മലയാളം (Part-3)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:-സംസ്കൃത സന്ധി?



മലയാളത്തിൽ ധാരാളം സംസ്കൃതപദങ്ങൾ മലയാളപദങ്ങൾ പോലെ തന്നെ പ്രയോഗത്തിലുണ്ട്. അത്തരംപദങ്ങൾ പിരിച്ചെഴുതി വർണ്ണമാറ്റം വിശദമാക്കുന്നു. (സന്ധിനിയമങ്ങൾ ചോദിക്കില്ല, പക്ഷേ പദങ്ങൾ പിരിച്ചുപറയാൻ/കൂട്ടിച്ചേർക്കാൻ കഴിയണം)

1-അണു+ആയുധം=അണ്വായുധം.("വ"കാര ആദേശം.)

2-ധന+അപഹരണം> ധനാപഹരണം.

(ദീർഘസ്വരമായ"ആ" രണ്ട് ഹ്രസ്വസ്വരങ്ങളായ "അ"കാരങ്ങൾക്ക് 【 ധന്+"അ"+"അ"പ...】പകരം ആദേശം.

3-ഗുരു+ഉപദേശം>ഗുരൂപദേശം. ( രണ്ട് ഹ്രസ്വ "ഉ" കാരങ്ങൾക്ക് പകരം ദീർഘ "ഊ" കാരാദേശം.

4-മത+ ഇതര.= മതേതര. തകാരതിലെ "അ" വർണ്ണത്തിനും രണ്ടാംപദാദ്യമുള്ള"ഇ" യ്ക്കും പകരം "ഏ" ആദേശം.

5- നവ+ഊഢാ= നവോഢാ(" ഓ" ആദേശം)

6-ദോഷ+ഏക=ദോഷൈക., ഗുണ+ഏകം= ഗുണൈകം."അ"യും"ഏ" യും മാറി" ഐ" വന്നു.ആദേശം.

7-മനസ്+ശക്തി= മനശ്ശക്തി. "സ്" വർണ്ണത്തിന് "ശ്" ആദേശം.

8-തപസ്+ ചര്യാ= തപശ്ചര്യാ. "ശ"കാരാദേശം.

9-മഹത്+ ചരിതം=മഹച്ചരിതം." ത"കാരത്തിന് "ച"കാരാദേശം.

10-വാക്+മാധുര്യം= വാഗ്മാധുര്യം/വാങ്മാധുര്യം.

11-പുരസ്+ഗതി= പുരോഗതി"ഒ"കാരാദേശം.

12-മനസ്+കാഠിന്യം= മനഃകാഠിന്യം/ അധസ്+പതനം>അധഃപതനം.(വിസർഗ്ഗാദേശം)

13-യശഃ+ശരീരം= യശഃശരീരം or യശശ്ശരീരം. (വസർഗ്ഗത്തിന്"സ"കാരാദേശം വരുകയോ വരാതിരിക്കുകയോ ചെയ്യും. )

14- നിസ്+അർത്ഥം>നിരർത്ഥം./ ദുസ്+ ആലോചന= ദുരാലോചന.(രേഫാദേശം)

15- പുനർ+ സമാഗമ>പുനസ്സമാഗമ.( രേഫത്തിന് സകാരാദേശം)

16- സ്വര്+രാജ്യം= സ്വാരാജ്യം,.നിര്+രസം>നീരസം.,നിസ്+ക്രിയ=നിഷ്ക്രിയ.,നിസ്+ഫലം=നിഷ്ഫലം,ആയുസ്+കാലം=ആയുഷ്കാലം



Question2:- സമാസം



സമാസം.

വിഭക്തിപ്രത്യയംകൂടാതെ,ഒന്നിലധികംപദങ്ങളെ ഒറ്റപ്പദമാക്കുന്നതിന് സമാസം എന്ന് പറയുന്നു.



Question3:-സമസ്തപദം?



സമസ്തപദം.

