Kerala Public Service Commision examination questions, online psc exam

History of Malayalam Language (മലയാളം)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam previous questions including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

മലയാളഭാഷയും സാഹിത്യവും.-നൂറ്റാണ്ടുകളിലൂടെ

Part-13.(Part-12, Part-13, Part-14, Part-15 -എന്ന് നാലു്‌ ലേഖനങ്ങൾ)

വെണ്മണിപ്രസ്ഥാനം.(പത്തൊൻപതാം ശതകാന്ത്യമാണു്‌ കാലം.)

(പച്ചമലയാളപ്രസ്ഥാനം എന്നും വെൺമണിപ്രസ്ഥാനം അറിയപ്പെടുന്നു.)

1770-ൽ നമ്പ്യാർ മരിച്ചു. തുടർന്നുളള എൺപതോളം കൊല്ലം കാവ്യരംഗം തളർച്ചയിലായിരുന്നു. തുടർന്നു്‌ അച്ചടി സാർവ്വത്രീകമയി. പത്രമാസികകൾ പ്രചരിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസവും, സ്കൂളുകളും വ്യാപകമായതോടെ പാഠപുസ്തകരചനയും തുടങ്ങി. വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും പ്രസിദ്ധീകരിച്ചു. കവികളും സാഹിത്യകാരന്മാരും സ്വന്തം കൃതികൾ പത്രമാസികകളിലൂടെ പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ ഉണർവു്‌ കാവ്യരംഗത്തു്‌ വെണ്മണിപ്രസ്ഥാനത്തിലൂടെയും കേരളവർമ്മവലിയകോയിത്തമ്പുരാന്റെ മണിപ്രവാളകൃതികളിലൂടെയും പ്രകാശമാനമായി. വെണ്മണിമഹനും അച്ഛനും എഴുതിയകവിതകളേക്കാൾ , ഭാഷയുടെ കാര്യത്തിൽ, അതീവലളിതവും സാധാരണക്കാരന്റെ ഭാഷയോടടുത്തു നില്ക്കുന്നതും കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും കൂട്ടരുടെയും കവിതകളാണു്‌. അക്കാരണത്താൽ "പച്ചമലയാളപ്രസ്ഥാനം"എന്നും വെണ്മണിപ്രസ്ഥാനം അറിയപ്പെടുന്നു. തനിമലയാളത്തിൽ ഒരുകാവ്യം മുഴുവനായി എഴുതാൻ കഴിയുമെന്നു്‌ ,കൊ.വ.1066-ൽ "നല്ലഭാഷ "എന്ന കൃതിയിലൂടെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ , മറ്റുളളവർക്കു്‌ കാട്ടിക്കൊടുത്തു. ഇതാണു്‌ പച്ചമലയാളപ്രസ്ഥാനത്തിനു്‌ തുടക്കമിട്ടതു്

പ്രസ്ഥാനത്തിന്റെ സവിശേഷത.

