Kerala Public Service Commision examination questions, online psc exam

History of Malayalam Language (മലയാളം)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam previous questions including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

മലയാളഭാഷയും സാഹിത്യവും.-നൂറ്റാണ്ടുകളിലൂടെ

Part-15.(Part-12, Part-13, Part-14, Part-15 -എന്ന് നാലു്‌ ലേഖനങ്ങൾ)

കവിത്രയം

കായിക്കര എൻ. കുമാരനാശാൻ

വെറും 41 ശ്ലോകങ്ങളുളള "വീണപൂവി"ലൂടെ കാല്പനികവസന്തത്തിനു്‌ തുടക്കം കുറിച്ച മലയാളകവി . "മഹാകാവ്യം " എഴുതാതെ മഹാകവിയെന്നംഗീകരിക്കപ്പെട്ടു. 1907-ൽ മിതവാദിയിലാണു്‌ വീണപൂവു്‌ പ്രസിദ്ധീകരിച്ചതു്‌. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും വാത്സല്യവും ഏറ്റുവാങ്ങി. ആത്മീയതയോടുളള തീവ്രപ്രതിപത്തിക്കു്‌ കാരണമിതാണു്‌.ഗുരുവിന്റെ നിർദ്ദേശാനുസരണം ഡോക്ടർ പൽപ്പുവിന്റെ സഹായത്തോടെ ബാംഗ്ലൂരിലും തുടർന്നു്‌ കൽക്കത്തയിലും വിദ്യാഭ്യാസം . "വീണപൂവി"ലെ 'പൂവു്‌ ' , നശ്വരവും ക്ഷണികവുമായ മനഷ്യജീവിതത്തിന്റെ പ്രതീകമാണു്‌. "രാഗം മാംസനിബദ്ധമല്ലെ"ന്നു്‌ തെളിയിച്ച "നളിനി" യും "ലീലയും"ഖണ്ഡകാവ്യങ്ങളാണു്‌. "ലൈലാമജ്നു"വെന്ന പേർഷ്യൻ പ്രണയകഥയുമായി ലീലയ്ക്കു്‌ സാമ്യം. തർക്കശാസ്ത്ര പരിജ്ഞാനം " ചിന്താവിഷ്ടയായ സീത"യുടെ ഉത്ക്കൃഷ്ട ചിന്താധാരയിൽ തെളിയുന്നു. സ്ത്രീശാക്തികരണത്തിന്റെ പ്ര തീകമാണു്‌ ഇതിലെ സീത. രാമനെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ , വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിലെ യുക്തിപൂർവ്വമായ ചിന്താധാര പ്രശംസനീയമാണു്‌. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ എഴുതിയ "ദുരവസ്ഥ"യും ബുദ്ധകഥയുമായിബന്ധപ്പട്ട " ചണ്ഡാലഭിക്ഷുകി" യും ജാതിവ്യവസ്ഥയ്ക്കു്‌ എതിരെ ചാട്ടവാറുയർത്തുന്നു." ദുരവസ്ഥ" കേരളീയപശ്ചാത്തലത്തിലും ചണ്ഡാലഭിക്ഷുകി ഭാരതീയപശ്ചാത്തലത്തിലും രചിച്ചു. കരുണയിലാകട്ടെ , ധനമോഹംകൊണ്ടു്‌ ഒരു കാമുകനെ കൊലപ്പെടുത്തിയ കുറ്റത്തിന് "കരചരണനാസികകൾ"മുറിക്കപ്പെട്ടനിലയിൽ ചുടുകാട്ടിൽ മരണംകാത്തുകിടക്കുന്ന"വാസവദത്ത" എന്ന വേശ്യയെ ചിത്രീകരിക്കുന്നു. "പ്രരോദനം " ഏ. ആറിന്റെ ചരമത്തിൽ വിലപിച്ചെഴുതിയ ഒരു വിലാപകാവ്യമാണു്‌. ഉറ്റസുഹൃത്തും മാർഗ്ഗദർശിയും സർവ്വോപരി അഭ്യുദയകാംക്ഷിയുമായ ഏ.ആറിന്റെ നഷ്ടം ഈ കവിതയിൽ നിഴലിക്കുന്നു. ആശാൻ കവിതയിലെ സ്ഥായിയായ ഭാവം സ്നേഹമാണു്‌.സ്നേഹഗായകൻ എന്നും അറിയപ്പെട്ടു.പഷ്പവാടി കുട്ടികൾക്കായുളള മനോഹര കവിതാസമാഹാരമാണു്‌. മണിമാലയും വനമാലയും കവിതാസമാഹാരങ്ങളാണു്‌. 1903-ൽ SNDP രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ സെക്രട്ടറിയായി. ഈഴവർക്കു്‌ കൂടി തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ ആദ്യമായി (1909-ൽ)പ്രാധിനിത്യം ലഭിച്ചതോടെ , ആശാൻ നിയമസഭാംഗവുമായി.1922-ൽ "പട്ടും വളയും" വെയിൽസ് രാജകുമാരനിൽനിന്നും സ്വീകരിച്ചു. "ആശാൻ ആശയഗംഭീരൻ" എന്നൊരുചൊല്ലുണ്ടു്‌. ശ്രീബുദ്ധചരിതം , Light of Asia എന്ന ഇംഗ്ലീഷുകവിതയുടെ സ്വതന്ത്രവിവർത്തനമാണു്‌.