സമാസിച്ചുണ്ടാക്കുന്ന ഒറ്റപ്പദത്തിന് സമസ്തപദമെന്ന് പറയുന്നു.

ഉദാ: ആനയുടെ കൊമ്പ് -ഇതിലെ "ഉടെ" എന്ന വിഭക്തി പ്രത്യയം കൂടാതെ ഒറ്റപ്പദമാക്കുന്നതാണ്-ആനക്കൊമ്പ്.

സമസ്തപദത്തിലെ ഘടകപദങ്ങളിൽ ആദ്യപദം പൂർവപദം. അവസാന പദംഉത്തരപദം.നടുക്ക് പദമുണ്ടെങ്കിൽ,അത് മധ്യമപദം(ങ്ങൾ)

ഉദാ:1- ആനക്കൊമ്പ്- ആന- പൂർവപദം. കൊമ്പ്-ഉത്തരപദം. 2-കരചരണനാസികകൾ- ഇവിടെ ചരണം മധ്യമപദം. കരംപൂർവപദം. നസിക ഉത്തരപദം.



Question4:-വിഗ്രഹിക്കുക- എന്നു പറയുന്നതെന്ത്?



സമസ്തപദത്തിന്റെ അർത്ഥം വ്യക്തമാകത്തക്കവിധം ഘടകപദങ്ങളെ വേർപെടുത്തുന്നതിനാണ് വിഗ്രഹിക്കുക എന്നു പറയുന്നത്. "ആനയുടെ കൊമ്പ്"എന്നാണ് ആനക്കൊമ്പ് വിഗ്രഹിക്കുന്നത്.



Question5:- സമാസം എത്രവിധം?-



ഘടകപദങ്ങളുടെ പ്രാധാന്യം അനുസരിച്ച് സമാസം നാലുവിധം.



Question6:-ഘടകപദങ്ങളുടെ പ്രാധാന്യം എങ്ങനെകണ്ടെത്താം?



സമസ്തപദം ഒരുവാക്യത്തിൽ പ്രയോഗിക്കുക. ഏത് ഘടകപദമാണ് ആ വാക്യത്തിന്റെ ക്രിയയുടെ അർത്ഥവുമായി യോജിച്ചതെന്ന് നോക്കുക. ആ പദത്തിനാണ്, പ്രാധാന്യം എന്ന് നിശ്ചയിക്കാം.

ഉദാ: ആനക്കൊമ്പ് വെളുത്തതാണു്‌. ഈ വാക്യത്തിൽ, വെളുത്തത് ഏത്? ഈ ചോദ്യത്തിന് ഉത്തരം " കൊമ്പ്" ആണ്.ഈ വാക്യത്തിൽ ആനയ്ക്കല്ല,കൊമ്പിനാണ് ക്രിയയുമായി യോജിപ്പ്. വ്യാകരണ ദൃഷ്ട്യാ കൊമ്പിനാണ് പ്രാധാന്യം എന്ന് മനസ്സിലാക്കാം. "കൈകാലുകൾ"തളർന്നു. തളർന്നത് കൈകൾമാത്രമല്ല, കാലുകളും കൂടിയാണ്. രണ്ട് പദങ്ങൾക്കും ഒരുപോലെ പ്രാധാന്യം.

