Kerala Public Service Commision examination questions, online psc exam

Malayalam (മലയാളം) (Part-10)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

Question1:- വൈശികതന്ത്രത്തിന്റെ കാലം?



പന്ത്രണ്ടാം ശതകം.


Question2:- വൈശികതന്ത്രത്തിലെ പ്രതിപാദ്യം എന്തു്‌?



വേശ്യാവൃത്തിതൊഴിലാക്കിയ ഒരു വൃദ്ധ തന്റെ മകൾക്ക് നൽകുന്ന ഉപദേശമാണീകൃതി.


Question3:-"വൈശികതന്ത്രത്തിന്റെ " പശ്ചാത്തലം?



പതിനൊന്നാംനൂറ്റാണ്ടിലെ ചേരചോളയുദ്ധം. നൂറ്റാണ്ടു്‌ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന് ശേഷം ഉണ്ടായ ചേര വംശത്തിന്റെ കേന്ദ്രീകൃതഭരണത്തകർച്ചയെ തുടർന്നു നാടുവാഴികളുടെ ഭരണവും നമ്പൂതിരി പ്രാബല്യവും സമൂഹത്തിൽ ഉണ്ടാക്കിയ ധാർമ്മികാധഃപധനം മണിപ്രവാളകൃതികൾ പ്രതിനിധാനം ചെയ്യുന്നു. വൈശികതന്ത്രം ഉദാഹരണം.


Question4:-ഉണ്ണിയച്ചിചരിതം എന്ന ചമ്പു കാവ്യത്തിന്റെ കാലം?



പതിമൂന്നാം ശതകം.


Question5:-എന്താണു്‌ ചമ്പു കാവ്യം?



ഗദ്യവും പദ്യവും ഇടകലർത്തിയെഴുതുന്ന കാവ്യം. മണിപ്രവാളത്തിലാണു്‌ രചന.


Question6:-ആരാണു്‌ ഉണ്ണിയച്ചി?



തിരുനെല്ലിയ്ക്കു്‌ സമീപമുളള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയാണു്‌ "ഉണ്ണിയച്ചി". ഉണ്ണിയച്ചിയാണു്‌ ഈകൃതിയിലെ നായിക.


Question7:-ഉണ്ണിയച്ചിചരിതത്തിലെ പ്രതിപാദ്യം?



ഒരു ഗന്ധർവനു്‌ ഇവളിൽ അനുരാഗം തോന്നി.ഭൂമിയിലെത്തിയ ഗന്ധർവനെ ഒരു "ചാത്തിര "നമ്പൂതിരി(വിദ്യാർത്ഥി)അവളുടെ ഗൃഹത്തിലേക്കു്‌ നയിക്കുന്നു. വഴിയിലെ കാഴ്ചകൾ, അങ്ങാടി ,അവളുടെ ഗൃഹപരിസരത്തു്‌ കൂടിയ വൈദ്യന്മാർ,ജ്യോത്സ്യർ തുടങ്ങിയവർ -എല്ലാം വിശദമായി വർണ്ണിക്കുന്നു.


Question8:-ഉണ്ണിയച്ചിചരിതത്തിന്റെ കർത്താവു്‌?.



തേവൻ ചിരികുമാരൻ. (ദേവൻ ശ്രീകുമാരൻ)

ഉണ്ണിച്ചിരുതേവിചരിതവും ചമ്പു കാവ്യമാണു്‌.



Question9:- ഉണ്ണിച്ചിരുതേവിചരിതത്തിന്റെ കാലം? കർത്താവു്‌?



പതിമൂന്നാം ശതകം. കർത്താവു്‌ ആരെന്നറിയില്ല


Question10:- ഉണ്ണിച്ചിരുതേവിചരിതത്തിലെ പ്രതിപാദ്യം?



ദേവേന്ദ്രൻ, അനുരാഗംമൂലം, അവളെ കാണാനായി ഭൂമിയിലെത്തുന്നു. നായികയുടെ വീട്ടിലെ വിശേഷങ്ങൾ വർണ്ണിക്കുന്നു. ഇത്രയുമേ കണ്ടുകിട്ടിയ കാവ്യഭാഗത്തുളളൂ.


Question11:-ഉണ്ണിയാടിചരിതത്തിന്റെ കർത്താവു്‌?കാലം?



ദാമോദരചാക്യാർ. പതിന്നാലാംശതകം.


Question12:-ആരാണു്‌ ഉണ്ണിയാടി?