1917-ൽ വിവാഹം.ഏഴുവർഷത്തോളമുളള ദാമ്പത്യം. 1907-മുതൽ പതിനേഴുവർഷത്തോളമുളള സാഹിത്യ സപര്യ. "കാലംകുറഞ്ഞദിനമെങ്കിലുമർത്ഥ -ദീർഘം മാലേറെയെങ്കിലുമതീവമനോ ഭിരാമം" എന്ന വീണപൂവിലെ ഈരടി ആശാന്റെ സാഹിത്യജീവിതത്തിനും ദാമ്പത്യജീവിതത്തിനും ഒരുപോലെ യോജിക്കും.

1873-ൽ ജനനവും1924-ൽ മരണവും. പല്ലനയാറ്റിലെ "റെഡിമർ" ബോട്ടപകടത്തിൽ മരിച്ചു. ആ സ്ഥലത്തു്‌ "കുമാരകോടി" എന്ന സ്മൃതികുടീരംസ്ഥിതിചെയ്യുന്നു. തോന്നയ്ക്കൽ അദ്ദഹത്തിന്റെ വീടു്‌ അതുപോലെ നിലനിർത്തിയിട്ടുണ്ടു്‌. സ്മാരകോദ്യാനവും ഉണ്ടു്‌.

വളളത്തോൾ നാരായണമേനോൻ.

ദേശീയപ്രസ്ഥാനത്തോടു്‌ താല്പര്യം കാട്ടി സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ട മലയാളകവി. വൈക്കംസത്യാഗ്രഹകാലത്തു്‌ ഗാന്ധിജിയെ സന്ദർശിച്ചു്‌ , ഗാന്ധിഭക്തനായി. 1930-ൽ വള്ളത്തോളും മുകുന്ദരാജായും ചേർന്നു്‌ "കുന്ദംകുളത്തു്‌" കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണു്‌ പിന്നീടു്‌ ചെറുതുരുത്തിയിലേക്കു്‌ മാറ്റി "കേരളകലാമണ്ഡല"മായി വികസിപ്പിച്ചതു്‌. കഥകളിയും മോഹിനിയാട്ടവും മറ്റു്‌ പാരമ്പര്യ കലകളും ശാസ്ത്രീയമായി ഇവിടെ പഠിപ്പിക്കുന്നു. മദ്രാസ് ഗവൺമെന്റിന്റെ "ആസ്ഥാനകവി" സ്ഥാനം 1946-ൽലഭിച്ചു. 1955-ൽ ഇന്ത്യാഗവണ്മെന്റു്‌ പദ്മഭൂഷൻ നല്കി ആദരിച്ചു. 1929-ൽ "കവിസാർവ്വഭൗമ" ബഹുമതിയും 1923-ൽ തിരുവിതാംകൂർ ഗവണ്മെന്റിന്റെ വീരശൃംഖലയും ലഭിച്ചു.