 1. സംസ്കൃതവിഭക്ത്യന്തപദങ്ങൾ കവിതയിൽനിന്നു്‌ പാടെ ഒഴിവാക്കി.
 2. മലയാളപദങ്ങളും, പ്രയോഗംകൊണ്ടു്‌ മലയാളംപോലെ അർത്ഥവ്യക്തതയുളളതുമായ പദങ്ങൾഉപയോഗിച്ചു.
 3. സാധാരണക്കാരന്റെ ഭാഷയുടെ ഓജസും ലാളിത്യവും കവിതയിൽകണ്ടുതുടങ്ങി.
 4. വൃത്ത്യനുപ്രാസം,അന്ത്യപ്രാസം എന്നീ ശബ്ദാലങ്കാരങ്ങളോടു്‌ വിശേഷപ്രതിപത്തി.
 5. കാവ്യവിഷയത്തിലും മാറ്റം വന്നു:- പുരാണകഥകളിൽനിന്നുംവിട്ടു്‌ നാട്ടിലെ സംഭവങ്ങളും നാടൻകഥകളും,ഐതീഹ്യങ്ങളും പൂരംഉത്സവംതുടങ്ങിയ നാട്ടിലെ കാഴ്ചകളും കാവ്യവിഷയമായി.
 6. അയത്നലളിതമായി കവിതയെഴുതാൻ കഴിയുന്ന നിമിഷകവികളായിരുന്നു, ഇവരെല്ലാം.
 7. കവിതയെ നേരമ്പോക്കായോ സരസസംഭാഷണോപധിയായോ കരുതിയിരുന്നു.
 8. വിഷയഗൗരവം കുറയ്ക്കുംവിധമുളള വാച്യമായ വർണ്ണനകൾ.
 9. ആലോചനാമൃതമോ ധ്വന്യാന്മകമോ ആയ കവിതകളായിരുന്നില്ല.
 10. കവിത കൂടുതൽ കൂടുതൽ ജനകീയമാക്കാൻ ഇവർ സഹായിച്ചു.
 11. മികച്ച സംസ്കൃതപണ്ഡിതന്മാരായിരുന്ന ഇവർ തനിമലയാളഭാഷ, കവിതയിൽ ഉപയോഗിച്ചതു്‌ , മലയാളകവിതയെ സംസ്കൃതസ്വാധീനത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണു്‌.
 12. ഇതു്‌ മലയാള ഭാഷയുടെ വളർച്ചയ്ക്കു്‌ സഹായിച്ചു.
 13. സംസ്കൃതപണ്ഡിതന്മാർക്കു്‌ മലയാളഭാഷയിലെ രചനകളോടുണ്ടായിരുന്ന "അവജ്ഞ" പാടെ നീങ്ങി.
 14. ശൃംഗാര വർണ്ണയിൽ ഇവർ അച്ചീചരിതത്തിലെ (മണിപ്രവാള ചമ്പുക്കൾ) കവികളുടെ അനുയായികളായിരുന്നു.
 15. മുക്തകങ്ങൾ എന്നറിയപ്പെടുന്ന ഒറ്റശ്ലോകങ്ങളിലൂടെ റിയലിസ്റ്റിക്കു്‌ ആയ ശബ്ദചിത്രങ്ങൾ ധാരാളമായുണ്ടായ ഒരുകാലഘട്ടമായിരുന്നു , ഇതു്‌.
 16. സമസ്യാപൂരണം, കവിതയിലൂടെയുളള കത്തിടപാടുകൾ, ദ്രുതകവനം , കവിതയെഴുത്തു്‌ മത്സരം, സാഹിത്യ വിഷയം സംബന്ധിച്ചുളള സംവാദങ്ങൾ എന്നിവകൊണ്ടു്‌ ആ കാലഘട്ടം മുഖരിതമായിരുന്നു.‌.

കവികളും കവിതകളും.