കായംകുളം(ഓടനാടു്‌) വാണ കേരളവർമ്മയുടേയും ചെറുകരകുട്ടത്തിയുടെയും മകളാണു്‌ ഉണ്ണിയാടി.


Question13:- ഉണ്ണിയാടിചരിതത്തിലെ പ്രതിപാദ്യം?



ചന്ദ്രൻ ഒരു മനോഹരഗാനം കേട്ടു. അതിന്റെ ഉത്ഭവംതിരക്കിവിട്ട,രണ്ടു പേർ അഞ്ചാം ദിനംതിരികെചെന്നു്‌ , കേരളം,മഹോദയപുരം, ഓടനാടു്‌ ,കണ്ടിയൂർ അങ്ങാടി എന്നിങ്ങനെ ക്രമമായി വർണ്ണിക്കുന്നു.ഇത്രയുമേ കണ്ടുകിട്ടി യിട്ടുളളൂ.


Question14:- എന്താണു്‌ സന്ദേശകാവ്യങ്ങൾ?



കാളിദാസന്റെ മേഘസന്ദേശത്തെ അനുകരിച്ചുണ്ടായകാവ്യങ്ങൾ. ഭാര്യയിൽനിന്നു്‌ വേർപെട്ടുകഴിയുന്ന ഭർത്താവ് "മറ്റാരുടെയെങ്കിലും" കൈയിൽ ഒരു സന്ദേശം കൊടുത്തു്‌, മാർഗ്ഗവർണ്ണനയോടെ യാത്ര അയയ്ക്കുന്നതായി സങ്കല്പിച്ചഴുതന്ന കൃതികൾ.


Question15:-മണിപ്രവാളത്തിൽ ആദ്യമായി ഉണ്ടായ സന്ദേശകാവ്യം?



ഉണ്ണുനീലിസന്ദേശം.


Question16:-ഉണ്ണുനീലിസന്ദേശത്തിന്റെ കാലം?



പതിനാലാം ശതകം.


Question17:-ഉണ്ണുനീലിസന്ദേശത്തിലെ നായിക ആരു്‌?



മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിയാണു്‌ , നായിക.ഇപ്പോഴത്തെ കടുത്തുരുത്തിയിലാണു്‌ മുണ്ടയ്ക്കൽ.


Question18:-ഉണ്ണുനീലിസന്ദേശത്തിന്റെ മറ്റൊരുപേരു്‌?



മുണ്ടയ്ക്കൽ സന്ദേശം


Question19:-ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവു്‌?



കർത്താവു്‌ ആരെന്നു്‌ അറിയില്ല.


Question20:- ഉണ്ണുനീലിസന്ദേശത്തിലെ ഇതിവൃത്തം?



നായികയോടൊപ്പം ഉറങ്ങിയ നായകനെ ഒരു യക്ഷി എടുത്തു തെക്കോട്ടു്‌ കൊണ്ട് പോയി. തിരുവനന്തപുരത്തു്‌ എത്തിയപ്പോൾ നായകനുണർന്നു്‌ നരസിംഹ മന്ത്രം ജപിച്ചു. യക്ഷി അവിടെ ഉപേക്ഷിച്ചു്‌ പോയി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നിലാണു്‌ വീണതു്‌. ക്ഷേത്രദർശനത്തിനു്‌ വന്ന, യുവരാജാവായ ആദിത്യവർമ്മയെ, സന്ദേശവാഹകനായി വിടുന്നുവെന്നു്‌ സങ്കല്പിച്ചെഴുതിയ മനോഹരമായ സന്ദേശകാവ്യം.


Question21:-ഏല്ലാ സന്ദേശകാവ്യങ്ങളും എഴുതിയിട്ടുളളതു്‌ ഏതു്‌ വൃത്തത്തിൽ?



മന്ദാക്രാന്ത.


Question22:- കോകസന്ദേശത്തിന്റെ കാലം?



(ശതകം 14.)


Question23:-കോകം എന്ന വാക്കിന്റെ അർത്ഥം?



ചക്രവാകം എന്ന (സാങ്കല്പിക)പക്ഷി.


Question24:-കോകസന്ദേശത്തിന്റെ പ്രമേയം?