1905-ൽ അദ്ദേഹം "വാല്മീകിരാമായണം". വിവർത്തനം ചെയ്തു. അദ്ദേഹത്തെ "കേരള വാല്മീകി" എന്നു്‌ വിളിക്കുന്നതിന്റെ കാരണം ഈ തർജ്ജമയാണു്‌. സ്വന്തം ബധിരതയിൽ ദുഃഖിതനായി "ബധിരവിലാപം " 1910-ൽ പ്രസിദ്ധീകരിച്ചു. ആശാന്റെ "വീണപൂവു്‌" പുറത്തുവന്നതിനു്‌ ശേഷമാണു്‌ "ബധിരവിലാപം" പ്രസിദ്ധീകരിച്ചതു്‌.എങ്കിലും കാല്പനികതയല്ല(റൊമാന്റിസിസം)ഈ കൃതിയിലെ ഭാവം. കാല്പനികകവിതയാണു്‌ ,1914-ലെ ബന്ധനസ്ഥനായ അനിരുദ്ധൻ. സാഹിത്യമഞ്ജരി (കവിതാസമാഹാരം; 11 ഭാഗങ്ങൾ,)വീരശൃംഖല ,ദിവാസ്വപ്നം ,ഇന്ത്യയുടെ കരച്ചിൽ,അഭിവാദ്യം തുടങ്ങിയ കവിതകളും മഗ്ദലനമറിയം , ശിഷ്യനും മകനും, കൊച്ചുസീത, അച്ഛനും മകളും എന്നീ ഖണ്ഡകാവ്യങ്ങളും കാല്പനികകൃതികളാണു്‌. ചിത്രയോഗം മഹാകാവ്യമാണു്‌.. അഭിജ്ഞാനശാകുന്തളവും അദ്ദേഹം വിവർത്തനം ചെയ്തു.

