മലയാളം (Part-2)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:-ചുട്ടെഴുത്തുകൾ " എന്നാലെന്ത്?



അ, ഇ, എ, എന്നിവ. ചൂണ്ടികാട്ടി പറയാൻ ഉപയോഗിക്കുന്നതു കൊണ്ട്.
ഉദാ: അ+ഇടം=അവിടം
ഇ+ ആൾ=ഇയാൾ.
എ+ഇടം=എവിടം.


Question2:- പുല്ലിംഗം, സ്ത്രീലിംഗം, നപുംസക ലിംഗം- എന്ന് മൂന്ന് ലിംഗങ്ങൾ?



(1)പുല്ലിംഗം.--: ഉദാ: കേമൻ, കളളൻ, കുമാരൻ, കുട്ടൻ.- "അൻ" എന്നത് പുല്ലിംഗ പ്രത്യയം.

2--സ്ത്രീലിംഗം -: ഉദാ:-കേമി,കള്ളി,കുമാരി, കുട്ടി- "ഇ" എന്നത് സ്ത്രീലിംഗപ്രത്യയം. അ,ഇ,എ, - ഇവയോട് "അൾ" ചേർത്ത് അ+അൾ=അവൾ/ ഇ+അൾ- ഇവൾ/ എ+അൾ=ഏവൾ- എന്ന് സ്ത്രീ ലിംഗം.

3-- നപുംസക ലിംഗം-: ഉദാ: കേമം,കള്ളം- ഇവിടെ"അം" നപുംസക പ്രത്യയം. സർവനാമങ്ങളായ,【നാമത്തിന് പകരം ഉപയോഗിക്കുന്ന നാമം】

അ, ഇ,എ _ ഇവയോട് "അൻ, അൾ, തു " എന്ന് ചേർത്ത് പുല്ലിംഗ- സ്ത്രീ ലിംഗ- നപുംസക രൂപങ്ങൾ ഉണ്ടാക്കാം. ഉദാ:അ+അൻ=അവൻ.(പു: ). അ+ അൾ== അവൾ ( സ്ത്രീ:) അ+ തു== അതു്.( ന: ലി). മറ്റ് ഉദാ: ഇ+ അൻ=ഇവൻ. ഇ+അൾ==ഇവൾ. ഇ+ തു== ഇതു് എ+അൻ== ഏവൻ. ഏവൾ- ഏതു്.

ചില നാമങ്ങളിൽ," ത്തി" "ച്ചി"എന്ന സ്ത്രീ ലിംഗ പ്രത്യയങ്ങളും ചേർക്കുന്നു. പണിക്കാരൻ- പണിക്കാരത്തി.തടിയൻ- തടിച്ചി.

ചുരുക്കം: 1-പുല്ലിംഗപ്രത്യയം- "അൻ". ആണ്, 2- സ്ത്രീ ലിംഗം പ്രത്യയം.-ഇ, അൾ,ത്തി,ച്ചി. എന്നിവ, 3- നപു:പ്രത്യയം- അം, തു.



Question3:-ചുട്ടെഴുത്തുകൾ ഏതെല്ലാ.?

A--അ,ത, മ.

B--ന,യ,മ.

C--അ,ഇ,എ.

D--വ,ശ,ഷ.



അ,ഇ,എ.


Question4:-സർവനാമങ്ങളോട് (അ,ഇ,എ) ഏത് പ്രത്യയം ചേർത്ത് സ്ത്രീലിംഗരൂപമുണ്ടാക്കാം?

A-അൻ.

B-അം

C-അൾ.

D-തു



അൾ


Question5:- താഴെപ്പറയുന്നതിൽ സ്ത്രീലിംഗ പ്രത്യയം അല്ലാത്തതേതു?

A- അം.

B-ഇ

C-ത്തി

D ച്ചി.



അം


Question6:-വചനം എന്നാൽ എന്ത്?



വസ്തു or വ്യക്തി -ഒന്നിൽ കൂടുതലുണ്ടെന്ന് കാണിക്കാൻ ചേർക്കുന്ന പ്രത്യയമാണ് വചനം.