ജയസിംഹനാട്ടിലെ ഒരു കാമി സ്പ്നം കാണുന്നു. തന്നെ ഭാര്യയിൽ നിന്നും വേർപെടുത്തി ഒരു യക്ഷി തിരുനാവായ്ക്ക് അടുത്തുളള "തിപ്രങ്ങോടു്‌ " എന്ന സ്ഥലത്തു്‌ എത്തിച്ചു. അവിടെ കണ്ട ചക്രവാകത്തോടു്‌,കൊല്ലത്തേക്ക് ഒരു സന്ദേശം കൊടുക്കാൻ ആവശ്യപ്പെടുന്ന രീതിയിൽ രചിച്ചകൃതി. ഇടപ്പളളി വരെയുളള സ്ഥലവർണ്ണന മാത്രമേ കണ്ടുകിട്ടിയിട്ടുളളൂ. . കർത്താവു്‌ ആരെന്നറിയില്ല.


Question25:-നിരണം കവികൾ(കണ്ണശ്ശകവികൾ) ആരെല്ലാം?



മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ.


Question26:- രാമചരിതം പാട്ടും കണ്ണശ്ശകവിതകളും തമ്മിലുള്ള ബന്ധം.?.



രണ്ടും പാട്ടു്‌ പ്രസ്ഥാനത്തിലാണു്‌ രചിച്ചതു്‌. "ദ്രമിഡസംഘാത പാഠം" കണ്ണശ്ശർ ഉപേക്ഷിച്ചു്‌, സംസ്കൃതവാക്കുകൾ കൂടുതൽ ഉൾപ്പെടുത്തി. തമിഴ് വാക്കുകൾ വളരെ കുറവാണു്‌ കണ്ണശ്ശകവിതകളിൽ. എതുക, മോന, ദ്രാവിഡവൃത്തം, അന്താദിപ്രാസം എന്നിവ രണ്ടു്‌ കവിതകളിലും ഉണ്ടു്‌. രണ്ടു്‌ കവികളും ഭക്തിയ്ക്കു്‌ പ്രാധാന്യം നൽകുന്നു.


Question27:- ഭാരതീയഭാഷകളിൽ ഭഗവദ്ഗീതയ്ക്കുണ്ടായ ആദ്യവിവർത്തനം ആരുടെ കൃതി?കൃതിഏതു്‌?.



മാധവപ്പണിക്കർ ഭഗവദ്ഗീത സംക്ഷേപിച്ചു്‌ വിവർത്തനം ചെയ്തു. ഇതിന്റെ പേരാണു്‌, "ഭാഷാഭഗവദ്ഗീത" . ഇന്ത്യൻ ഭാഷകളിൽ ഭഗവദ്ഗീതയ്ക്കു്‌ ആദ്യമായുണ്ടായ വിവർത്തനം ഇതാണു്‌. (ഭാഷാഭഗവദ്ഗീത)


Question28:- ശങ്കരപ്പണിക്കരുടെ കൃതി?



ഭാരതമാല.


Question29:- ഭാരതമാലയുടെ പ്രമേയം?



ഭാഗവതം ദശമസ്ക്കന്ധവും മഹാഭാരതവും സംക്ഷേപിച്ചു്‌ വിവർത്തനം ചെയ്തതാണു്‌ ഈ കൃതി


Question30:-കണ്ണശ്ശകവികളിൽ പ്രമുഖൻ ആരു്‌ ?



രാമപ്പണിക്കർ


Question31:- രാമപ്പണിക്കരുടെ കൃതികൾ ഏവ?



കണ്ണശ്ശരാമായണം, കണ്ണശ്ശഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണു്‌, ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.


Question32:- രാമപ്പണിക്കരുടെ കൃതികളുടെ പ്രത്യേകതകൾ എന്ത്?



ഭക്തിരസപ്രാധാന്യമുളള മനോഹരമായ കവിതകളാണിവ. എഴുത്തച്ഛനും മാർഗ്ഗദർശിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാഗവതവും സ്വതന്ത്രമായ തർജ്ജിമയാണു്‌. ഇതിൽ രണ്ടിൽ നിന്നും വ്യത്യസ്തമായി, ശൈവഭക്തനായ രാമപ്പണിക്കരെയാണു്‌ "ശിവരാത്രിമാഹാത്മ്യത്തിൽ " കാണുന്നതു്‌.


Question33:- നിരണംകവികൾ തമ്മിലുള്ള ബന്ധം എന്തു്‌?