കൊടുങ്ങല്ലൂർ കോവിലകം കേന്ദ്രീകരിച്ചുളള ഈ പ്രസ്ഥാനത്തിലെ പ്രമുഖ കവികൾ:-

 1. വെൺമണി മഹന്റെ (കദംബൻ നമ്പൂതിരി)"പൂരപ്രബന്ധം" ഭൂതിഭൂഷചരിതം, കവിപഷ്പമാല, അംബോപദേശം etc.
 2. വെണ്മണി അച്ഛൻ( പരമേശ്വരൻ നമ്പൂതിരി )രചിച്ച കൃതികൾ, "ഗജേന്ദ്രമോക്ഷം", "രാമേശ്വരയാത്ര", ശൃംഗാരശ്ലോകങ്ങൾ എന്നിവയാണു്‌.
 3. രാമവർമ്മ എന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും വലിയ സംഭാവന, മഹാഭാരതം പദാനുപദം, വൃത്താനുവൃത്തം മലയാളത്തിൽ തർജ്ജമചെയ്തതാണു്‌.(ഭാഷാഭാരതം).കേരളവ്യാസൻ എന്നു്‌ പേരുവന്നതങ്ങനെയാണു്‌. മഹാകവി വളളത്തോൾ , "ശബ്ദങ്ങളെ ദാസരാക്കിമാറ്റിയ കവിപ്രതിഭ"എന്നദ്ദേഹത്തെ വിശേഷിപ്പിച്ചു. നല്ലഭാഷ, തുപ്പൽകോളാംബി, പാലുള്ളിചരിതം, കേരളം ഒന്നാം ഭാഗം എന്നിവ മറ്റു്‌ കൃതികൾ.
 4. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികളാണു്‌ , "പാണ്ഡവോദയം", "വഞ്ചീശവംശം", "പാഞ്ചാലിസ്വയംവരം", തുടങ്ങിയവ.
 5. കോമപ്പൻ, പാക്കനാർ, കണ്ണൻ ,കൊച്ചി ചെറിയ ശക്തൻ തമ്പുരാൻ എന്നിവയുളള നാലുഭാഷാകാവ്യങ്ങൾ ,കുണ്ടൂരിന്റെ കൃതിയാണു്‌.
 6. ചേലപ്പറമ്പു്‌ നമ്പൂതിരിയും , പൂന്തോട്ടം അച്ഛൻ നമ്പൂതിരിയും മുക്തകങ്ങൾ എഴുതി പ്രസിദ്ധി നേടിയവരാണു്‌. അർത്ഥവും ഭാവവും ഒരുമിച്ചു്‌ , ആശയപരമായ പൂർണ്ണതകൊണ്ടു്‌ ഒറ്റയ്ക്കു്‌ നില്ക്കാൻ കഴിയുന്ന മനോഹരശ്ലോകങ്ങളാണു്‌ മുക്തകങ്ങൾ.
 7. സരസകവിമൂലൂർ പദ്മനാഭപ്പണിക്കരുടെ കവിരാമായണം,കുചേലവൃത്തംആട്ടക്കഥ, തീണ്ടൽ ഗാഥ തുടങ്ങിയ കവിതകൾ. കോകിലസന്ദേശമാണു്‌ മറ്റൊരു കൃതി."സരസകവി"യെന്നു്‌ മൂലൂരിനെ വിളിച്ചതു്‌ കേരളവർമ്മവലിയകോയിത്തമ്പുരാനാണു്‌. മൂലൂരിന്റെ ഇലവും തിട്ടയിലെ വീടു്‌ (കേരളവർമ്മസൗധം) ഇന്നു്‌ അദ്ദേഹത്തിന്റെ സ്മാരകമാണു്‌.

ശീവൊളളിനാരായണൻ നമ്പൂതിരി(1869-1906).

കാളിദാസന്റെ മേഘസന്ദേശം മാതൃകയാക്കി അനേകം സന്ദേശകാവ്യങ്ങൾ സംസ്കൃതത്തിലും മലയാളത്തിലും ഉണ്ടായി. മാത്രവുമല്ല, മലയാളത്തിലേക്കു്‌ തുടരെത്തുടരെ പലകവികൾ മേഘസന്ദേശം തർജ്ജമചെയ്യുകയും ചെയ്തു.

ഈ ആവർത്തനത്തിലുളള വിരക്തിയും എതിർപ്പും പ്രകടിപ്പിക്കാനായി ശീവൊളളി എഴുതിയ സന്ദേശകാവ്യമാണു്‌ "ദാത്യൂഹസന്ദേശം". ഇതു്‌, സന്ദേശകാവ്യങ്ങളെ പരിഹസിച്ചഴുതിയ ഒരു "പരിഹാസ സന്ദേശകാവ്യ"മാണു്‌. ഇദ്ദേഹം ധാരാളം മുക്തകങ്ങളും രചിച്ചിട്ടുണ്ടു്‌. കാത്തുളളിൽ അച്യുതമേനോൻ(1851-1910) , ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി(1857-1916),ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ തുടങ്ങിയവരും ഈ പ്രസ്ഥാനത്തിൽ മുക്തകങ്ങളും ലഘുകൃതികളും എഴുതിയ പ്രമുഖകവികളാണു്‌.

ചോദ്യങ്ങളും ഉത്തരങ്ങളും

Question1:- "വെണ്മണിപ്രസ്ഥാന"ത്തിന്റെ മറ്റൊരു പേരു്‌ എന്തു്‌ ?


