മലയാളം (Part-4)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:-വിനയെച്ചം ?ക്രിയയുടെ രണ്ടുപിരിവുകളാണു്‌ പൂർണ്ണക്രിയ,അപൂർണ്ണക്രിയ.

(1)രാമൻ വന്നു്‌. (2)രാമൻ വന്നു. "വന്നു്‌" എന്നതു കേൾക്കുമ്പോൾ, ഇനിയെന്തോ പറയാനുണ്ടെന്നു തോന്നും.ആശയം പൂർണ്ണമല്ല. ഇതാണു്‌ അപൂർണക്രിയ. "വന്നു" എന്ന് കേൾക്കുമ്പോൾ ആശയം പൂർണ്ണമാണു്‌. ഇതു്‌ പൂർണ്ണക്രിയ. " രാമൻ വന്നു്‌ " എന്നതിനു്‌ ശേഷം ഒരു പൂർണ്ണക്രിയ ചേർത്താൽ അർത്ഥം പൂർണ്ണമാകും. "പറഞ്ഞു" എന്നക്രിയ "വന്നു്‌"-വിനു്‌ ശേഷം ചേർത്താൽ " രാമൻ വന്നു്‌ പറഞ്ഞു" എന്നു്‌ പൂർണ്ണമായ അർത്ഥംകിട്ടും.പറഞ്ഞു എന്നത് പൂർണ്ണക്രിയയാണു്‌. അതുകൊണ്ട് ആശയം പൂർണ്ണമായി. അപൂർണ്ണക്രിയയ്ക്കു്‌ പൂർണ്ണക്രിയയെ ആശ്രയിച്ചേ നിൽക്കാൻ കഴിയൂ. അതുകൊണ്ട് അപൂർണ്ണക്രിയയെ "വിനയെച്ചം"എന്നു്‌ പറയുന്നു.( വിന=ക്രിയ,എച്ചം = ആശ്രയിച്ചു നിൽക്കുന്നതു്‌-)

പൂർണ്ണക്രിയയെ ആശ്രയിച്ചുനിൽക്കുന്ന അപൂർണ്ണക്രിയയാണു്‌ "വിനയെച്ചം■ അഞ്ചു വിനയെച്ചങ്ങളുണ്ടു. "വിനയെച്ചങ്ങളഞ്ചെണ്ണം മുൻ,പിൻ,തൻ,നടു,പാക്ഷികം" -ഈ വരി ഓർത്താൽ വിനയെച്ചങ്ങളുടെ പേര് ഓർക്കാൻ കഴിയും.Question2:- മുൻവിനയെച്ചംരാമൻ വന്നു്‌ പറഞ്ഞു. ഈ വാക്യത്തിൽ,"വന്നു്‌ "എന്ന അപൂർണ്ണ ക്രിയയുടെ അർത്ഥം(= വരുക എന്ന പ്രവൃത്തി) നടന്നതിനു്‌ ശേഷം പൂർണ്ണക്രിയയുടെ(പറഞ്ഞു എന്ന) പ്രവൃത്തി=action- നടന്നു "എന്ന പൂർണ്ണമായ ആശയം കിട്ടി." വരുക& പറയുക"എന്ന രണ്ട് പ്രവൃത്തികൾ ഒന്നിനുപിറകെ അടുത്തത് എന്നക്രമത്തിൽ നടന്നു." ആദ്യം വന്നു, എന്നിട്ട് പറഞ്ഞു." അല്ലെങ്കിൽ, പറയുന്നതിനു്‌ മുൻപ് വന്നു. ഇങ്ങനെ പൂർണ്ണക്രിയയ്ക്കു്‌ മുൻപു്‌ അപൂർണ്ണക്രിയയുടെ പ്രവൃത്തി-action-നടന്നാൽ , ആ അപൂർണ്ണക്രിയയെ മുൻവിനയെച്ചം എന്ന് പറയും.