ഏകവചനത്തിന്(ഒരെണ്ണം മാത്രം കാണിക്കുന്നത്) നാമം മാത്രം മതി, പ്രത്യേകിച്ച് പ്രത്യയം വേണ്ട.

ഉദാ -ആന, രാമൻ, പുസ്തകം, സീത, കുഞ്ഞ്.

●ബഹുവചനം.●

ബഹുവചനം മൂന്ന് വിധം:-



Question7:-അലിംഗബഹുവചനം.



പുല്ലിംഗ സ്ത്രീലിംഗ നാമങ്ങൾ ഒന്നിച്ചുള്ള ബഹുവചനം. പ്രത്യയം- "അർ".ഉദാ: മിടുക്കർ= (മിടുക്കന്മാരും,മിടുക്കികളും), ശൂദ്രർ =( ശൂദ്രന്മാരും ശൂദ്രത്തികളും), വേലക്കാർ=( വേലക്കാരന്മാരും വേലക്കാരത്തികളും).



Question8:- സലിംഗബഹുവചനം



പ്രത്യയം= "മാർ". പുരുഷന്മാരോ സ്ത്രീകളോ വെവ്വേറെ ചേർന്നുണ്ടാകുന്ന ബഹുത്വം.

ഉദാ: നമ്പൂതിരി, നമ്പൂതിരിമാർ.

ഭാര്യ> ഭാര്യമാർ. തട്ടാൻ>തട്ടാന്മാർ

2- നപുംസക നാമങ്ങളുടെ ബഹുത്വം - പ്രത്യയം." കൾ" .

ഉദാ: മല-> മലകൾ. മരം-> മരങ്ങൾ.

എന്നാൽ, കുട്ടികൾ, താഴെത്തട്ടിലുള്ള ആളുകൾ- ഇവരുടെ ബഹുത്വം കാട്ടാൻ, "കൾ" പ്രത്യയം ചിലപ്പോൾ ഉപയോഗിക്കുന്നു.ഉദാ: കുട്ടികൾ, പണിക്കാരികൾ. അനാദരം വഴി ഉണ്ടായതാണ് ഈ ശീലം.



Question9:-"-പൂജകബഹുവചനം" എന്നാലെന്ത്?



3:

മേൽപ്പറഞ്ഞ എല്ലാ പ്രത്യയങ്ങളും ഒന്നോ അതിൽ കൂടുതലോ സൗകര്യം പോലെ ചേർത്ത് " ഏകവചന നാമങ്ങളെ ബഹുവചനമാക്കുന്നു. " ബഹുമാനം കാട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.ഇതാണ്

●പൂജകബഹുവാചനം●

ഉദാ: നീ-> നിങ്ങൾ(കൾ) , മാരാൻ-> മാരാർ (അർ, ) തമ്പുരാൻ-> തമ്പുരാർ.(അർ"), രാജാവ്-> രാജാക്കൾ (കൾ)

സർവനാമങ്ങളായ അ,ഇ,എ- എന്നിവയോട് "അ" ചേർത്ത് ബഹുവചനം ഉണ്ടാക്കുന്നു. ഉദാ: അ+അ> അവ,/ഇ+അ>ഇവ,/ എ+അ>എവ



Question10:- സന്ധി?



രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ, വർണ്ണങ്ങൾ ക്ക് ഉണ്ടാകുന്ന മാറ്റമാണ് സന്ധി. (1)വന്നു+ ഇല്ല> വന്നില്ല."വന്നു"-വിലെ "ഉ"കാരം, "ഇ"-യുമായി ചേരുമ്പോൾ, "ഉ" സ്വരം നഷ്ടമാകുന്നു.ഇങ്ങനെ വർണ്ണം നഷ്ടപ്പടുന്നത്


Question11:-ലോപസന്ധി:- ഉദാഹരണങ്ങൾ



1-വന്നു+ ഇല്ല>വന്നില്ല.

2 -കണ്ടു° + ഇല്ല=കണ്ടില്ല.

3-പല+ഇടങ്ങളിൽ= പലെടങ്ങളിൽ.

4 കണ്ടു°+ആൻ=കണ്ടാൻ.