സ്വാതന്ത്ര്യ സമരവും വളളത്തോളും

"എന്റെ ഗുരുനാഥൻ "(1923)എന്ന കവിതയിൽ "മഹാത്മാഗാന്ധിയുടെ" മഹത്വം വെളിപ്പടുത്തുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിനു്‌ പ്രോത്സാഹനം നല്കുന്ന ലഘു കവിതയാണു്‌ "മാതൃവന്ദനം". "വന്ദിപ്പിൻ മാതാവിനെ" എന്ന ആഹ്വാനം ഇടയ്ക്കിടെ ആവർത്തിക്കുന്ന ഈ ഭാവഗീതത്തിലെ ദേശാഭിമാനം ,സ്വാതന്ത്ര്യ ദാഹം, പ്രകൃതിചിത്രീകരണം ,പുരാണകഥാസൂചനയിലെ ഉദാത്തത, മലയാളപദങ്ങളിലൂടെ അനുഭവപ്പെടുന്ന സംഗീതം എന്നിവ വളരെ പ്രശംസിക്കപ്പെട്ടിട്ടുണ്ടു്‌. 1917മുതൽ 1958 വരെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഖ്യ ധാരയുമായി ചേർന്നു പ്രവർത്തിച്ചു. ദാദാഭായി നവറോജിയുടെ മരണത്തിൽ വിലപിച്ചെഴുതിയ കവിത സാഹിത്യമഞ്ജരി ഒന്നാംഭാഗത്തിലുണ്ടു്‌. "അത്യാഹിതം" എന്ന കവിത ബാലഗംഗാധരതിലകന്റെ മരണത്തിൽ അനുശോചിച്ചെഴുതിയതാണു്‌ . 1920-ലെ "എന്റെ കൃതഘ്നത" എന്ന കവിത, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു്‌ ജനങ്ങൾ മുഴുവൻ അണിചേരണമെന്നു്‌ ആഹ്വാനം ചെയ്യുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയകാര്യപരിപാടിയുമായി കവി മാനസികമായി താദാന്മ്യം പ്രാപിച്ചുവെന്നു്‌ 1921-ലെ "ഓം ശാന്തി, ഓം ശാന്തി"എന്ന കവിത വ്യക്തമാക്കുന്നു. വെടിയേറ്റുവീണ ഗാന്ധജിയുടെ ചിതാഭസ്മം വിഭിന്ന പുണ്യതീർത്ഥങ്ങളിലായി നിമജ്ജനം ചെയ്തതുവരെയുളള , പലസന്ദർഭങ്ങളെ അധികരിച്ചുള്ള , ഭാവഗീതസമാഹാരമാണു്‌ "ബാപ്പുജി". 1901-ൽ "ഇന്ത്യാചക്രവർത്തിപദം" ഏറ്റെടുത്ത എഡ്വേർഡ് ഏഴാമനെ പുകഴ്ത്തുന്ന "ഭാരത ചക്രവർത്തി പഞ്ചകം " രചിച്ച കവി, 1923-ൽ വെയിൽസ് രാജകുമാരൻ നല്കിയ "പട്ടും വളയും " നിരസിക്കുകയും ചെയ്തു.

ഉള്ളൂർ എസ്സ് പരമേശ്വരയ്യർ.

1877-ൽ ജനനം.1949-ൽ മരണം. പരീക്ഷ/പാഠപുസ്തക കമ്മിറ്റിയിൽ അദ്ധ്യക്ഷനായിരുന്നു. പ്രാചീനഗ്രന്ഥങ്ങൾ കണ്ടെത്തി പ്രകാശനം ചെയ്തു. രാമചരിതം ആദ്യമായി പ്രസിദ്ധപ്പടുത്തിയതു്‌ ഉള്ളൂരാണു്‌. അതിന്റെ ആദ്യമുപ്പതു്‌ പരിച്ഛദങ്ങൾ കൊ.വ.1092-ൽ പ്രാചീനമലയാളമാതൃകകൾ ഒന്നാംഭാഗത്തു്‌ ചേർത്ത് പ്രസിദ്ധീകരിച്ചു.

കവി, ഗവേഷകൻ, ഗദ്യകാരൻ,നിരൂപകൻ, പത്രാധിപർ എന്നീനിലകളിൽ പ്രസിദ്ധൻ . അഞ്ചു ഭാഗങ്ങളുളള "കേരളസാഹിത്യചരിത്രം"എന്ന ഒറ്റക്കൃതി അദ്ദേഹത്തിലെ "ഗവേഷകനെ" കാട്ടിത്തരുന്നു. കേരളവർമ്മക്കളരിയിലെ പ്രമുഖനായ കവി. പ്രാസവാദത്തിൽ കേരളവർമ്മപക്ഷത്തെ നയിച്ചതു്‌ ഉളളൂർ ആണു്‌. സംസ്കൃതപദബഹുലമായ ശൈലി, പുരാണകഥാസൂചനകൾ, വിചിത്രകല്പനകൾ, വിചാരത്തിനു്‌ പിന്നിൽ നിൽക്കുന്ന വികാരം എന്നിവ അദ്ദേഹത്തിന്റെ കവിതയുടെ പൊതുസ്വഭാവമാണു്‌..