പച്ചമലയാളപ്രസ്ഥാനം.

ശൃംഗാര കവിതാപ്രസ്ഥാനം.

സരസകാവ്യങ്ങൾ.

നേരമ്പോക്കു്‌ പ്രസ്ഥാനം.


പച്ചമലയാളപ്രസ്ഥാനം


Question2:- വെണ്മണിപ്രസ്ഥാനത്തിൽപ്പെട്ട കവികൾ കവിതയിൽ ഒഴിവാക്കിയ പദങ്ങൾ ഏതാണു്‌


പച്ചമലയാളപദങ്ങൾ..

സംഭാഷണഭാഷയിലെ പദങ്ങൾ.

സംസ്കൃതവിഭക്ത്യന്തപദങ്ങൾ

ഇവയിലൊന്നുമല്ല‌


സംസ്കൃതവിഭക്ത്യന്തപദങ്ങൾ


Question3:- വെണ്മണിപ്രസ്ഥാനത്തിനു്‌ സമാന്തരമായി "പ്രൗഢമണിപ്രവാളഭാഷയിൽ" കവിതയെഴുതിയ കവി ആരു്‌ ?


കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

കോട്ടയം കേരളവർമ്മ

കേരളവർമ്മ പഴശ്ശിരാജാ

ഇവരാരുമല്ല


കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


Question4:- വെണ്മണിപ്രസ്ഥാനത്തിനു്‌ യോജിക്കാത്ത " പ്രസ്താവന ", ഏതു്‌?


സാധാരണ സംഭാഷണഭാഷ കവിതയിൽ ഉപയോഗിച്ചു

കവിത വ്യങ്ഗ്യാത്മകം ആയിരുന്നു

നിമിഷകവികളായിരുന്നു

കാവ്യവിഷയം സാധാരണജീവിതത്തിൽ നിന്നും സ്വീകരിച്ചു


കവിത വ്യങ്ഗ്യാത്മകം ആയിരുന്നു


Question5:-വെണ്മണിപ്രസ്ഥാനത്തിലെ കവികൾക്കു്‌ ചേരാത്ത പ്രസ്താവന യേതു്?


സംസ്കൃതം അറിയാത്തവരായിരുന്നു.

പൂരം,ഉത്സവം,ആഘോഷം തുടങ്ങിയവ കാവ്യവിഷയമാക്കി.‌.

കവിത നേരമ്പോക്കിനുളള ഉപാധിയാക്കി.

സംസ്കൃത പണ്ഡിതന്മാരായിരുന്നു


സംസ്കൃത പണ്ഡിതന്മാരായിരുന്നു


Question6:- വെണ്മണിപ്രസ്ഥാന (പച്ചമലയാളപ്രസ്ഥാന) ത്തിനു്‌ തുടക്കം കുറിച്ച കവിതയേതു്‌?


നല്ല ഭാഷ

തുപ്പൽകോളാംബി.

പൂരപ്രബന്ധം

നാലു്‌ ഭാഷാകവിതകൾ.


നല്ല ഭാഷ.


Question7:- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും വലിയ സാഹിത്യ സംഭാവന ഏതു്‌ ?


അഭിജ്ഞാനശാകുന്തളം തർജ്ജമ

തുപ്പൽകോളാംബി എന്ന മലയാള കൃതി

മഹാഭാരതം തർജ്ജമ

രാമയണം തർജ്ജമ‌


മഹാഭാരതം തർജ്ജമ


Question8:- "കേരളവ്യാസൻ" എന്നറിയപ്പട്ടതു്‌ ആരാണു്‌?


കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

വെണ്മണിമഹൻ നമ്പൂതിരി.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കുണ്ടൂർ നാരായണമേനോൻ


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ


Question9:- ശബ്ദങ്ങളെ ദാസരാക്കി മാറ്റിയ കവി പ്രതിഭ" എന്നു്‌ വള്ളത്തോൾ പ്രശംസിച്ചതാരെ?