"പ്രതിദിനം നൂറു രൂപയുടെചെലവുണ്ട്". ഈ വാക്യത്തിൽ ദിനംതോറും എന്ന അർത്ഥമാണ് "പ്രതിദിനം" എന്ന വാക്കിന് . ഓരോദിനവുമെന്നർത്ഥം. ആകയാൽ "പ്രതി" എന്ന ആദ്യ പദത്തിനാണ് പ്രാധന്യം. "അവനെ സസ്നേഹം സ്വീകരിച്ചു "എന്ന വാക്യത്തിൽ, " അവനെ സ്നേഹം സ്വീകരിച്ചു "എന്ന് പറഞ്ഞാൽ അർത്ഥം ഉചിതമാകില്ല. സസ്നേഹം സ്വീകരിച്ചുവെന്ന് പറഞ്ഞാൽ, സ്നേഹത്തോടെ സ്വീകരിച്ചുവെന്ന് അർത്ഥം കിട്ടും. സസ്നേഹ-ത്തിലെ "സഹ" എന്ന അവ്യയപദത്തിനാണ് പ്രാധാന്യം .സഹ സ്നേഹം= സസ്നേഹം ( ഒറ്റയ്ക്ക് നിന്നാൽ അർത്ഥമില്ലാത്തതും, എന്നാൽ മറ്റ് പദത്തോട്ചേർന്ന് നിന്നാൽ അർത്ഥമുളളതുമായ പദങ്ങളാണ് അവ്യയം,ഉപസർഗ്ഗം മുതലായവ.ഇവയാണ് ആദ്യപദങ്ങളായി അവ്യയീഭാവസമാസത്തിൽ വരുന്നത്.)



Question7:-അവ്യയീഭാവ സമാസം.



പ്രതിദിനം, (ദിനന്തോറും)സസ്നേഹം(സഹ സ്നേഹം/സ്നേഹത്തോടെ.) എന്നിങ്ങനെ ആദ്യപദത്തിന് പ്രാധാന്യമുളള സമാസത്തിന് അവ്യയീഭാവസമാസം എന്ന് പേര്. ഉദാ: സസന്തോഷം, സാഹ്ലാദം, അനുനിമിഷം(നിമിഷന്തോറും), അനുദിനം. (ദിവസം തോറും.)അഭിമുഖം, ആമരണം(മരണംവരെ) പ്രത്യക്ഷം(പ്രതി അക്ഷി),സാനന്ദം.

വില പ്രതിദിനം ഉയരുന്നു.

അമ്മ സസ്നേഹംമകനെ സ്വീകരിച്ചു.



Question8:- തത്പുരുഷസമാസം?



സമസ്തപദത്തിലെ ഉത്തരപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യമുളളത്.

"ആനക്കൊമ്പ് വിറ്റു" എന്ന വാക്യത്തിൽ വിറ്റത് "കൊമ്പ്"ആണു. ഉത്തരപദത്തിനു്‌ പ്രാധാന്യമുള്ളതു കൊണ്ടു ഇതു തത്പുരുഷസമാസം. താമരക്കുളം,-താമരയുളളകുളം എന്നു വിഗ്രഹിക്കാം. താമരക്കുളത്തിൽ കുളിച്ചു. കുളത്തിലാണ് കുളിച്ചത്. ഉത്തരപദത്തിനുപ്രാധാന്യം.

ഉദാ:പടിപ്പുര, ( പടിയ്ക്കലെ പുര), തീപ്പെട്ടി.( തീ ഉണ്ടാക്കാനുളള പെട്ടി.), നാടകഭ്രാന്ത്.(നടകത്തോടുളള ഭ്രമം) കൈവള( കൈയിൽ ഇടാനുളള വള) കടൽമീൻ( കടലിൽ വളരുന്ന/ നിന്ന് കിട്ടുന്ന മീൻ)

കൊന്നത്തെങ്ങ്(കൊന്നയായ തെങ്ങ്) കാളിദാസകവി( കാളിദാസൻ എന്ന കവി.) വിഗ്രഹിക്കുമ്പോൾ ,ഈ രണ്ടു പദങ്ങളിലേയും പൂർവ്വപദം നിർദ്ദേശികാ വിഭക്തിയിലാണ് വരുന്നതു്‌. രണ്ടും ഒന്നിന്റെ ഭാഗമാണെന്നു്‌ സൂചന.ഇത്തരം സമാസത്തെ കർമ്മധാരയ സമാസം എന്ന് പറയുന്നു. തത്പുരുഷന്റെ ഒരുപവിഭാഗമാണിത്. പൂർവ്വപദം സംഖ്യാശബ്ദമാണെങ്കിൽ ആ തത്പുഷന് ,ദ്വിഗു സമാസം എന്ന് പേരു്‌. ത്രിഭുവനം, പഞ്ചലോഹം.