വഞ്ചീശഗീതി,ഉമാകേരളം മഹാകാവ്യം,കിരണാവലി, താരാഹാരം, തരംഗിണി,കല്പശാഖി,അമൃതധാര, ഹൃദയകൗമുദി,മണിമഞ്ജൂഷ,രത്നമാല, തപ്തഹൃദയം( കവിതാസമാഹാരങ്ങൾ); കർണ്ണഭൂഷണം,പിങ്ഗള,ഭക്തിദീപിക,ചിത്രശാല(ഖണ്ഡകാവ്യങ്ങൾ); വിജ്ഞാനദീപിക നാലു്‌ ഭാഗങ്ങൾ(പ്രബന്ധസമാഹാരം),കേരളസാഹിത്യചരിത്രം അഞ്ചു്‌ ഭാഗങ്ങൾ. അംബ(നാടകം).°

"ഉള്ളൂർ ഉജ്ജ്വല ശബ്ദാഢ്യൻ" എന്നു്‌ സഹൃദയരുടെ ഇടയിൽ ഒരുചൊല്ലുണ്ടു്‌. 1937-ൽ തിരുവിതാംകൂർ മഹാരാജാവു്‌ ഉള്ളൂരിനു്‌ "മഹാകവി"ബിരുദം നൽകി. കൊച്ചിമഹാരാജാവു്‌ "കവിതിലകൻ" പട്ടവും നല്കി .

ആശാൻ, വളളത്തോൾ, ഉളളൂർ -ഇവരാണു്‌" കവിത്രയം" എന്നറിയപ്പെടുന്നതു്‌. ഇവരിൽ ആശാൻ "മഹാകാവ്യം" എഴുതിയിട്ടില്ല. ചിത്രയോഗം , ഉമാകേരളം എന്നിവ യഥാക്രമം വളളത്തോളിന്റെയും ഉളളൂരിന്റെയും മഹാകാവ്യങ്ങളാണു്‌. സമകാലീനരും സമശീർഷരുമായ മഹാകവികളായതുകൊണ്ടാണു്‌ ഇവരെ സാഹിത്യാസ്വാദകർ "കവിത്രയം " എന്ന് വിളിച്ചാദരിച്ചതു്‌. 'കവിത്രയം' എന്നവാക്കു്‌ ഏകവചനമാണു്‌. ഈ പദത്തിനു്‌ "മൂന്നു്‌ കവികളുടെ കൂട്ടം" എന്നർത്ഥം . ഈ മൂവരേയും സൂചിപ്പിക്കാൻ "കവിത്രയങ്ങൾ" എന്നു്‌ പ്രയോഗിക്കുന്നതു്‌ തെറ്റാണു്‌.കവിത്രയം മതി.

മൂന്നു്‌ വ്യത്യസ്തകാലഘട്ടങ്ങളിൽ ജീവിച്ചു്‌ കവിതയെഴുതിയ , ചെറുശ്ശേരി , എഴുത്തച്ഛൻ, നമ്പ്യാർ എന്നീ പ്രാചീന കവിശ്രേഷ്ഠരെ ചിലർ "പ്രാചീന കവിത്രയം " എന്നു്‌ വിളിക്കുന്നുണ്ടു

ചോദ്യങ്ങളും ഉത്തരങ്ങളും

Question1:- താഴെപ്പറയുന്നവയിൽ ആശാന്റെ കാല്പനികകവിത ഏതു്‌?


ചിത്രശാല.

അച്ഛനും മകളും.

ചിത്രയോഗം.

വീണപൂവു്‌.


വീണപൂവു്


Question2:- മഹാകാവ്യം എഴുതാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട കവി?


വളളത്തോൾ.

ഉളളൂർ.

കെ.സി. കേശവപിളള

കുമാരനാശാൻ


കുമാരനാശാൻ


Question3:- കുമാരനാശാനു്‌ യോജിക്കാത്ത വിശേഷണം ഏതു്‌?


ആശയഗംഭീരൻ

നിയോ ക്ലാസിസ്റ്റു്

സ്നേഹഗായകൻ

കാല്പനിക കവി


നിയോ ക്ലാസിസ്റ്റു്


Question4:- വീണപൂവു്‌ പ്രസിദ്ധീകരിച്ച വർഷം?