രാമപ്പണിക്കരുടെ അമ്മാവന്മാരാണ് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും. ശങ്കരപ്പണിക്കർ വെളളാങ്ങല്ലൂരും (ഇരിങ്ങാലക്കുട) മാധവപ്പണിക്കർ മലയൻകീഴിലും (തിരുവനന്തപുരം) താമസിക്കുന്നു.


Question34:-കണ്ണശ്ശകവികളുടെ തറവാടു്‌ സ്ഥിതി ചെയ്യുന്നതെവിടെ?



പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്ക് അടുത്തു്‌ നിരണത്തു്‌ കണ്ണശ്ശൻ പറമ്പിൽ


Question35:- കണ്ണശ്ശസ്മാരകം എവിടെ സ്ഥിതിചെയ്യുന്നു.



കണ്ണശ്ശൻ പറമ്പിൽ.1981-ൽ ഉദ്ഘാടനം ചെയ്തു


Question36:- കണ്ണശ്ശദിനമായി ആചരിക്കുന്നദിനം?



ആഗസ്റ്റ് 30 കണ്ണശ്ശദിനമായി ആചരിക്കുന്നു.


Question37:-കൃഷ്ണഗാഥ(കൃഷ്ണപ്പാട്ടു്‌ )എന്ന കൃതിയുടെകാലം?



പതിനഞ്ചാം ശതകം


Question38:- കൃഷ്ണഗാഥയുടെ കർത്താവു്‌?



ചെറുശ്ശേരിനമ്പൂതിരിയാണു്‌ ഇതിന്റെ കർത്താവു്‌.


Question39:- ഏതുരാജാവിന്റെ ആശ്രിതനായിരുന്നു ചെറുശ്ശേരിനമ്പൂതിരി?



കോലത്തുനാട്ടിലെ ഉദയവർമ്മയുടെ(1466-1475).


Question40:-ആരുടെ നിർദ്ദേശാനുസരണം രചിച്ച കൃതിയാണു്‌കൃഷ്ണഗാഥ?



ഉദയവർമ്മയുടെ നിർദ്ദേശാനുസരണം ( ഐതീഹ്യം.)


Question41:- കൃഷ്ണഗാഥ മുഖ്യമായും ഏതു്‌ വൃത്തത്തിലാണു്‌ രചിച്ചതു്‌?



മഞ്ജരി.


Question42:-കൃഷ്ണഗാഥയുടെ ഇതിവൃത്തം?



ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുളള കഥയാണു്‌.


Question43:- മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏതു്‌?



മഹാകാവ്യലക്ഷണങ്ങളനുസരിക്കുന്നില്ലെങ്കിലും കൃഷ്ണഗാഥ മലയാളത്തിലെ മഹാകാവ്യമാണു്‌.


Question44:-"ചന്ദ്രോത്സവം " എന്ന മണിപ്രവാള കൃതിയുടെ കാലം?



പതിനാറാം ശതകം


Question45:-ചന്ദ്രോത്സവം നടത്തുന്ന ദേവദാസിയുടെ പേരെന്തു്‌ ?



മേദിനിവെണ്ണിലാവു്‌.


Question46:- ചന്ദ്രോത്സവത്തിലെ ഇതിവൃത്തം?.



മേദിനീവെണ്ണിലാവെന്ന ദേവദാസി നടത്തുന്ന ചന്ദ്രോത്സവത്തിനെത്തുന്ന നാടുവാഴികളെ ഇതിൽ വർണ്ണിക്കുന്നു. ദേവദാസികളെ തേടിനടക്കുന്ന ദുഷ്പ്രഭുക്കളെ കളിയാക്കുകകൂടി ഈ കവിയുടെ ലക്ഷ്യമായിരുന്നുവെന്നു്‌ ചിലവിമർശകർ കരുതുന്നു.


Question47:- പുനം നമ്പൂതരി ഏതു്‌ രാജാവിന്റെ സദസ്യനായിരുന്നു?



മാനവിക്രമൻ സാമൂതിരിയുടെ.( ശതകം15)


Question48:-പുനംനമ്പൂതിരിയുടെ ചമ്പു വിലെ ഭാഷ?



സംസ്കൃതപദങ്ങൾധാരാളമുളളതും തമിഴുപദങ്ങൾ പാടെഉപേക്ഷിച്ചതുമായ പ്രൗഢമലയാളം


Question49:-മഴമംഗലം നമ്പൂതിരിയുടെ ഭാഷാചമ്പുവിന്റെ പേരെന്തു്‌ ?