പൂർണ്ണക്രിയയ്ക്കു്‌ മുൻപ് അപൂർണ്ണക്രിയ നടക്കുന്നതു്‌ മുൻവിനയെച്ചം

ഉദാഹരണം: "ഞാൻ രാമനെക്കണ്ട് ചോദിച്ചു." കണ്ടു്‌ അപൂർണ്ണക്രിയ. കണ്ടതിനു്‌ ശേഷമാണു ചോദിച്ചത്. ചോദിച്ചു എന്ന പൂർണ്ണക്രിയയ്ക്ക് മുൻപു്‌ കണ്ട് എന്ന അപൂർണ്ണക്രിയ നടന്നതുകൊണ്ട് -കണ്ട് എന്ന അപൂർണ്ണക്രിയ "മുൻവിനയെച്ചം". ഭൂതകാലക്രിയകൾ അവസാനിക്കുന്നതു്‌ "ഇ", "ഉ", എന്നീ സ്വരങ്ങളിലാണു്‌. ചാടി,പോയി എന്നിങ്ങനെ " ഇ"-ൽ അവസാനിക്കുന്ന ക്രിയകൾ, ഇ-യ്ക്ക് ബലം കൊടുത്തു്‌ ഉച്ചരിച്ചാൽ,/ ദീർഘം പോലെ ഉച്ചരിച്ചാൽ(പോയീ കൈരളി തൻ പ്രശസ്ത തനയൻ-എന്ന് കുമാരനാശാൻ-പ്രരോദനം) പൂർണ്ണക്രിയയാകും. " ഇ" ബലപ്പെടുത്താതെ ഉച്ചരിച്ചാൽ,തൊട്ടടുത്തുവരുന്ന "ദൃഢാക്ഷരങ്ങൾ ഇരട്ടിക്കും. ചാടിക്കയറി-യിൽ" ക" ഇരട്ടിക്കാൻ കാരണം, "ചാടി "ചുരുക്കി ഉച്ചരിച്ച് അപൂർണ്ണക്രിയ ആയി എന്നതാണു്‌. "ഉ"എന്ന സ്വരത്തിൽ അവസാനിക്കുന്ന "വന്നു" കണ്ടു, തൊഴുതു -എന്ന ഭൂതകാലൂപങ്ങൾ, വന്നു്‌,കണ്ടു്‌,തൊഴുതു്‌ എന്നിങ്ങനെ സംവൃതമായി(=ചുരുക്കി) ഉച്ചരിക്കുന്നു. ഈ ഭൂതകാല അപൂർണ്ണക്രിയകൾ തന്നെയാണു്‌ ""മുൻവിനയെച്ചമായി "" വരുന്നതു്‌. ദുർബ്ബലമായി ഉച്ചരിക്കുന്ന ഭൂതരൂപങ്ങൾ വിനയെച്ചമെന്ന്, കേരളപാണിനീയം പറയുന്നു.Question3:-പിൻവിനയെച്ചംപൂർണ്ണക്രിയയ്ക്കു്‌ (ക്രിയയുടെ പ്രവൃത്തി/action-നടന്നതിനു്‌)ശേഷം അപൂർണ്ണക്രിയ (-യുടെ പ്രവൃത്തി) നടക്കുന്നെങ്കിൽ, ആ അപൂർണ്ണക്രിയ പിൻ വിനയെച്ചം.

