മലയാളം (Part-7)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about മലയാളം including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

Kerala Public Service Commision examination questions, online psc exam

വിപരീതപദങ്ങൾ


ദാരിദ്ര്യം X സമൃദ്ധി.

വാമം(ഇടതുവശം) X ദക്ഷിണം

വാനവൻ X മാനവൻ.

ഉപകാരം X അപകാരം

.

നിമ്നം X ഉന്നതം

ഉച്ചം. X നീചം

ഉന്നതി X അവനതി.

ആയം X വ്യയം.

അഭിമാനം X അപമാനം.

ആദരം X അനാദരം.

ആദാനം X പ്രധാനം.

ആസ്തികൻ X നാസ്തികൻ.

ആന്തരം X ബാഹ്യം.

ആവിർഭാവം X തിരോഭാവം.

ഉദ്ഗ്രഥനം X അപഗ്രഥനം.

നാനാത്വം X ഏകത്വം.

ഇഹം X പരം.

പ്രശംസ X അഭിശംസ.

മൗനം X വാചാലം.

ജാസ്തി X കമ്മി.

സമഗ്രം X ഭാഗികം.

നിശ്ചലം X ചഞ്ചലം.

നിന്ദ X സ്തുതി.

സുസാധ്യം X ദുസ്സാധ്യം.

നിന്ദനം X വന്ദനം.

നിരക്ഷരത്വം X സാക്ഷരത്വം.

സ്വകീയം X പരകീയം.

പണ്ഡിതൻ X പാമരൻ.

വാചാലൻ X വാഗ്മി.

ഗാഢം X ശിഥിലം.

പ്രാചി X പ്രതീചി.

പ്രഭാതം X പ്രദോഷം

ആകർഷണം X വികർഷണം.

അക്ഷരം X ക്ഷരം.

ഖണ്ഡനം X മണ്ഡനം.

ഖേദം X മോദം.

ഗുരു X ലഘു.

ഗ്രാമീണൻ X നാഗരികൻ.

ദൂരേ X ചാരേ/അരികെ.

ദൗർലഭ്യം X സൗലഭ്യം.

മന്ദം X ദ്രുതം.

നശ്വരം X ശാശ്വതം.

നിഗ്രഹം X അനുഗ്രഹം.

പ്രഭാതം X പ്രദോഷം.

അഗ്രജൻ X അവരചൻ.

നിന്ദ X സ്തുതി.

മിഥ്യ X തഥ്യ.

മന്ദം X ശീഘ്രം.

ഉപകാരം X അപകാരം.

ഉൽപതിഷ്ണു X യാഥാസ്ഥിതികൻ

സരസൻ X വിരസൻ.

സഹിതം X രഹിതം.

സാജാത്യം X വൈജാത്യം.

സമ്രാട്ടു്‌ X സാമന്തൻ.

ത്യാജ്യം X ഗ്രാഹ്യം.

അണിയം X അമരം.(അണിയം = തോണിയുടെ മുൻഭാഗം.)

സൂക്ഷ്മം X സ്ഥൂലം.

സോപാധികം X നിരുപാധികം.

സ്ഥാവരം X ജംഗമം.


പര്യായം


(1)കൂട്ടുകാരൻ:- സതീർത്ഥ്യൻ, സുഹൃത്ത്, ചങ്ങാതി.

(2)ചിറക്:-പക്ഷം, തനുരുഹം,പതത്രം.

(3)സൂര്യൻ:- കതിരവൻ, അർക്കൻ,ദിവാകരൻ.

(4)ദിവസം:- ദിവം,അഹസ്സു്‌,പകൽ.

(5)ചന്ദ്രൻ :- ശശി, അമ്പിളി, സോമൻ,തിങ്കൾ.

(6)വെളളം:-ജലം,തോയം,നീരു്‌.

(7) മനുഷ്യൻ:- നരൻ,മാനവൻ,മർത്ത്യൻ.

(8)ദുഃഖം:-ഖേദം,വ്യഥ,ആമയം

(8)മഴ :-മാരി,വർഷം, വൃഷ്ടി.

(9)താമര:-കമലം, പദ്മം,സരോജം.

(10)ആമ്പൽ:- കൈരവം, കുമുദം,

(11)തല:-ശീർഷം,ശിരസ്സ്, ഉത്തമാംഗം.

(12)ഗുഹ:-കന്ദരം,ഗഹ്വരം, ദരി,ബിലം.

(13)ആന:-ഗജം,കുംഭി,കരി.

(14)പല്ലു്‌:-ദശനം,രദം,ദന്തം.

(15)പൂവു്‌:-കുസുമം,സൂനം,പുഷ്പം.