ഭാഷാനൈഷധം ചമ്പു


Question50:- പ്രാചീനചമ്പുക്കളും(അച്ചീചരിതങ്ങളും ഉണ്ണ്യാടിചരിതവും), പുനം,മഴമംഗലം എന്നിവരുടെ ചമ്പുക്കളും തമ്മിലുളള വ്യത്യാസം എന്തു്‌?



പ്രാചീനചമ്പുക്കൾ ഉണ്ണിയച്ചി ചരിതം,ഉണ്ണിച്ചിരുതേവിചരിതം,ഉണ്ണിയാടിചരിതം. ഇവയിൽ കല്പിതകഥകളാണു്‌ വിഷയം. സ്ത്രീവർണ്ണനാപ്രധാനവും. എന്നാൽ രാമായണം ചമ്പു തുടങ്ങിയവ പുരാണകഥാപ്രധാനവും. ഇവ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചിരുന്നു. പൊതുവേ എല്ലാചമ്പുക്കളിലും ഫലിതമയമായ ഒരു അന്തരീക്ഷം ഉണ്ടു്‌.


Question51:-കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു്‌?



എഴുത്തച്ഛൻ.


Question52:-എഴത്തച്ഛന്റെ കൃതികൾ ഏവ?



അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്‌, ഭാരതം കിളിപ്പാട്ടു്‌ , ഭാഗവതം കിളിപ്പാട്ടു്‌, ഇരുപത്തിനാലു്‌ വൃത്തം , ഹരി നാമകീർത്തനം,ചിന്താരത്നംതുടങ്ങിയവ.


Question53:-ആധുനികമലയാളത്തിന്റെ പിതാവു്‌ എന്നറിയപ്പെടുന്നതു്‌ ആരു്‌.?



എഴുത്തച്ഛൻ


Question54:-പൂന്താനം നമ്പൂതിരിയുടെ കാലം?



പതിനാറും -പതിനേഴും ശതകം


Question55:-പൂന്താനം എഴുതിയ കവിതകൾ?



ശ്രീകൃഷ്ണകർണ്ണാമൃതം,ജ്ഞാനപ്പാന ,സന്താനഗോപാലം എന്നിവയാണു്‌ .


Question56:- ജ്ഞനപ്പാനയിലെ പ്രതിപാദ്യം?



നരജന്മത്തിന്റെ മഹത്വം , നരജന്മത്തിൽ നിറഞ്ഞുനില്ക്കുന്ന ശോകം, ശോകം ഇല്ലാതാക്കാനുളള മാർഗ്ഗം-ഇവയാണു്‌കവി ജ്ഞാനപ്പാനയിൽ വിവരിക്കുന്നതു്‌.


Question57:- നരജന്മത്തിലെ ദുഃഖങ്ങൾ ഇല്ലാതാക്കാൻ കവി നിർദ്ദേശിക്കുന്നതെന്തു്‌.?



ഭക്തി,ജ്ഞാനം,കർമ്മവിശുദ്ധി -ഇവയാണു്‌ ശോകം ഇല്ലാതാക്കാനായി കവി നിർദ്ദേശിച്ചിരിക്കുന്നതു്‌.


Question58:-പൂന്താനംകവിതകളിലെ ഭാഷ?



ലളിതമലയാളത്തിലാണു്‌ രചന." ഭക്തിയുടെനിറവു്‌" പൂന്താനംകവിതയിൽ തുളുമ്പി നിൽക്കുന്നു.


Question59:-"കഥകളി " ആദ്യമായി രൂപപ്പെടുത്തിയതു്‌ ആരു്‌?



കൊട്ടാരക്കരത്തമ്പുരാൻ.


Question60:-എന്താണ് കഥകളി?



ശ്ലോകത്തിൽ കഥാസന്ദർഭം വെളിപ്പെടുത്തുന്നു . പിൻപാട്ടുകാരുടെ പദങ്ങൾ അനുസരിച്ചു്‌ മുദ്രക്കൈകൊണ്ടു്‌ നടൻ ഭാവാഭിനയത്തിലൂടെ കാണികളെ കഥഗ്രഹിപ്പിക്കുന്നു.


Question61:-കഥകളിയും ആട്ടക്കഥയും തമ്മിലുള്ള ബന്ധം എന്തു്‌?