"രാമൻ കുളിക്കാൻ വന്നു."- ഇവിടെ "രാമൻ കുളിക്കാൻ" എന്ന് പറഞ്ഞാൽ പൂർണ്ണമായ അർത്ഥം ലഭിക്കില്ല. കുളിക്കുക എന്ന അപൂണ്ണക്രിയയുടെ പ്രവൃത്തി(അതായതു്‌,"കുളിക്കൽ") "വന്നു" എന്ന പൂർണ്ണക്രിയയ്ക്കു്‌ ശേഷം നടക്കുന്നതുകൊണ്ടു്‌,"കുളിക്കാൻ" എന്ന അപൂർണ്ണക്രിയ പിൻവിനയെച്ചം. വാക്യത്തിൽ അപൂർണ്ണക്രിയ(കുളിക്കാൻ) പൂർണ്ണക്രിയയ്ക്കു്‌ (വന്നു) മുൻപാണു്‌ നിൽക്കുന്നതെങ്കിലും , അതിന്റെ (action)പ്രവൃത്തി പൂർണ്ണക്രിയ നടന്നതിനു്‌ ശേഷമാണു്‌ നടക്കുന്നത്.വന്നതിനു്‌ ശേഷമേ കുളിക്കുന്നുളളൂ. ഉദാ: കാണാൻ പോയി-പിൻവിനയെച്ചം.(പക്ഷേ,കണ്ടു്‌ വണങ്ങി എന്നായാൽ ,കണ്ടു്‌-"മുൻവിനയെച്ചം).(◆ക്രിയാധാതുവിൽ, കാൺ,ചെയ്,പറ-എന്നീരൂപങ്ങളിൽ, "ആൻ" എന്ന് ചേർത്താലും(കാണാൻ,ചെയ്യാൻ,പറയാൻ-എന്നിങ്ങനെയും) കാണും,ചെയ്യും,പറയും എന്ന ഭാവിരൂപങ്ങളിൽ "ആൻ"ചേർത്താലും (കാണുവാൻ,ചെയ്യുവാൻ,പറയുവാൻ-എന്നിങ്ങനെ) പിൻ വിനയെച്ചമായി.◆) ഇരിക്കാൻ വന്നു. ഉണ്ണാൻ പോയി. എടുക്കാൻ ഓടി.Question4:-തൻ വിനയെച്ചം ?പൂർണ്ണക്രിയയും അപൂർണ്ണക്രിയയും ഒരേസമയം നടക്കുന്നതു്‌ തൻവിനയെച്ചം. ചെയ്,കേൾ,എന്നിങ്ങനെയുളള ക്രിയാധാതുക്കളോട് ," എ" or"അവെ"എന്നു ചേർത്താൽ, തൻവിനയെച്ചമാകും. ചെയ്യെ മനസ്സിലായി.ചെയ്യവെ മനസ്സിലായി. പോകവേ കണ്ടു.( പോകലും കാണലും ഒരേസമയംനടക്കുന്നു.)"പോകവേ"അപൂർണ്ണക്രിയ. അത് തൻവിനയെച്ചം. നടക്കവേ കണ്ടു. പറയവെ ഇരുന്നു.Question5:- നടുവിനയെച്ചംക്രിയയുടെ കേവലമായ അർത്ഥം കാണിക്കുന്നതാണു്‌, നടുവിനയെച്ചം. ക്രിയാധാതുക്കളോടു്‌ "അ" ,"ക" "ഉക"-ഇവയിൽ ഒന്നു ചേർത്താൽ, നടുവിനയെച്ചമാകും. ചെയ്(ക്രിയാധാതു)-നോടു്‌, "അ" ചേർത്താൽ "ചെയ്യ" / "ക"എന്നു ചേർത്താൽ,ചെയ്ക/ "ഉക"ചേർത്താൽ ,"ചെയ്യുക" എന്ന് നടുവിനയെച്ചം. മൂന്നു്‌ പ്രത്യയങ്ങളിൽ,ഏതെങ്കിലും ഒരെണ്ണം യോജിപ്പനുസരിച്ച് ചേർക്കാം.

ഉദാഹരണം:അറി- അറിയ(അ), അറിക,(ക) അറിയുക(ഉക).-കേൾ- ("അ"പ്രത്യയം-ഇവിടെ ചേരില്ല.) "ക" പ്രത്യയം ചേർത്ത് കേൾക്ക, "ഉക"പ്രത്യയം ചേർത്ത്, "കേൾക്കുക" എന്നിങ്ങനെ നടുവിനയെച്ചം. ഉദാഹരണം വാക്യത്തിൽ-: കളളം"പറക" ശരിയല്ല. തെറ്റു്‌ "ചെയ്ക" എന്റെ ശീലമല്ല. or, അപവാദം "കേൾക്കുക" നിന്റെ വിധിയാണു്‌. പട്ടിയെക്കണ്ട് ഓടുക അവന്റെ പതിവാണു്‌..Question6:-പാക്ഷികവിനയെച്ചംഅപൂർണ്ണക്രിയയുടെ വ്യാപാരം(action/event) നടന്നാൽ ,പൂർണ്ണക്രിയയിലൂടെ പറയുന്ന കാര്യം നടക്കും എന്ന ആശയം തരുന്നതാണ് പാക്ഷികവിനയെച്ചം.(ഒരു കാര്യം നടന്നാൽ മറ്റേത് നടക്കും എന്ന രീതി.) ക്രിയാധാതുക്കളോട് ,"ഇൽ" "കിൽ", "ഉകിൽ" എന്നീ മൂന്ന് പ്രത്യയങ്ങളിൽ ഒന്നു്‌ ഉചിതംപോലെ ചേർത്ത് പാക്ഷികവിനയെച്ചം ഉണ്ടാക്കാം..

