മലയാളം (Part-6)

onlinepsc,gst,india,kerala, UPSC, KERALA PSC, RAILAWAY, competitive examination

Question1:- അനുപ്രയോഗം ?ഒരു വാക്യത്തിൽ ഒരു പൂർണ്ണക്രിയയേ കാണു. രണ്ടു ക്രിയാരൂപങ്ങൾ വന്നാൽ , ഒന്നു്‌ പൂർണ്ണക്രിയയും ഒന്നു്‌ അപൂർണ്ണക്രിയയും ആയിരിക്കും. അവൻ രാമനെ വന്നു്‌ കണ്ടു. വന്നു്‌-അപൂർണ്ണക്രിയ, "കണ്ടു"പൂർണ്ണക്രിയ. വന്നതിനു്‌ ശേഷം കണ്ടു. വന്നു്‌ എന്നത് മുൻവിനയെച്ചം. വന്നു്‌, കണ്ടു-ഈ രണ്ട് ക്രിയകൾക്കും ഈ വാക്യത്തിൽ അതാതിന്റെ അർത്ഥം ഉണ്ടു.Question2:- എന്നാൽ, ഈ വാക്യം നോക്കുക"പേന കളഞ്ഞുപോയി.""മുൻവിനയെച്ച"ത്തിലെ പോലെ"കളഞ്ഞിട്ടു്‌ പോയി എന്ന് അർത്ഥമില്ല.പോയി എന്ന ക്രിയയ്ക്കു്‌ അതിന്റെ യഥാർത്ഥ അർത്ഥം( പോകുക) ഇവിടെയില്ല. അറിയാതെ (അശ്രദ്ധമൂലം)കളഞ്ഞു എന്ന അർത്ഥമാണിവിടെ. കളഞ്ഞു എന്നക്രിയ്ക്കു്‌ മാത്രമാണു്‌ വാച്യമായ അർത്ഥം ഉളളത്, പോയി എന്ന ക്രിയ അതിന്റെ വാച്യാർത്ഥം ഉപേക്ഷിച്ചു്‌ പ്രധാന ക്രിയയായ "കളഞ്ഞു"വിന്റെ അർത്ഥത്തിൽ ഒരു "വിശേഷാർത്ഥം" കൂടി ചേർത്തു.

ഇങ്ങനെ പ്രധാന ക്രിയയുടെ അർത്ഥത്തിൽ ചില വിശേഷാർത്ഥം കിട്ടുന്നതിനു്‌ , അതിനു്‌ പിന്നാലെ ചേർക്കുന്ന ക്രിയയാണു്‌ അനുപ്രയോഗം. ഉദാ: "പോയ്ക്കളഞ്ഞു" ഇവിടെ കളഞ്ഞുവാണു്‌ അനുപ്രയോഗം. പോയി എന്ന പ്രധാനക്രിയയുടെ അർത്ഥം "പ്രയാസംകൂടാതെ പോയി" എന്ന പ്രത്യേകാർത്ഥമാക്കിമാറ്റുക മാത്രമാണു്‌ "കളഞ്ഞു" എന്ന അനുപ്രയോഗക്രിയചെയ്യുന്നതു്‌.■

അനുപ്രയോഗക്രിയ ഏതുക്രിയയുടെപിന്നാലെയാണു്‌ ചേർക്കുന്നതു്‌, അതു്‌ പ്രാക്പയോഗക്രിയ. ഇവിടെ "പോയി" പ്രാക്പ്രയോഗക്രിയ. "കളഞ്ഞു" അനുപ്രയോഗവും.Question3:-അനുപ്രയോഗംമൂന്നു വിധം?അനുപ്രയോഗംമൂന്നു വിധം ഒന്നു്‌:-ഭേദകാനുപ്രയോഗം. രണ്ടു്‌:- കാലാനുപ്രയോഗം. മൂന്നു്‌:- പൂരണാനുപ്രയോഗം.Question4:-ഭേദകാനുപ്രയോഗം?പ്രധാനക്രിയയുടെ അർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങൾ ചേർക്കുന്ന അനുപ്രയോഗം.

【1】ഉദാ: ഞാൻ നിന്റെകൂടെ ചത്തുകൊള്ളുന്നു.-കൊള്ളുകയുടെ വാച്യാർത്ഥം, ഉപേക്ഷിച്ചു്‌" ചാവുകയുടെ അർത്ഥത്തിൽ, "സ്വയംപ്രവൃത്തി " എന്നവിശേഷാർത്ഥംകൂട്ടിച്ചേർത്തു. മരിക്കാനുളള സന്നദ്ധത സ്വയം എടുത്തതാണു്‌ എന്ന പ്രത്യേകാർത്ഥം കിട്ടുന്നു.