കുഞ്ഞിക്കുട്ടൻ തമ്പുരാനെ

കൊച്ചുണ്ണിത്തമ്പുരാനെ

വെണ്മണിമഹൻ നമ്പൂതിരിയെ

വെണ്മണിഅച്ഛൻനമ്പൂതിരിയെ


കുഞ്ഞിക്കുട്ടൻ തമ്പുരാനെ


Question10:- "കേരളവ്യാസൻ " എന്നു്‌ കുഞ്ഞിക്കുട്ടൻ തമ്പുരാനെ വിളിക്കാനളള കാരണം?


വ്യാസനു്‌ സമശീർഷനായ കവിയായതുകൊണ്ടു്‌

മഹാഭാരതം വൃത്താനുവൃത്തം,പദാനുപദം തർജ്ജമ ചെയ്തതുകൊണ്ടു്‌

രാമായണം തർജ്ജമചെയ്തതുകൊണ്ടു്

സംസ്കൃതപണ്ഡിതനായതു്‌ കൊണ്ടു്മഹാഭാരതം വൃത്താനുവൃത്തം,പദാനുപദം തർജ്ജമ ചെയ്തതുകൊണ്ടു്


Question11:- "പൂരപ്രബന്ധം" എന്ന കൃതിയുടെ കർത്താവു്‌?


കുഞ്ഞിക്കുട്ടൻ തമ്പുരാൻ.

വെണ്മണിമഹൻ നമ്പൂതിരി

വെണ്മണി അച്ഛൻ നമ്പൂതിരി

ചേലപ്പറമ്പു്‌ നമ്പൂതിരി


വെണ്മണിമഹൻ നമ്പൂതിരി


Question12:- "സരസകവി" എന്നറിയപ്പടുന്നതാരാണു്?


ശീവൊള്ളി നാരായണൻ നമ്പൂതിരി.

നടുവത്തച്ഛൻനമ്പൂതിരി.‌

മൂലൂർ പദ്മനാഭപ്പണിക്കർ

ഇവരാരുമല്ല.


മൂലൂർ പദ്മനാഭപ്പണിക്കർ


Question13:-മൂലൂരിനെ സരസകവി എന്നു്‌ വിളിച്ചതാരാണു്‌?


ഏ. ആർ. രാജരാജവർമ്മ.‌

കെ.സി. കേശവപിളള

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരളവർമ്മവലിയ കോയിത്തമ്പുരാൻ


കേരളവർമ്മവലിയ കോയിത്തമ്പുരാൻ


Question14:- മൂലൂർ പത്മനാഭപ്പണിക്കർ, കേരളവർമ്മ വലിയകോയിത്തമ്പുരാനോടുളള സൗഹൃദം വ്യക്തമാക്കിയതെങ്ങനെ?


അദ്ദേഹത്തിനു്‌ സ്മാരകം തീർത്തു

അദ്ദേഹത്തിന്റെ മരണത്തിൽ " വിലാപകാവ്യം " രചിച്ചു.

സ്വന്തം വീടിനു്‌ "കേരളവർമ്മ സൗധം" എന്നു്‌ പേരു നല്കി

കേരളവർമ്മയെക്കുറിച്ചു്‌ ലേഖനം എഴുതി


സ്വന്തം വീടിനു്‌ "കേരളവർമ്മ സൗധം" എന്നു്‌ പേരു നല്കി


Question15:- ദാത്യൂഹസന്ദേശം രചിച്ചതാരു്‌?


കേരളവർമ്മവലിയ കോയിത്തമ്പുരാൻ.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ശീവൊളളി നാരായണൻ നമ്പൂതിരി‌

ഇവരാരുമല്ല


ശീവൊളളി നാരായണൻ നമ്പൂതിരി


Question16:- മലയാളസന്ദേശകാവ്യങ്ങളിൽ "പരിഹാസകാവ്യം" ഏതു്‌‌?


മയൂരസന്ദേശം

ഹംസ സന്ദേശം

കോകിലസന്ദേശം

ദാത്യൂഹസന്ദേശം‌


ദാത്യൂഹസന്ദേശം