ചെയ്- ധാതുവിനോടു്‌," ഇൽ" ചേർത്ത് "ചെയ്യിൽ "എന്നും, "കിൽ" ചേർത്തു്‌ "ചെയ്കിൽ", "ഉകിൽ" ചേർത്ത് "ചെയ്യുകിൽ" എന്നിങ്ങനെ പാക്ഷികവിനയെച്ച രൂപങ്ങൾ ഉണ്ടാക്കാം. ഭൂതകാലരൂപത്തോടു്‌ "ആൽ"പ്രത്യയം ചേർത്തും പാക്ഷികവിനയെച്ചം ഉണ്ടാക്കാം.

വാക്യത്തിൽ ഉദാഹരണം:

പണി ചെയ്യുകിൽ പണം തരും.(ചെയ്യുകിൽ-അപൂർണ്ണക്രിയ-), അച്ഛൻ അറിയുകിൽ അടി കിട്ടും, ഓടുകിൽ സമയത്തിനു്‌ എത്തും, കണ്ടു(ഭൂതകാലരൂപം)+ആൽ>കണ്ടാൽ, കണ്ടാൽ പറയാം, പഠിച്ചാൽ ജയിക്കും.(പഠിച്ചു+ആൽ), വന്നാൽ കാണാം, വരുകിൽ കാണാം,Question7:- സംക്ഷിപ്തം.1-ഭൂതകലരൂപം ബലപ്പെടുത്താതെ പറഞ്ഞാൽ മുൻവിനയെച്ചം.

2-ക്രിയാധാതു+ ആൻ= പിൻവിനയെച്ചം.കാൺ+ആൻ> കാണാൻ.

3- തൻവിനയെച്ചം. ധാതുവിനോടു്‌ "എ" ,"അവെ"ഇവയിലൊന്നു്‌ ചേർക്കണം. കാണെ, കാണവെ.

4-നടുവിനയെച്ചം. ധാതുവിനോട് , "അ", "ക" ,"ഉക"-ഇവയിലൊന്നു ചേർക്കണം.ചെയ്യ ,ചെയ്ക,ചെയ്യുക.

5-പാക്ഷികവിനയെച്ചം. ധാതുവിനോടു് "ഇൽ", "കിൽ" ,"ഉകിൽ" ഇവയിലൊന്നു്‌ ചേർക്കണം. ചെയ്യിൽ, ചെയ്കിൽ,ചെയ്യുകിൽ. (ഭൂതകലരൂപത്തോടു്‌ "ആൽ" ചേർത്തും രൂപമുണ്ടാക്കാം.)പ്രത്യയം പരീക്ഷയ്ക്ക്ചോദിച്ചാൽ, ഇൽ,കിൽ,ഉകിൽ-ഇവയിലൊന്ന് എഴുതണം.‌Question8:-പൂർണ്ണക്രിയയ്ക്ക് മുൻപു്‌ അപൂർണ്ണക്രിയ നടന്നാൽ അത് ഏത് വിനയെച്ചം? ?


A-തൻവിനയെച്ചം

B-പാക്ഷികവിനയെച്ചം.

C-പിൻവിനയെച്ചം

D-മുൻവിനയെച്ചംമുൻവിനയെച്ചം


Question9:-രാമൻ എന്നെ വന്നു്‌കണ്ടു.-"വന്നു്‌"ഏത് വിനയെച്ചം?


A-പിൻവിനയെച്ചം.

B-തൻവിനയെച്ചം

C- മുൻവിനയെച്ചം

D. നടുവിനയെച്ചംമുൻവിനയെച്ചം


Question10:പിൻവിനയെച്ചത്തിന്റെ പ്രത്യയം ഏതു്‌?)


A-ആൻ.

B-അ,ക,ഉക

C-ഇൽ,കിൽ,ഉകിൽ.

D-എ,അവെ.ആൻ


Question11:-അ, ക, ഉക- ഇവ ഏതു വിനയെച്ചത്തിന്റെ പ്രത്യയങ്ങളാണ്‌.?


A-തൻവിനയെച്ചം

B-പാക്ഷികവിനയെച്ചം.

C-മുൻവിനയെച്ചം

D-നടുവിനയെച്ചംനടുവിനയെച്ചം


Question16:-പാക്ഷികവിനയെച്ചത്തിനു്‌ ഉദാഹരണംഏത്?.‌?


A-അറിയുകിൽപറയാം

B-അറിയവെ പറയും

C- അറിഞ്ഞുവന്നു

D- അറിയാൻ വന്നു.അറിയുകിൽപറയാം