മറ്റുദാഹരണം.

സഹായിക്കണമെന്നു്‌ അപേകഷിച്ചുകൊള്ളുന്നു.-കൊളളുന്നു എന്ന അനുപ്രയോഗക്രിയ, "വിനയപൂർവ്വംഅപേക്ഷിക്കുന്നു" എന്ന വിശേഷാർത്ഥം, പ്രാക്പ്രയോഗധാതുവിൽ കൂട്ടിച്ചേർക്കുന്നു.(വിനയപൂർവ്വം അപേക്ഷിച്ചുകൊളളുന്നു"എന്നപ്രയോഗം ആവർത്തനമാണു്‌.)

"കോടതിവിസ്താരം നിർത്തിവെയ്ക്കുന്നു." "വയ്ക്കുന്നു" എന്ന വാക്കിന്റെ വാച്യാർത്ഥം ഇവിടില്ല. വയ്ക്കുക എന്ന അനുപ്രയോഗക്രിയ "താൽകാലിക മായി നിറുത്തുന്നു" എന്ന അർത്ഥം പ്രാക്പ്രയോഗക്രിയ ആയ "നിറുത്തുക-യോട് കൂട്ടിച്ചേർക്കുന്നു.

അവൻ എന്നെ തോല്പിച്ചുകളഞ്ഞു.("കളഞ്ഞു," "നിശ്ശേഷം തോല്പിച്ചു"എന്നവിശേഷാർത്ഥം തോല്പിക്കുക എന്ന ക്രിയയോടു്‌ ചേർത്തിരിക്കുന്നു.) ഓരോകൊല്ലവും ഉത്സവം നടത്തി വരുന്നു.-ഇവിടെ "വരുന്നു" എന്ന ക്രിയ, "പതിവായി"എന്ന വിശേഷാർത്ഥം നടത്തുക എന്ന ക്രിയയോടു്‌ ചേർക്കുന്നു.Question5:- കാലാനുപ്രയോഗം?-കാലത്തിൽ (ഭൂത-ഭാവി-വർത്തമാന)ചില താരതമ്യം ചെയ്യുന്നതു്‌, കാലാനുപ്രയോഗം. ഞാൻ വ്യാകരണം പഠിച്ചിട്ടുണ്ട്- "ഇട്ടുണ്ടു്‌ " എന്ന അനുപ്രയോഗം പഠിച്ചു എന്ന ക്രിയയ്ക്കു്‌ "പഠിച്ചതിന്റെ ഫലം ഇപ്പോഴുമുണ്ടു." എന്ന വിശേഷാർത്ഥം ചേർക്കുന്നു. കഴിഞ്ഞകാലത്ത് നടത്തിയ പഠനത്തിന്റെ ഫലം ഇപ്പോഴും(വർത്തമാനകാലത്ത്) ഉണ്ടു്‌ എന്ന കാലത്തിന്റ സൂചന.

"ഞാൻ വായിക്കുന്നുണ്ടു." ഉണ്ടു എന്ന അനുപ്രയോഗ ക്രിയ വായിയ്ക്കുന്നു എന്ന വർത്തമാന കാലത്തിനു്‌ ദാർഢ്യം കൂട്ടുന്നു.

"കൊള്" , "ഇരി"-ഈ രണ്ടു ധാതുക്കൾ ഒന്നിച്ച് അനുപ്രയോഗിച്ചാൽ "തുടർച്ച" എന്ന വിശേഷാർത്ഥം ലഭിക്കും.ഉദാ:- "പഠിച്ചുകൊണ്ടിരിക്കുന്നു."