(16)കൂട്ടം:-ആവലി,പറ്റം, സ്തോമം.

(17)രാത്രി:-രജനി,നിശ,നക്തം.

(18)പർവ്വതം:-ഗിരി,അചലം, മല,അദ്രി.

(19)രക്തം:-നിണം,ശോണിതം,രുധിരം.

(20)നക്ഷത്രം:- ഉഡു,താര,താരകം.

(21)കണ്ണു്‌:-നേത്രം,നയനം,ലോചനം.

(22)നാണം:- ലജ്ജ, ത്രപ,മന്ദാക്ഷം.

(23) പാമ്പു്‌:-ഭുജംഗം, ഉരഗം,നാഗം,

(24)സമുദ്രം:-പാരാവാരം, അംബുധി,സമുദ്രം.

(25) സിംഹം:- ഹരി,കേസരി,പഞ്ചാനനൻ.

(26) മനസ്സ്:-ചിത്തം, ഉള്ളം,സ്വാന്തം.

(27)വൃക്ഷം:-പാദപം, വിടപി,ഭൂരുഹം.

(28) കാടു്‌:- വിപിനം,വനം,അടവി.

(29)ഭൂമി:-ധര, ക്ഷോണി,മഹി.

(30)ആകാശം:- വാനം,ഗഗനം,അംബരം.


ശരിയായ പ്രയോഗം


ഒരേഅർത്ഥത്തിലുളള പദങ്ങൾ ആവർത്തിക്കാതിരിക്കുക. ഒരേ വിഭക്തിയിലുള്ള പല പദങ്ങൾ "ഗതി"ചേർത്തു്‌ കൂട്ടിചേർക്കുമ്പോൾ, വിഭക്തിയന്തപദങ്ങൾ "ഉം"ചേർത്തു്‌ സമുച്ചയിച്ചശേഷം, അവസാനംവരുന്ന വിഭക്ത്യന്തപദത്തിനു്‌ ശേഷം മാത്രം ഗതി ചേർക്കുക.【കാറ്റും മഴയും "കൊണ്ടു്‌" വീടു്‌ നശിച്ചു】സമുച്ചയപ്രത്യയമായ "ഉം" ചേർക്കുമ്പോഴും, അതോഇതോഎന്ന വികല്പാർത്ഥം കാണിക്കുന്ന ""പ്രത്യയം ചേർക്കുമ്പോഴും ഒരേ വിഭക്തിയിലുളള ഒന്നിലധികം നാമങ്ങളെ ചേർക്കുക. ക്രിയയാണെങ്കിൽ, നടുവിനയെച്ചത്തിലാക്കി( അ,ക,ഉക-ഈപ്രത്യയം ചേർത്തിട്ടു) സമുച്ചയിക്കുക, ഒരേകാലരൂപത്തിലുളളവയെ യോജിപ്പിക്കുക, ഇങ്ങനെ സാമാന്യമായി പറയാം. ഇതെല്ലാം യുക്തമായി തെരെഞ്ഞെടുക്കണം.

1-:-മഴപെയ്തു്‌ കരിഞ്ഞു നിന്നിരുന്ന ചെടികൾ തളിരിട്ടു.-തെറ്റ്.

:-കരിഞ്ഞു നിന്നിരുന്ന ചെടികൾ മഴപെയ്തു്‌ തളിരിട്ടു.-ശരി(കരിഞ്ഞതിനു്‌ കാരണം മഴയല്ല, മഴയത്താണു്‌ തളിരിട്ടതു്‌.)

.

2:-ഒരു വയസ്സായ സ്ത്രീ ഇതുവഴിപോകുന്നതു്‌ കണ്ടോ?-തെറ്റു്‌.

:-വയസ്സായ ഒരു സ്ത്രീ ഇതിലെ പോകുന്നതുകണ്ടോ?-.ശരി

.

( വയസ്സിന്റെ വിശേഷണമല്ല "ഒരു". ഒരുവയസ്സുളള സ്ത്രീയ്ക്കു്‌ ഒരു വയസ്സേയുള്ളു എന്നു്‌ തോന്നും."വയസ്സായ ഒരു സ്ത്രിയാണു്‌"വേണ്ടതു്‌ .)

3:-ഒരാളിനു്‌ ധനമുണ്ടെന്നുവച്ചു്‌ അവരെ ബഹുമാനിക്കണമെന്നില്ല.-തെറ്റു്‌.

( ഇവിടെ, ഒരാളിന്, അവരെ" എന്നു്‌ അർത്ഥം കൊണ്ടു ആവർത്തനം.)