1910

1908

1907

1905


1907


Question5:-മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ എഴുതിയ ആശാന്റെ കവിത?


ചിന്താവിഷ്ടയായ സീത.

ചണ്ഡാലഭിക്ഷുകി

ദുരവസ്ഥ..

കരുണ


ദുരവസ്ഥ


Question6:- ഏ.ആറിന്റെ മരണത്തിൽ അനുശോചിച്ചെഴുതിയ വിലാപ കാവ്യം?


ഒരുവിലാപം

ബധിരവിലാപം.

കരുണ

പ്രരോദനം.


പ്രരോദനം


Question7:- ആശാന്റെ , Light of asia-യുടെ, വിവർത്തനത്തിന്റെ പേരു്‌?


ചണ്ഡാലഭിക്ഷുകി

കരുണ

എന്റെ ഗുരുനാഥൻ

ശ്രീബുദ്ധചരിതം


ശ്രീബുദ്ധചരിതം


Question8:- കുട്ടികൾക്കു വേണ്ടി ആശാനെഴുതിയ കാവ്യ സമാഹാരം?


മണിമാല

വനമാല.

പുഷ്പവാടി

ലീല


പുഷ്പവാടി


Question9:- തത്വചിന്താപരമായ ആശയങ്ങൾ കൂടുതലുളള ആശാൻ കവിത?


നളിനി

ലീല

ദുരവസ്ഥ

പ്രരോദനം


പ്രരോദനം


Question10:- കുമാരനാശാൻ, വളളത്തോൾ, ഉളളൂർ-ഈ മൂവരേയും സൂചിപ്പിക്കുന്ന പദം?


കവിത്രയങ്ങൾ.

കവിത്രയം.‌

കവികൾത്രയം

ഇതൊന്നുമല്ലകവിത്രയം


Question11:- ദേശീയപ്രസ്ഥാനത്തോടാഭിമുഖ്യം പുലർത്തിയ " കവിത്രയ"ത്തിലെ ഒരു കവി?


കുമാരനാശാൻ

വളളത്തോൾ

ഉളളൂർ

ഇവരാരുമല്ല


വളളത്തോൾ


Question12:-കലാമണ്ഡലത്തിന്റെ ആസ്ഥാനം?


തൃശ്ശൂർ.

ഷൊർണ്ണൂർ.‌

ചെറുതുരുത്തി

പാലക്കാട്.


ചെറുതുരുത്തി


Question13:- കേരളവാല്മീകി എന്നു്‌ വളളത്തോൾ അറിയപ്പെടുന്നതിന്റെ കാരണം?


കൊച്ചുസീത എഴുതി.‌

അഭിജ്ഞാനശാകുന്തളംതർജ്ജമ

വാല്മീകിരാമായണ തർജ്ജമ

ബന്ധനസ്ഥനായ അനിരുദ്ധൻ എഴുതി‌


വാല്മീകിരാമായണ തർജ്ജമ


Question14:- വളളത്തോളിന്റെ മഹാകാവ്യം?


രാമചന്ദ്രവിലാസം

ഉമാകേരളം

കേശവീയം

ചിത്രയോഗം


ചിത്രയോഗം


Question15:- "എന്റെ ഗുരുനാഥ"നിൽ ആരുടെ മഹാത്മ്യമാണു്‌ വർണ്ണിക്കപ്പെടുന്നതു്‌?


നാരായണഗുരുവിന്റെ

ചട്ടമ്പിസ്വാമിയുടെ

ബാലഗംഗാധരതിലകന്റെ‌

മഹാത്മാഗാന്ധിയുടെ


മഹാത്മാഗാന്ധിയുടെ


Question16:- സാഹിത്യമഞ്ജരിയുടെ കർത്താവു്‌?


