മലയാളം (Part-5)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:- പ്രകാരം?"ക്രിയ അതിന്റെ അർത്ഥംഏതുമട്ടിൽ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം. ചിലപ്പാൾ,വരുതി,നിയോഗം,ശീലം,അനുമതി എന്നിങ്ങനെ ചില അർത്ഥം കൂടി ക്രിയാർത്ഥത്തിനു്‌ ഉണ്ടാകും.അതിന്റെ അടിസ്ഥാനത്തിലാണു്‌ പ്രകാരം പലതായി തിരിയുന്നത്.( ക്രിയ അതിന്റെ അർത്ഥം ആജ്ഞാരൂപത്തിലോ, അനുവാദരൂപത്തിലോ, വിധി,കൃത്യം,ശീലം എന്നീരൂപങ്ങളിലോ വെളിപ്പെടുത്തുന്നതാണു്‌.)Question2:- നിർദ്ദേശകപ്രകാരംചെയ്യുന്നു.ചെയ്തു.ചെയ്യും. -എന്നിങ്ങനെ ക്രിയ അതിന്റെ അർത്ഥം, കാലഭേദത്തോടെ വ്യക്തമാക്കുന്നു. നിയോഗാദി പ്രത്യേകാർത്ഥങ്ങളൊന്നുമില്ല. ഇത് നിർദ്ദേശകപ്രകാരം. ഇതിനു്‌ കാലപ്രത്യയങ്ങളല്ലാതെ മറ്റു്‌ പ്രത്യയങ്ങളില്ല.Question3:-നിയോജകപ്രകാരം?നിയോജകപ്രകാരം.=ക്രിയ നിയോഗ(ആജ്ഞ)രൂപത്തിൽ അർത്ഥം വെളിപ്പടുത്തുന്നു.

"അട്ടെ "എന്നു്‌ പ്രത്യയം.

ഉദാ: പറയട്ടെ, കുളിക്കട്ടെ,ചെയ്യട്ടെ.

(1)--അവൻ കളിക്കട്ടെ /പോകട്ടെ / കേൾക്കട്ടെ. (2)--അവൾ പോകട്ടെ,കേൾക്കട്ടെ. (3)--അവർ പോകട്ടെ, കേൾക്കട്ടെ.ഞാൻ കേൾക്കട്ടെ, പോകട്ടെ. ഞങ്ങൾ---കേൾക്കട്ടെ, പോകട്ടെ. രാമൻ പോകട്ടെ.

(a)●മധ്യമപുരുഷൻ ഏകവചനമായ "നീ" കർത്താവാകുമ്പോൾ" അട്ടെ" വേണ്ട. ക്രിയ ധാതു മാത്രം മതി. നീ പോ. നീ കേൾക്ക്. നീ ചെയ്യ്. നീ പണി ചെയ്യ്.

(b)●മധ്യമപുരുഷൻ ബഹവചനരൂപം "നിങ്ങൾ" കർത്താവാകുമ്പോൾ, ധാതുവിനോടു കൂടിയോ ഭാവികാലരൂപത്തോടു്‌ കൂടിയോ "ഇൻ" എന്നു്‌ ചേർത്ത് നിയോജകപ്രകാരം ഉണ്ടാക്കാം. നിങ്ങൾ കേൾക്കിൻ, കേൾപ്പിൻ, കേൾക്കുവിൻ. നിങ്ങൾ തുടരുവിൻ/ വിളിക്കുവിൻ.

(c)ആദരവു കൂടുതൽ കാണിക്കാൻ ,മധ്യമപുരുഷൻ കർത്താവാകുമ്പോൾ(നീ,നിങ്ങൾ) ഭൂതകാലരൂപത്തോടു്‌, "ആലും"എന്നു ചേർത്തും രൂപമുണ്ട്. നീ കയറി വന്നാലും. നിങ്ങൾ വേണ്ടതു ചെയ്താലും.(ചെയ്തു+ആലും)Question4:-വിധായകപ്രകാരം?വിധായകപ്രകാരം = വിധി,കൃത്യം, ശീലം എന്നീ അർത്ഥങ്ങൾ ക്രിയയോട് ചേർക്കുന്നു.

"അണം" എന്ന് ക്രയാധാതുവിനോടു്‌ ചേർത്താൽ വിധായകപ്രകാരമാകും. നിങ്ങൾ ജോലി ചെയ്യണം(വിധി) അവനു്‌ അഞ്ചുമണിക്ക് ഉണരണം.( ശീലം) ഉണർന്നാൽ കുളിക്കണം(കൃത്യം). ശരിക്ക് പണിയെടുക്കണം.Question5:- അനുജ്ഞായകപ്രകാരം?-അനുജ്ഞായകപ്രകാരം.സമ്മതം കൊടുക്കുന്ന മട്ടിൽ ക്രിയാർത്ഥം വെളിപ്പെടുന്നു.● "ആം" എന്നു്‌ ക്രിയാധാതുവിനോടു ചേർത്താൽ മതി. അവർക്ക് എഴുത്തു തുടരാം.നിങ്ങൾക്ക് പോകാം. നിങ്ങൾക്ക് കളി തുടരാം.Question6:-നിയോജകപ്രകാരത്തിന്റെ പ്രത്യയംഏത്?


A-ആം

B-അട്ടെ

C-അണം

D-പ്രത്യയം ഇല്ലഅട്ടെ


Question7:-വിധായകപ്രകാരത്തിന്റെ പ്രത്യയം ഏതു്‌?


A-അട്ടെ

B-പ്രത്യയം ഇല്ല

C-അണം.

D-ആം.അണം


Question8: " നീ"കർത്താവാകുമ്പോൾ നിയോജകപ്രകാരത്തിന് യോജിച്ച ക്രിയാരൂപം ഏത്?


A-പോ.

B-പോകണം

C-പോകട്ടെ.

D-പോകാം.പോ


Question9:-" കളി തുടങ്ങാം" -ഇത് ഏത് പ്രകാരമാണു്‌


A-നിർദ്ദേശകം

B-വിധായകം

C-അനുജ്ഞായകം

D-നിയോജകംഅനുജ്ഞായകം