:-ധനമുണ്ടെന്നുവച്ചു്‌ ഒരാളെ ബഹുമാനിക്കണമെന്നില്ല.-ശരി.

4:- കൃത്യമായിസ്കൂളിൽപോകുകയും പഠനത്തിൽ നന്നായിശ്രദ്ധിക്കുകയും ഗുരുജനങ്ങളെ അനുസരിക്കാനും കുട്ടികൾ ശീലിക്കണം.-തെറ്റു്‌

(ഇവിടെ സമുച്ചയിച്ചിരിക്കുന്നതു്‌,പോകുക,ശ്രദ്ധിക്കുക, അനുസരിക്കാൻ എന്നീ ക്രിയകളെയാണു്‌. ആദ്യ രണ്ടുക്രിയകളും,നടുവിനയെച്ചമാണു്‌; മൂന്നാമത്തേതതു്‌ പിൻവിനയെച്ചവും. കുട്ടികൾ "ശീലിക്കണം "എന്ന ക്രിയയോടു്‌, പിൻ വിനയെച്ച രൂപത്തിനാണു്‌ അർത്ഥം കൊണ്ടു്‌ യോജിപ്പു്‌.അതുകൊണ്ടു്‌ മറ്റു്‌ രണ്ടുക്രിയകളും പിൻവിനയെച്ചമാക്കി സമുച്ചയിച്ചു. )

:- കൃത്യമായി സ്കൂളിൽ പോകാനും,പഠനത്തിൽ നന്നായി ശ്രദ്ധിക്കാനും ഗുരുജനങ്ങളെ അനുസരിക്കാനും കുട്ടികൾ ശീലിക്കണം-ശരി.

5:-അവൻ സ്വയം ആത്മഹത്യചെയ്തു.-തെറ്റു്‌.

:-അവൻ ആത്മഹത്യചെയ്തു.-ശരി(ആത്മഹത്യ = തന്നത്താൻ കൊല്ലൽ ആണു്‌)

6:-ഓരോമനുഷ്യരും വ്യത്യസ്തസ്വഭാവക്കാരാണു്‌.-തെറ്റു്‌.

:-ഓരോമനുഷ്യനും വ്യത്യസ്തസ്വഭാവക്കാരാണു്‌ (ശരി)

(ഓരോ മനുഷ്യൻ-ഏകവചനം വേണം)

7:-വാക്കുതർക്കംഉണ്ടാവുകയും വിറകുകഷണംകൊണ്ടു്‌ തലയ്ക്കടിക്കുകയായിരുന്നു.-തെറ്റു്‌.

:-വക്കുതർക്കം ഉണ്ടാവുകയും വിറകുകഷണംകൊണ്ടു്‌ തലയ്ക്ക്‌ അടിക്കുകയുമായിരുന്നു.

8:-എന്നെ സഹായിക്കണമെന്നു്‌ വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു.

(അറിയിച്ചുകൊള്ളുന്നു = കൊള്ളുന്നു എന്നു്‌ അനുപ്രയോഗിച്ചാൽ, വിനയപൂർവ്വം എന്നു്‌ അർത്ഥം ലഭിക്കും. വീണ്ടും വിനയപൂർവ്വം വേണ്ടാ.)

9:-അച്ഛൻ പഠിക്കാത്തതിനു്‌ മകനെ ശിക്ഷിച്ചു.( അച്ഛനല്ല പഠിക്കാത്തതു്‌-അച്ഛൻ ശിക്ഷിക്കുകയാണു്‌ ചെയ്തതു.)

:-പഠിക്കാത്തതിനു്‌ മകനെ അച്ഛൻ ശിക്ഷിച്ചു.-ശരി.

10:-ആദ്യമായി വധുവും വരൻ രണ്ടാമതായി മണ്ഡപത്തിൽ പ്രവേശിച്ചു.-തെറ്റു്‌.

:-ആദ്യമായി വധുവും രണ്ടാമതായി വരനും മണ്ഡപത്തിൽ പ്രവേശിച്ചു.

11:-എനിയ്ക്കു്‌ രണ്ടു കത്തുകൾ വന്നു.-തെറ്റു്‌.

:- എനിയ്ക്കു്‌ രണ്ടു കത്തു്‌ വന്നു.-ശരി.(സംഖ്യാ ശബ്ദം വിശേഷണമാകുമ്പോൾ നപുംസകശബ്ദങ്ങൾക്കു്‌ ബഹുവചനപ്രത്യയം വേണ്ടാ. )

12:-കണ്ണുകൊണ്ടുകണ്ടാലെ അയാൾ വിശ്വസിക്കൂ.(എല്ലാവരും കാണുന്നതു്‌ കണ്ണുകൊണ്ടാണു്‌.) കണ്ടാലെ അയാൾ വിശ്വസിക്കൂ.-ശരി.