Question9:-രൂപക സമാസം?



"മുഖപദ്മം" മുഖമാകുന്ന താമര,എന്ന് അഭേദ കല്പനമൂലം ഇത് രൂപകസമാസമാണ്. "മുഖപദ്മം" വിടർന്നു. ഈവാക്യത്തിൽ "വിടർന്നു" എന്ന ക്രിയയുമായി വാച്യാർത്ഥത്തിൽ യോജിക്കുന്നതു്‌,പദ്മം(ഉപമാനം)ആണ്, മുഖം ( ഉപമേയം) അല്ല. ഉത്തരപദത്തിനു്‌ പ്രാധാന്യം. അഭേദകല്പനമൂലം രണ്ടും ഒന്നുതന്നെ എന്ന് രൂപകം. രൂപകസമാസം അങ്ങനെ തത്പുരുഷന്റെ ഉപവിഭാഗമാണു്‌.വേറെ ഉദാ: പദപങ്കജം/മുഖകമലം.മനക്കുരുന്നു്‌ ( മനസ്സാകുന്ന തളിർ). വിഗഹിക്കുന്നതിനു്‌ അനുസരിച്ചു്‌ സമാസം മാറിവരും. മുൻപു പറഞ്ഞ രൂപക സമാസം, പുഞ്ചിരിക്കുന്ന മുഖപദ്മം കണ്ടു. ഈ വാക്യത്തിൽ "പുഞ്ചിരി" വാച്യാർത്ഥത്തിൽ മുഖത്തിനാണു്‌(ഉപമേയം) യോജിക്കുന്നതു്‌, പദ്മത്തിനു്‌(ഉപമാനത്തിനു്‌)അല്ല. താമരപോലെയുളള മുഖം പുഞ്ചിരിച്ചു. ഇങ്ങനെവിഗ്രഹിച്ചാൽ, ഇത് ഉപമിതസമാസം.



Question10:-ദ്വന്ദസമാസം



ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യം ഉളള സമാസം.മാതാപിതാക്കൾ- മാതാവുംപിതാവും. മാതാപിതാക്കൾ വിദേശത്താണു്‌-എന്നവാക്യത്തിൽ മാതാവും പിതാവും വിദേശത്താണു്‌ എന്നർത്ഥം. ഘടകപദങ്ങൾക്കു്‌ തുല്യപ്രാധാന്യം. കൈകാലുകൾ(കൈയ്യും കാലും). കരചരണനാസികകൾ.(കൈകളുംചരണങ്ങളും,നാസികയും) സഹോദരിസഹോദരന്മാർ.

ദ്വന്ദസമാസത്തിലെ ഘടകപദങ്ങൾ സംഖ്യാനാമങ്ങളാണെങ്കിൽ ഘടകപദങ്ങൾക്ക് അതോഇതോഎന്നു്‌ വികല്പാർത്ഥമാണുളളതു്‌. "അഞ്ചാറു്‌" -അഞ്ചോ ആറോ എന്നാണ് വിഗ്രഹിക്കുന്നതു്‌. ഒന്നുകിൽ അഞ്ച് അല്ലെങ്കിൽ ആറു്‌ എന്നർത്ഥം. അഞ്ചുംആറും എന്നർത്ഥമില്ല. പത്തുപതിനഞ്ച്. ( പത്തോ പതിനഞ്ചോ) മൂന്നാലു്‌.( മൂന്നോ നാലോ.)



Question11:-ബഹുവ്രീഹി



ഘടകപദങ്ങൾക്ക് പ്രാധന്യം ഇല്ലാതെ, വിഗ്രഹിക്കുമ്പോൾകിട്ടുന്ന ഒരു അന്യപദത്തിനു്‌ പ്രാധാന്യം വരുന്ന സമാസം.