5-പിരിച്ചെഴുതുക.

ആയെന്ന്= ആയി+എന്ന്.

കാറ്റടിച്ചു=കാറ്റു° + അടിച്ചു

തണുപ്പുണ്ടു°=തണുപ്പു°+ഉണ്ടു



Question12:-ആഗമസന്ധി?



രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ പുതുതായി ഒരു വർണ്ണം ആഗമിക്കുന്നത് "ആഗമസന്ധി".◆.യ/വ /ന●എ നിവയിൽ ഒരെണ്ണമാഗമിക്കും


Question13:-ആഗമസന്ധി:-ഉദാഹരണങ്ങൾ



1-കര+ഉള്ള=കരയുള്ള.(യ°)

2-തിരു+ഓണം=തിരുവോണം.( ഇവിടെ "വ" അഗമം)

3-പൂ+അമ്പ്=പുവമ്പ്.( വ).

4-കൈ+ഉണ്ടു്=കൈയുണ്ട്.(യ)

5-കരി+പുലി=കരിമ്പുലി(ഇവിടെ കേൾക്കാനുള്ള ഇമ്പത്തിനു വേണ്ടി, ന-കാരം അഗമിച്ചു.അതു പിന്നീട് "മ" കാരമായി മാറി./കരിമ°+പുലി= കരിമ്പുലി.

6-പുളി+ കുരു=പുളിങ്കുരു.(ആദ്യം "ന"കരം>പിന്നീട്‌ "ങ്" കരം)

7-പൂങ്കോഴി= പൂ+കോഴി

8-പൂ+ചായൽ=പൂഞ്ചായൽ.

9- മാങ്കൊ=മ്പ്മാ+കൊമ്പ്

10-എല്ലാ+ഉം=എല്ലാവും or എല്ലാം.



Question14:-ദ്വിത്വസന്ധി



ആദ്യ പദം വിശേഷണമാണെങ്കിൽ, രണ്ടാമതിരിക്കുന്ന പദത്തിന്റെ ആദ്യക്ഷരം ഇരട്ടിക്കും- "ദൃഢാ"ക്ഷരങ്ങൾ മാത്രമേ ഇരട്ടിക്കൂ.

ദൃഢാക്ഷരങ്ങൾ--:

ഖരം:- ക, ച, ട, ത, പ,(5)

അതിഖരം:- ഖ ,ഛ ,ഠ , ഥ, ഫ(5)

മൃദു:- ഗ. ജ ഡ ദ ബ(5)

ഘോഷം:- ഘ ഝ ഢ ധ ഭ (5)

ഊഷ്മാക്കൾ. ശ. ഷ. സ.(3)

ഈ 23 അക്ഷരങ്ങൾ ദൃഡങ്ങളാണ്.



Question15:-ശിഥിലാക്ഷരങ്ങൾ



അനുനാസികങ്ങൾ (ങ, ഞ ണ ന മ)(5)

മദ്ധ്യമം:- യ ര ല വ.(3)

ഘോഷി:- ഹ.(1)

ഈ 9 അക്ഷരങ്ങൾ "ശിഥിലം".



Question16:-ദ്വിത്വസന്ധി /ഉദാഹരണങ്ങൾ



1- താമര+കുളം =താമരക്കുളം.(ക-ഇരട്ടിച്ച് "ക്ക" യായി.).

2- തീ+കനൽ = തീക്കനൽ.

3- കവിൾ+തടം = കവിൾത്തടം.

4- പേ+പട്ടി = പേപ്പട്ടി.

5- മട+ശീല = മടിശ്ശീല.

6- ചാടി+പുറപ്പെട്ടു=ചാടിപ്പുറപ്പെട്ടു

സർവനാമങ്ങളായ അ,ഇ,എ എന്നീചുട്ടെഴുത്തുകൾക്ക് ശേഷം,വരുന്ന ദൃഢങ്ങളുംശിഥിലങ്ങളും ഇരട്ടിക്കും.ശിഥിലമായാൽ,ചിലപ്പോൾ ഇരട്ടിക്കാതെ,സർവനാമങ്ങൾ ദീർഘിച്ചാലും മതി.