മുദ്രക്കൈകൊണ്ടു്‌ ഒരു കഥ അരങ്ങിൽ അഭിനയിക്കുന്ന കലാരൂപം ആണു്‌ , "കഥകകളി". ആട്ടക്കഥയാകട്ടെ, കഥകളിയുടെ സാഹിത്യ രൂപവും.


Question62:- കോട്ടയത്തുതമ്പുരാന്റെ പ്രസിദ്ധമായ ആട്ടക്കഥകൾ ഏവ?



ബകവധം ,കല്യാണസൗഗന്ധികം ,കിർമ്മീരവധം ,കാലകേയവധം എന്ന നാലു്‌ ആട്ടക്കഥകൾ


Question63:-കോട്ടയത്തു്‌ തമ്പുരാന്റെ മുഴുവൻപേരു്‌?



കോട്ടയംകേരളവർമ്മത്തമ്പുരാൻ.


Question64:-കോട്ടയത്തു്‌ തമ്പുരാന്റെ ആട്ടക്കഥകളുടെ പ്രത്യേകത എന്ത്?



സാഹിത്യഭംഗി, അഭിനയമികവു്‌ -ഇതുരണ്ടും ഒന്നുപോലെ യോജിച്ച കൃതികൾ വേറെയില്ല.


Question65:-ഉണ്ണായിവാര്യരുടെ ആട്ടക്കഥ ഏതു്‌?



നളചരിതം ആട്ടക്കഥ


Question66:-ഉണ്ണായിവാര്യരുടെ നളചരിതം എത്രദിവസങ്ങളായി രചിച്ചു?



നാലു്‌ദിവസംകൊണ്ടു്‌ അഭിനയിക്കാനായി നാലു്‌ ഭാഗങ്ങളായി രചിച്ചു


Question67:- നളചരിതം ആട്ടക്കഥയെ " "മലയാളിയുടെ ശാകുന്തളം" എന്നു്‌ വിളിച്ചതാരാണു്‌?



ജോസഫ് മുണ്ടശ്ശേരി.


Question68:-"മലയാളിയുടെ ശാകുന്തളം" എന്നു്‌ നളചരിതത്തെ വിളിക്കാനളള കാരണം?



"പാത്രസൃഷ്ടി, നാടകീയത, അഭിനയശേഷി, സംസ്കൃതനാടകത്തിലെ പഞ്ചസന്ധികളുടെ യോജിപ്പു്‌,രസത്തിന്റെ അംഗാംഗിഭാവസ്ഫുരണംഎന്നിവയിൽ നളചരിതം കാളിദാസന്റെ ശാകുന്തളത്തോടു്‌ അടുത്തുനിൽക്കുന്നു.


Question69:- നളചരിതത്തിലെ ഭാഷാരീതി?



ശബ്ദാർത്ഥ സൗന്ദര്യത്തിൽ വളരെ ശ്രദ്ധയോടെ ,മലയാള സംസ്കൃതപദങ്ങളെ കവി യഥേഷ്ടം കൂട്ടിയോജിപ്പിക്കുന്നു. നളചരിതത്തിലെ ഭാഷയെ "വെങ്കലഭാഷയെന്നു്‌" ഏ. ആർ വിളിച്ചു.


Question70:-കാർത്തികതിരുനാളിന്റെ ആട്ടക്കഥകൾ ഏവ?



രാജസൂയം ,നരകാസുരവധം ,സുഭദ്രാഹരണം എന്നിവ


Question71:-ആരാണു്‌ ആട്ടക്കഥരചിച്ച കാർത്തികതിരുന്നാൾ?



'ധർമ്മരാജാ' യെന്നു്‌ പ്രസിദ്ധനായ തിരുവിതാംകൂർ രാജാവു്‌.


Question72:- തിരുവിതാംകൂർ രാജാവായ അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതു്‌?



അംബരീഷചരിതം ,പൂതനാമോക്ഷം, രുഗ്മിണിസ്വയംവരം.


Question73:- ഇരയിമ്മൻതമ്പിയുടെ(ശതകം-19) ആട്ടക്കഥകൾ ഏവ?



കീചകവധം,ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണു്‌ കൃതികൾ.


Question74:-രാവണനെ നായകനാക്കി രചിച്ച ഒരേയൊരു ആട്ടക്കഥ ഏതു്‌?



കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ "രാവണവിജയം"


Question75:-"നിഴൽക്കുത്തു്‌ " എന്ന ആട്ടക്കഥ എഴുതിയതാരു്‌?



പന്നിശ്ശേരി നാണുപിള്ള.