ഉദാഹരണം.

1-പദ്മനാഭൻ.-പദ്മം നാഭിയിൽ ഉളളവൻ ആരോ അവൻ.(വിഷ്ണു). പദമം,നാഭി എന്നീപദങ്ങൾക്ക്പ്രാധാന്യമില്ലാതെ മൂന്നാമതൊരാൾക്ക് -വിഷ്ണു-വിനു്‌ പ്രാധന്യമുളളതുകൊണ്ടു.

2-പൂച്ചക്കണ്ണൻ--- പൂച്ചയുടെ കണ്ണുപോലെയുളള കണ്ണുളളവൻ ആരോ അവൻ.പൂച്ചയ്ക്കോ കണ്ണിനോ പ്രാധാന്യമില്ലാതെ, അങ്ങനെ ഒരു കണ്ണുളള മറ്റൊരാൾക്കു്‌ പ്രാധാന്യം .

3-താമരാക്ഷി- താമര പോലെ അക്ഷിയുളളവൾ ആരോ അവൾ. ഒരുവ്യക്തിയ്ക്ക് പ്രാധാന്യം.

4-താമരക്കണ്ണൻ - താമരപോലെയുളള കണ്ണുളളവൻ ആരോ അവൻ.താമരയ്ക്കും കണ്ണിനുമല്ല ശ്രീകൃഷ്ണനാണു്‌ പ്രാധന്യം. മരംചാടി> മരത്തിൽ ചാടി നടക്കുന്നവൻ ആരോ അവൻ ( കുരങ്ങു്‌) മുക്കണ്ണൻ( മൂന്ന് കണ്ണുകൾ ഉളളത് ആരോ അവൻ-ശിവൻ)



Question12:-പൂന്തോട്ടം എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതു്‌ എങ്ങനെ?


A-പൂവും തോട്ടവും

B-പൂക്കളുളള തോട്ടം

C-തോട്ടത്തിലെ പൂക്കൾ

D-പൂക്കളും തോട്ടങ്ങളും.



പൂക്കളുളള തോട്ടം


Question13:-തലവേദന- ഇതിൽ ഏതുപദത്തിനാണു്‌ പ്രാധാന്യം?


A-പൂർവപദത്തിനു്‌.

B-ഘടകപദങ്ങൾക്കെല്ലാം.

C-ഉത്തരപദത്തിനു്

D-അന്യപദത്തിനു്‌.



ഉത്തരപദത്തിനു്


Question14:അനുനിമിഷം.-ഈ പദം വിഗ്രഹിക്കുന്നതെങ്ങനെ?)


A-അനുവും നിമിഷവും.

B- അനുവിന്റനിമിഷം

C-നിമിഷന്തോറും

D-നിമഷത്തിന്റെ അനുമതി.



നിമിഷന്തോറും


Question15:-മുഖകമലം- ഇത് ഏത് സമാസമാണു്‌."


A-ബഹുവ്രീഹി.

B-അവ്യയീഭാവൻ.

C-ദ്വന്ദ്വൻ

D-രൂപകം



രൂപകം


Question16:-താഴെ കൊടുത്തിരിക്കുന്നവയിൽ കർമ്മധാരയസമാസത്തിനു്‌ ഉദാഹരണം ഏതു്‌?


A- കാളിദാസഭാവന..

B- കാളിദാസകവി.

C-കാളിദാസകവിത.

D-കാളിദാസകാവ്യം.



കാളിദാസകവി


Question17:-"താഴെ കൊടുത്തിരിക്കുന്ന സമസ്തപദങ്ങളിൽ ദ്വിഗു സമാസത്തിന് ഉദാഹരണം ഏതു്‌??


A-പഞ്ചലോഹം

B--പദപങ്കജം

C--താമരക്കണ്ണൻ

D. പ്രതിവർഷം.



പഞ്ചലോഹം