ആശാൻ

ഉള്ളൂർ

വളളത്തോൾ

ജീ. ശങ്കരക്കുറുപ്പ്


വളളത്തോൾ


Question17:- സാഹിത്യമഞ്ജരി എത്രഭാഗങ്ങളായാണു്‌ എഴുതിയതു്‌?


9

7

12

11


11


Question18:- ബാലഗംഗാധരതിലകന്റെ മരണത്തിൽ ദുഃഖിച്ചെഴുതിയ വളളത്തോളിന്റെ കവിത?


ബാപ്പുജി

അത്യാഹിതം

എന്റെ ഗുരുനാഥൻ

മാതൃവന്ദനം


അത്യാഹിതം


Question19:- വള്ളത്തോളിന്റെ "ബധിരവിലാപം " കാവ്യം ആരുടെ ബധിരത(കേൾവിയില്ലായ്മ)യോർത്തുളള വിലാപമാണു്‌?


ഗാന്ധിജിയുടെ

വളളത്തോളിന്റെ അമ്മയുടെ

വളളത്തോളിന്റെ

തിലകന്റെ


വളളത്തോളിന്റെ അമ്മയുടെ


Question20:- മദ്രാസ്സ്ഗവൺമെന്റിന്റെ "ആസ്ഥാന കവി "എന്ന സ്ഥാനം1946-ൽ ലഭിച്ച മലയാളകവി?


വളളത്തോൾ

കുമാരനാശാൻ

എൻ.വി.കൃഷ്ണവാര്യർ

ഇടശ്ശേരി


വളളത്തോൾ


Question21:- (ഇ)രാമചരിതം എന്ന കൃതി ഉള്ളൂർ ആദ്യമായി പ്രസിദ്ധീകരിച്ചതു്‌ എവിടെ?


രാമചരിതം പുസ്തകമായി.

മാസികയിൽ

കേരളസാഹിത്യ ചരിത്രം രണ്ടാം ഭാഗത്തു്

പ്രാചീനമലയാളമാതൃകകൾ ഒന്നാം ഭാഗം


പ്രാചീനമലയാളമാതൃകകൾ ഒന്നാം ഭാഗം


Question22:- ഉളളൂരിന്റെ "കേരളസാഹിത്യ ചരിത്രം" എത്രഭാഗങ്ങളായാണു്‌ പ്രസിദ്ധീകരിച്ചതു്‌?


3 ഭാഗങ്ങൾ

6 ഭാഗങ്ങൾ

5 ഭാഗങ്ങൾ

4 ഭാഗങ്ങൾ


5 ഭാഗങ്ങൾ


Question23:-ഉളളൂരിന്റെ മഹാകാവ്യം?


രുങ്മാംഗദചരിതം

ചിത്രയോഗം

കേശവീയം

ഉമാകേരളം.


ഉമാകേരളം


Question24:- ഉള്ളൂരിന്റെ കവിതയല്ലാത്തതേതു്‌?.


പിങ്ഗള

തരംഗിണി

ശിഷ്യനും മകനും

താരാഹാരം


ശിഷ്യനും മകനും


Question25:- പ്രാസവും ശബ്ദാലങ്കാരങ്ങളും ധാരാളമുളള ഉള്ളൂരിന്റെ കാവ്യം ഏതു്‌?


പിങ്ഗള

തരംഗിണി

ഉമാകേരളം

മണിമഞ്ജൂഷ


ഉമാകേരളം


Question26:- കവിത്രയത്തിൽ പണ്ഡിതശ്രഷ്ഠനായ കവി ആരു്‌?


ഉളളൂർ

ആശാൻ

വളളത്തോൾ

കേരളവർമ്മ


ഉളളൂർ


Question27:- വിജ്ഞാനദീപിക ഉള്ളൂരിന്റെ ഏതുതരം കൃതിയാണു്‌?


മഹാകാവ്യം

ഉപന്യാസ സമാഹാരം

കാവ്യ സമാഹാരം

ഖണ്ഡകാവ്യം


ഉപന്യാസ സമാഹാരം