ന വർണ്ണം (നാദം) ആണ് സ്വരം. "അ" മുതൽ "ഔ" വരെയുള്ള വർണ്ണങ്ങൾ "സ്വര"ങ്ങളാണ്.


Question8:- വ്യഞ്ജനങ്ങൾ എന്നാലെന്ത്?"ശാസവായുവിന് വായിൽ നിർത്തോ, തടസ്സമോ, ഞെരുക്കമോ , ഉണ്ടാകും വിധം ഉച്ചരിക്കുന്ന വർണ്ണം ആണ് വ്യഞ്ജനം. വ്യഞ്ജനങ്ങളോട് സ്വരാക്ഷരങ്ങൾ ചേർത്ത് തടസ്സമില്ലാതെ ഉച്ചരിക്കാം..
ഉദാ: ക്+അ= ക., പ്+ഇ= പി.


Question9:-"അക്ഷരം" എന്നാലെന്ത്?"സ്വയം തടസ്സമില്ലാതെ ഉച്ചരിക്കാവുന്നവയായ സ്വരങ്ങളും , സ്വരം ചേർത്തു് ഉച്ചാരണക്ഷമമായ വ്യഞ്ജങ്ങളും ആണ് ""അക്ഷരങ്ങൾ""
(സ്വരവും സ്വരസമ്മിളിതമായ വ്യഞ്ജങ്ങളും ആണ് "അക്ഷര"ങ്ങളെന്ന് ഉള്ളൂർ പറയുന്നു.)
"ഉദാ:.അ, ഇ, ഈ ഇത്യാദി സ്വരങ്ങളും, ക ,ശ,ബ ഡ- ഇത്യാദി സ്വരം ചേർന്ന വ്യഞ്ജനങ്ങളും അക്ഷരങ്ങളാണ്


Question10:-അക്ഷരവും ലിപിയും തമ്മിലുള്ള വ്യത്യാസം എന്താണ്?'ക' ,അ ഇത്യാദി അക്ഷരം ഉച്ചരിക്കുമ്പോൾ കേൾക്കുന്ന ശബ്ദം ( sound)ആണ് അക്ഷരം. ഈ അക്ഷരത്തെ എഴുതിക്കാണിക്കുന്ന അടയാളമാണ് ലിപി. അക്ഷരങ്ങൾ ചേർന്ന് പദങ്ങളും (word) പദങ്ങൾ ചേർന്ന് വാക്യങ്ങളും (sentence) ഉണ്ടാകുന്നു.


Question11:-വാചകം എന്നാൽ എന്ത്?പദങ്ങളെ " വാചകം " ,ദ്യോതകം" എന്ന് രണ്ടായി തിരിക്കാം.
ഒറ്റയ്ക്ക് നിൽക്കുമ്പോൾ സ്വന്തമായി അർത്ഥം ഉള്ള പദങ്ങളാണ് വാചകങ്ങൾ" രാമൻ, മരം, എന്നിങ്ങനെയുള്ള നാമങ്ങളും (nouns) അവൻ, ഞാൻ, എന്നീ സർവ്വനാമങ്ങളും ( pronouns) വന്നു. പോകും, ചെയ്തു, തുടങ്ങിയ ക്രിയകളും (verbs) , കറുത്ത, വെളുത്ത, കിഴവൻ, തുടങ്ങിയ വിശേഷണങ്ങളും (adjective), വാചകമാണ്.


Question12:-എന്താണ് ദ്യോതകം?ദ്യോതകം എന്നത്, ഒറ്റയ്ക്ക് നില്ക്കുമ്പോൾ, സ്വന്തമായി അർത്ഥം ഇല്ലാത്തതും, എന്നാൽ, രണ്ടുപദങ്ങളുടയോ രണ്ട് വാക്യങ്ങളുടെയോ ബന്ധം സൂചിപ്പിക്കുന്നതുമാണ് . ഉദാ: രാവണൻ "എന്ന" രാക്ഷസൻ. മഴപെയ്തു; "എങ്കിലും" ഉഷ്ണം ശമിച്ചില്ല. "എന്ന" / "എങ്കിലും" - ഇവ ദ്യോതകമാണ്.