Question76:-തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു്‌?



കുഞ്ചൻ നമ്പ്യാർ.


Question77:- തുളളൽപ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ നമ്പ്യാരെ സഹായിച്ച കലകൾ ഏവ?



കൂത്തു്‌ , കൂടിയാട്ടം, പാഠകം, പടയണി, കോലംതുള്ളൽ, മറ്റു്‌ നാടൻ തുളളലുകളും പാട്ടുകളും


Question78:- തുളളൽ എത്രവിധം?ഏതെല്ലാം?



മൂന്നു്‌ വിധം. ഓട്ടൻ തുളളൽ, ശീതങ്കൻ തുളളൽ,പറയൻ തുളളൽ.


Question79:- തുളളൽ എന്ന കലയുടെ സവിശേഷത?.



തുളളൽക്കാരൻ തന്നെയാണു്‌ തുളളുന്നതും പാട്ടു്‌ പാടുന്നതും.പിന്നണിക്കാരൻ ആയ കൈമണിക്കാരൻ തുടർ പാട്ടു്‌ പാടുന്നു.വാദ്യത്തിനായി ഒരു മൃദംഗക്കാരനും ഉണ്ടു്‌. നിലവിളക്കിനു്‌ മുന്നിൽ അവതരിപ്പിക്കുന്നു.സംഗീതം,തുളളൽ എന്നിവ സാമാന്യേന ദ്രുതകാലത്തിലുളളതാണു്‌ "ഓട്ടൻ തുളളൽ" അല്പംകൂടി പതിഞ്ഞമട്ടിലുളളതു്‌ ശീതങ്കൻ, മൂന്നിലും വച്ചു്‌ ഏറ്റവും പതിഞ്ഞതു്‌ പറയൻ തുളളൽ. വേഷത്തിലും അല്പാല്പം മാറ്റങ്ങളുണ്ടു്‌.


Question80:- നമ്പ്യാരുടെ ജന്മസ്ഥലം?



കിളളിക്കുറിശ്ശിമംഗലത്ത്. (പാലക്കാട് ജില്ല), കലക്കത്തു്‌ഭവനത്തിൽ


Question81:-എവിടെവച്ചാണു്‌ ആദ്യമായി നമ്പ്യാർ തുളളൽ അവതരിപ്പച്ചതു്‌.?



അമ്പലപ്പുഴ.


Question82:- നമ്പ്യാർ ഏതെല്ലാം രാജാക്കന്മാരെ ആശ്രയിച്ചിരുന്നു.?



അമ്പലപ്പുഴരാജാവു്‌, മാർത്താണ്ഡവർമ്മ, ധർമ്മരാജാവു്‌.


Question83:- തുളളലിന്റെ ഉത്ഭവത്തിനു്‌ കാരണമായുളള ഐതിഹ്യം എന്തു്‌?



കൂത്തിനു്‌ മിഴാവു്‌ കൊട്ടാനിരുന്ന നമ്പ്യാർ, ഇടയ്ക്ക് ഉറങ്ങിപോയെന്നും, അതിനു്‌ ചാക്യാർ സദസ്സിൽ വച്ചു്‌പരിഹസിച്ചെന്നും , പകരംവീട്ടാൻ ഒരുദിവസംകൊണ്ടു്‌ കല്യാണസൗഗന്ധികം തുളളലുണ്ടാക്കി ,കൂത്തരംഗിനു സമീപം തുളളൽ അവതരിപ്പിച്ചു്‌ , ചാക്യാരുടെ കാണികളെ ആകർഷിച്ചു്‌, കാണികളില്ലാതെ ചാക്യാർ ഇളിഭ്യനായെന്നും. ഈ കഥ വിമർശകർ മുഖവിലയ്ക്കടുക്കുന്നില്ല.


Question84:-നമ്പ്യാർക്കു്‌ സ്മാരകങ്ങൾ ഉളളതെവിടെല്ലാം?



1-കലക്കത്തു്‌ ഭവനം 1975-ൽ സർക്കാർ ദേശീയ സ്മാരകമാക്കി.

2- കിളളിക്കുറിശ്ശിയിൽ നിന്ന് ഏതാനും കി.മീ.ദൂരെ" ചൂലനൂർ " മയിൽ സംരക്ഷണകേന്ദ്രത്തിൽ നമ്പ്യാരുടെ ബഹുമാനാർത്ഥം ഒരു "സ്മൃതിവനം" ഉണ്ടു്‌.