പറയുന്നതായിരിക്കും, പറഞ്ഞായിരിക്കും, പറയാമായിരിക്കും, എന്നിങ്ങനെ "ആയിരിക്കും" എന്ന ക്രിയ അനുപ്രയോഗിച്ചാൽ, ഊഹത്തിന്റെ സൂചന കിട്ടും.Question6:-പൂരണാനുപ്രയോഗം?ഖില ധാതുക്കളെ പൂരിപ്പിക്കാനായി ചേർക്കുന്ന അനുപ്രയോഗം.പ്രധാനമായി, "ആവുക" എന്നതാണു്‌ അനുപ്രയോഗക്രിയ. "ഉൾ "എന്ന(ഖില) ധാതുവിനു്‌, ഉണ്ടു്‌ എന്ന രൂപം ഉണ്ടെങ്കിലും ഭാവി-ഭൂതകാലങ്ങളിലെ രൂപം "ആവുക" ചേർത്ത് ഉണ്ടാക്കണം. ഉണ്ടായി, ഉണ്ടാകും എന്നിങ്ങനെ.Question7:-വിനയെച്ചവും അനുപ്രയോഗവും തിരിച്ചറിയുന്നതെങ്ങനെ?രാമൻ അത് പോയിക്കണ്ടു.- പോയതിന് ശേഷം കണ്ടു. പോകുക എന്ന അപൂർണക്രിയ,നടന്നതിനു്‌ ശേഷം, കാണുക എന്ന പൂർണ്ണക്രിയ നടക്കുന്നു. രണ്ടു ക്രിയയ്ക്കും അതാതിന്റെ അർത്ഥം ഇവിടെയുണ്ടു. ഒന്നിനു്‌ പുറകെ മറ്റൊന്നായി രണ്ടും നടക്കുന്നു. പൂർണ്ണക്രിയയ്ക്കു്‌ മുൻപു്‌ അപൂർണക്രിയ നടക്കുന്നതുകൊണ്ടു, മുൻവിനയെച്ചം.

"രാമൻ ആ കാര്യം പറഞ്ഞു പോയി"-ഇവിടെ പറഞ്ഞു എന്ന ഒരു ക്രിയയ്ക്കു്‌ മാത്രമേ അർത്ഥമുളളൂ."പോയി" ക്രിയയ്ക്കു്‌ സ്വന്തമായി അർത്ഥം ഇവിടില്ല.അതായത് പോകുക എന്ന പ്രവൃത്തി നടക്കുന്നില്ല."പോകുക" ,പറഞ്ഞു എന്ന ക്രിയയ്ക്കു്‌ ഒരു "വിശേഷാർത്ഥം"( അശ്രദ്ധമൂലം പറയാൻ പാടില്ലാത്തതു്‌ അറിയാതെപറഞ്ഞു) നൻകുന്നുവെന്നു്‌ മാത്രം. ഇതു്‌ അനുപ്രയോഗം.(ഭേദകാനുപ്രയോഗം.)

കുളിക്കാൻ പോയി. ഇവിടെയും രണ്ടുക്രിയയ്ക്കും പ്രത്യേകം പ്രത്യേകം അർത്ഥമുണ്ടു. പോയി എന്ന പൂർണ്ണക്രിയയ്ക്കു്‌ ശേഷം, കുളിക്കുക എന്ന അപൂർണ്ണക്രിയ നടക്കുന്നു.(പോയിട്ടു കുളിക്കുമെന്നർത്ഥം.)അതുകൊണ്ടു്‌ പിൻവിനയെച്ചം.

ഇതിൽനിന്ന് ഒരു കാര്യം വ്യക്തം. രണ്ടു ക്രിയകൾക്കും അതാതിന്റെ അർത്ഥം വാക്യത്തിലുണ്ടെങ്കിൽ, അത് വിനയെച്ച സ്വഭാവം. ഒന്നിനുപുറകേ മറ്റൊന്നു്‌ എന്നക്രമത്തിൽ രണ്ടു ക്രിയകളും നടക്കുന്നു.

ഒരു ക്രിയയ്ക്കു്‌ സ്വന്തമായി അർത്ഥമില്ലാതെ, ആ ക്രിയ മറ്റെ ക്രിയയുടെ അർത്ഥത്തിനു്‌ ,ഒരു വിശേഷാർത്ഥം കൂടി തൽകുന്നതു്‌ അനുപ്രയോഗം.

"അവൻ നദിയിൽ ചടിക്കളഞ്ഞു" ചാടിയതേയുളളൂ.കളഞ്ഞു്‌ എന്ന അർത്ഥമില്ല.(ഒന്നും കളയുന്നില്ല) "കളഞ്ഞു"വിന്റെ സാമീപ്യം കൊണ്ട് "ചാടിയതു്‌ ഒരു സാഹസമാണെന്ന" അർത്ഥം കിട്ടുന്നു. ഈ അർത്ഥം "ചാടി"മാത്രം പ്രയോഗിച്ചാൽ കിട്ടില്ലെന്ന് അറിയുക. പ്രധാനക്രിയയുടെ അർത്ഥത്തിൽ വിശേഷാർത്ഥം ചേർക്കുന്നതു്‌ അനുപ്രയോഗം.( ഇവിടെ, ഭേദകാനുപ്രയോഗം.)