Question13:-ദ്യോതകത്തിന്റെ പിരിവുകൾ:- ഒന്ന്--- ഗതി. എന്താണ് ഗതി?"ഒരു നാമ(noun) പദത്തിന് മറ്റ് പദങ്ങളോടുളള ബന്ധം സൂചിപ്പിക്കുന്ന ദ്യോതകമാണ് "ഗതി" ".( ഓർക്കുക: സ്വന്തമായി അർത്ഥമില്ലാത്ത പദമാണ് ദ്യോതകം//, പദങ്ങൾക്ക് തമ്മിലുളള ബന്ധം സൂചിപ്പിക്കുന്ന ദ്യോതകമാണ് "ഗതി" എന്ന് സാരം) ഉപ്പ് "മുതൽ" കർപ്പൂരം "വരെ". - ഈ ഉദാഹരണത്തിൽ ,"മുതൽ" എന്ന വാക്കിന്റെ സ്വന്തമായ capital / wealth/ asset, എന്നീ അർത്ഥത്തിലല്ല, പ്രയോഗിച്ചത്. "മുതൽ" " വരെ"- ഈ രണ്ട് ദ്യോതകങ്ങളും ഇവിടെ ഉപ്പ് എന്ന പദത്തിന് കർപ്പൂരം എന്ന പദവുമായുളള ബന്ധം സൂചിപ്പിക്കുന്നു."
മറ്റുദാഹരണങ്ങൾ-
  • 1-രാവണൻ "എന്ന" രാക്ഷസൻ
  • 2-പക്ഷികളിൽ "വച്ച് "ഗരുഡൻ ശ്രേഷ്ഠനാണ്.
  • 3-രാമനെ"പ്പറ്റി"പറഞ്ഞു(പറ്റി) -
  • 4-രാമനേ"ക്കാൾ "ശക്തനാണ് രവി.( കാൾ)
  • 5-മാളികയിൽ "നിന്ന് "നോക്കി.
  • 6- കിണറ്റിൽ "നിന്ന് "കയറി.
  • 7- മരത്തിൽ "നിന്ന് "വീണു.
  • 8-കൃഷ്ണനെ"ക്കാട്ടിൽ" വലുതാണ് .(കാട്ടിൽ).
  • 9-രാമനോളം വരില്ല.(ഓളം)


Question14:-ദ്യോതകത്തിന്റെ പിരിവുകൾ:-(രണ്ട്--) ഘടകം.(എന്നാൽ എന്ത്?)ദ്യോതകത്തിന്റെ മറ്റൊരു വിഭാഗമാണ് ഘടകം.
"രണ്ട് വാക്യങ്ങളുടെ അർത്ഥങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്- ഘടകം.
ഉദാ: രാമന്റെയുംകൃഷ്ണന്റെയുംകഥ.(രാമന്റെ കഥയും കൃഷ്ണന്റെകഥയും-എന്ന രണ്ട് വാക്യങ്ങളെ യോജിപ്പിച്ചു) രാമൻ,കൃഷ്ണൻ- എന്നീ പദങ്ങളുടെ അവസാനം ചേർത്തിരിക്കുന്ന "ഉം" ഘടകമാണ്. "രാമനോകൃഷ്ണനോവരും" - ഇവിടെ രണ്ട് പേരിനോടും " ഓ" ചേർത്തിരിക്കുന്നു. "ഉം" "ഓ" രണ്ടും ഘടകങ്ങളാണ്.


Question15:-ദ്യോതകത്തിന്റെ പിരിവുകൾ:-(മൂന്ന്) "വ്യാക്ഷേപകം."ദ്യോതകത്തിന്റെ മറ്റൊരു വിഭാഗം.
അയ്യോ! ഉവ്വ്! ഹാ! എന്നിങ്ങനെ, ഒരു വാക്യത്തിൽ, മറ്റ് പദങ്ങളോട് ചേരാതെ സ്വതന്ത്രമായി വാക്യാർത്ഥത്തെ ദ്യോതിപ്പിക്കുന്നു.
ഉദാഹരണം-: " രാമാ! നീ കടയിൽപോയിരുന്നോ?"പിതാവ് ചോദിച്ചു. രാമൻ: ഉവ്വ്! എട്ടു മണിക്ക്." ഈ സംഭാഷണത്തിൽ, ഉവ്വ് ! എന്നത് "ഞാൻ കടയിൽപോയി" എന്ന വാക്യാർത്ഥത്തെ സൂചിപ്പിക്കുന്നു.


Question16:-ദ്യോതകത്തിന്റെ പിരിവുകൾ:-(നാല്) - കേവലം,മുകളിൽ പറഞ്ഞ മൂന്നിനങ്ങളിലും പെടാത്ത, "തന്നെ" പോലെയുളള ദ്യോതകങ്ങൾ.. ഈശ്വരൻ "തന്നെ" ശരണം.


Question17:-"ചുട്ടെഴുത്തുകൾ " എന്നാലെന്ത്?അ, ഇ, എന്നിവ. ചൂണ്ടികാട്ടി പറയാൻ ഉപയോഗിക്കുന്നതു കൊണ്ട്. , അ+ഇടം=അവിടം ,ഇ+ ആൾ=ഇയാൾ.