3-അമ്പലപ്പുഴയിലും നമ്പ്യാർക്കു്‌ ഒരു സ്മാരകം ഉണ്ടു്‌.

4- മെയ് അഞ്ചു്‌(5) കുഞ്ചൻ ദിനമായി ആചരിക്കുന്നു.



Question85:-തുളളൽ "കവിത"യുടെ പ്രത്യേകതകൾ?



ജീവിതയാഥാർത്ഥ്യങ്ങൾ, ഫലിതപരിഹാസങ്ങളോടു്‌കൂടി, ചടുലവും മധുരവുമായ ഭാഷയിലൂടെ സാധാരണക്കാരുടെ മുന്നിൽ അവതരിപ്പിച്ചു. ഫലിതപരിഹാസങ്ങളിലൂടെ ഭരണകർത്താക്കളെയും പ്രഭുക്കളേയും നിശിതമായിവിമർശിച്ചു.സാമൂഹ്യപരിഷ്കരണമായിരുന്നു ലക്ഷ്യം.


Question86:-"കവിതചാട്ടവാറാക്കിയ കവി "എന്ന് നിരൂപകർ വിശേഷിപ്പിച്ചു. എന്തുകൊണ്ടു്‌?



ഫലിതപരിഹാസങ്ങളിലൂടെ ഭരണകർത്താക്കളെയും പ്രഭുക്കളേയും എല്ലാവിഭാഗം ജനങ്ങളേയും നിശിതമായിവിമർശിച്ചു.സാമൂഹ്യപരിഷ്കരണമായിരുന്നു ലക്ഷ്യം.


Question87:-നമ്പ്യാരെ ജനകീയകവി എന്നു്‌ വിളിക്കുന്നതെന്തുകൊണ്ടു്‌.?



കവിതയിലെ തനിസംഭാഷണഭാഷയും ചുറ്റുപാടുമുളള പച്ചയായ ജീവിതവർണ്ണനയും, ഫലിതപരിഹാസങ്ങളും, ജനങ്ങളെ വശീകരിച്ചു.


Question88:- പുരാണകഥാവിഷ്ക്കരണത്തിൽ നമ്പ്യാർക്കുളള പ്രത്യേകതയെന്തു്‌?



പുരാണകഥയിലെ കഥാപാത്രങ്ങളിലും ആചാരങ്ങളിലും ജീവിതരീതിയിലും നിഴലിക്കുന്ന കേരളിയത


Question89:-"കല്യാണസൗഗന്ധികം " എന്ന നമ്പ്യാരുടെ ആദ്യത്തെ കൃതി, മൂന്നുതരം തുളളലിൽ ഏതു്‌ വിഭാഗത്തിലുളളതാണു്‌?



ശീതങ്കൻ തുളളൽ.


Question90:- നമ്പ്യാരുടെ ഏതാനും 'ഓട്ടൻ' തുളളലുകൾ?



സ്യമന്തകം, കാർത്തവീരാർജ്ജുന വിജയം, രുഗ്മിണിസ്വയംവരം, ബാണയുദ്ധം, സീതാസ്വയംവരം, ബകവധം, സന്താനഗോപാലം, ബാലിവിജയം. തുടങ്ങയവ ഓട്ടൻ തുളളലുകളാണു്‌.


Question91:-നമ്പ്യാരുടെ ഏതാനും ശീതങ്കൻ തുളളലുകൾ?



കല്യാണസൗഗന്ധികം, പൗണ്ഡ്രകവധം, ഹനുമദുത്ഭവം, ധ്രുവചരിതം, ബാല്യുത്ഭവം. ഇത്യാദി


Question92:-നമ്പ്യാരുടെ മഹാകാവ്യം ഏതു്‌?



ശ്രീകൃഷ്ണചരിതം മണിപ്രവാളം.


Question93:-നമ്പ്യാരുടെ പ്രധാന പറയൻ തുളളലുകൾ?



സഭാപ്രവേശം, ദക്ഷയാഗം, കീചകവധം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം


Question94:- നമ്പ്യാരുടെ ഇതരകൃതികൾ(തുളളൽ അല്ലാത്തവ)ഏവ?



ശ്രീകൃഷ്ണചരിതം മണിപ്രവാളം.(മഹാകവ്യം), നളചരിതം കിളിപ്പാട്ടു്‌, ശീലാവതി നാലുവൃത്തം.ഇത്യാദി.