അ+കാലം =അക്കാലം.

ഇ+ദിക്കിൽ=ഇദ്ദിക്കിൽ.

എ+മതിരി = എമ്മാതിരി.

ഇ+ വണ്ണം. = ഇവ്വണ്ണം

അ+തരം = അത്തരം.

എ+കാര്യം=എക്കാര്യം

ഇമ്മാതിരി= ഈ മാതിരി.-എന്ന്‌ ഇരട്ടിക്കാതെയും വരാം.

ഇ+വണ്ണം=ഇവ്വണ്ണം/ ഈ വണ്ണം.

അ+വിധം= അവ്വിധം./ആവിധം.



Question17:-ആദേശസന്ധി



രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ, ഒരു വർണ്ണംമാറി ആ സ്ഥാനത്ത് മറ്റൊരുവർണ്ണം വരുന്നത്, ആദേശസന്ധി.

1-വിൺ+ തലം= വിണ്ടലം.

2-തൺ+താർ=തണ്ടാർ.

3-കൺ+നീർ= കണ്ണീർ.

4-എൺ+നൂറു്‌ =എണ്ണൂറു്‌.

5-വലഞ്+തു>വലഞ്ചു (വലഞ്ഞു).

വിവരണം.

1-"ത"വർഗ്ഗത്തിൽ ( ത,ഥ,ദ,ധ,ന)പെട്ട ഒരക്ഷരത്തോട്, "ച"വർഗ്ഗത്തിലേയോ( ച,ഛ,ജ,ഝ,ഞ) "ട"വർഗ്ഗത്തിലേയോ ( ട,ഠ,ഡ,ഢ,ണ) ഒരക്ഷരം ചേർന്നാൽ, തവർഗ്ഗാക്ഷരം മാറി "ച"/"ട"-വർഗ്ഗങ്ങളിലെ സമാനാക്ഷരം വരും.

വിൺ+ തലം- ഇവിടെ "ണ" എന്നത്‌ "ട" വർഗ്ഗത്തിലെ അനുനാസികാക്ഷരമാണ്. അതിനോട് ചേർന്നത്‌ "ത" വർഗ്ഗത്തിലെ ഖരാ(ആദ്യ)ക്ഷരമാണ്." ത" മാറി ആ സ്ഥാനത്ത് "ട" എന്ന, ടവർഗ്ഗത്തിലെ(ആദ്യക്ഷരം) ഖരംവന്നു .

അപ്പോൾ, വിൺ+ടലം= വിൺടലം വിണ്ടലം ആയി.( ൺ+ട=ണ്ട)

2- കൺ+നീർ=കണ്ണീർ.- "ട"വർഗ്ഗത്തിലെ"ൺ"ഉം, "ത"വർഗ്ഗത്തിലെ അനുനാസിക( അഞ്ചാമത്തെഅക്ഷരം) മായ,"ന"യുമായി ചേർന്നപ്പോൾ, "ന"കാരംമാറി,"ട"വർഗ്ഗത്തിലെ,"ണ" വന്നു.കൺ+ണീർ>കണ്ണീർആയി.

3- വലഞ്+തു=വലഞ്ചു= (വലഞ്ഞു).ഞ്+ ത= ഞ്+ചു=വലഞ്ഞു.( ഞ+ച= "ച"അനുനാസിമായി"ഞ"ആയി.

നെല്+മണി=നെന്മണി,കല്+മദം=കന്മദം,നല്+നൂൽ=നന്നൂൽ,കൺ+തു=കണ്ടു(അനുനാസികാദേശം ഇല്ല, ) മരം+അല്ല=മരമല്ല.(മരം-ഇതിലെ" ൦", " മ" എന്ന അക്ഷരം തന്നെ.അതിനോട് സ്വരം ചേർന്നാൽ,മ-വ്യക്തമാകും.

ധന+ഉം=ധനവും, എല്ലാം+ഉം=എല്ലാവും, ധനം+ഓട്=ധനത്തോട്, ധനം+ആൽ=ധനത്താൽ. മരം+കൾ=മരങ്കൾ=മരങ്ങൾ. നിൻ+കൾ=നിങ്ങൾ