13:-വീണ്ടും ആവർത്തിക്കുന്നത് എനിയ്ക്കു്‌ ഇഷ്ടമല്ല.(വീണ്ടും- ആവർത്തിക്കുന്നതു്‌ -ഈരണ്ടുവാക്കിനു്‌ം ഒരർത്ഥമാണു്‌.)

:-ആവർത്തിക്കുന്നതു്‌ എനിയ്ക്കു്‌ ഇഷ്ടമല്ല.-ശരി.

14 :-ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണു്‌ നല്ലതു്‌.-തെറ്റു്‌ .

:-ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണു്‌.-ശരി.[ഭേദം/നല്ലതു്‌-ഇവ ഒരേഅർത്ഥംനൽകുന്നു"]

15 :- അവ തമ്മിൽ അജഗജാന്തരവ്യത്യാസം ഉണ്ടു്‌.-തെറ്റു്‌.

:-അവ തമ്മിൽ അജഗജാന്തരമുണ്ടു്‌.-ശരി.( അന്തരം = വ്യത്യാസം -ആവർത്തനം)

16:- എന്നെപ്പറ്റിയും നിന്നെപ്പറ്റിയും അവൻ സംസാരിച്ചു-തെറ്റു്‌.

:-എന്നെയും നിന്നെയും പറ്റി അവൻ സംസാരിച്ചു.-ശരി( പറ്റി-ഒരു "ഗതി"ആണു്‌. "ഒരേ വിഭക്തിയിലുളള അനേകനാമങ്ങളോടു്‌ ഒരേ "ഗതി" ചേർക്കേണ്ടിവരുന്ന സ്ഥലങ്ങളിൽ വിഭക്തികളെ "ഉം"കൊണ്ടു സമുച്ചയിച്ചിട്ടു്‌ ഒടുവിൽ" ഗതി" ചേർത്താൽ മതി.- (കേരളപാണിനീയം.)

17:-പോകുന്നതിനെക്കുറിച്ചും വരുന്നതിനെക്കുറിച്ചും ചിന്തിച്ചു.-തെറ്റു്‌.

:- പോകുന്നതിനേയും വരുന്നതിനേയും കുറിച്ചു്‌ ചിന്തിച്ചു.-ശരി.

18:-കാറ്റുകൊണ്ടും മഴകൊണ്ടും വീടുതകർന്നു.-തെറ്റു്‌.

:-കാറ്റും മഴയും കൊണ്ടു്‌ വീടു്‌ തകർന്നു.-ശരി.


അർത്ഥവ്യത്യാസം


1-ക്ഷിതി = ഭൂമി.ക്ഷതി = നാശം.

2-രഥം = തേരു്‌. രദം = പല്ലു്‌.

3-നാഗം = പാമ്പു്‌.നാകം = സ്വർഗ്ഗം

.

4-പവനൻ = കാറ്റു്‌. പാവകൻ = അഗ്നി.

5-ഹരി = സിംഹം. ഹരിണം = മാൻ.

6-പ്രസാദം = സന്തോഷം. പ്രാസാദം = മാളിക.

7-ഭാജനം = പാത്രം. ഭോജനം = ഭക്ഷണം.

8-പ്രേഷകൻ = ആരാണ് പറഞ്ഞയയ്ക്കുന്നതു്‌ അയാൾ. പ്രേക്ഷകൻ-കാഴ്ചക്കാരൻ.

9-ഭവനം = വീടു്‌. ഭുവനം = ലോകം.

10-മതം = അഭിപ്രായം. മദം = അഹങ്കാരം.

11-കൈരവം.ആമ്പൽ. കൈതവം = കളളം.

12- മോഹം = ആഗ്രഹം. മോഘം = നിഷ്ഫലം.

13- കന്ദരം = ഗുഹ. കന്ധരം = കഴുത്തു്‌.

14-ഗൃഹം = വീടു്‌. ഗ്രഹം = സൗരയൂഥത്തിലെ ഗോളം(planet)

15-പരിണാമം = മാറ്റം. പരിമാണം = അളവു്‌.

16-ശാരീരം = ശബ്ദം. ശരീരം = ദേഹം.

17-അർത്ഥം = ആശയം(meaning). അർദ്ധം = പകുതി.

19-പ്രഭവം = ഉദ്ഭവ സ്ഥാനം. പ്രഭാവം = മഹത്വം.

20- അസ്തി = ഉണ്ടു്‌. അസ്ഥി = എല്ലു്‌.

21-ക്ഷണം = നിമിഷം/(ക്ഷണിക്കൽ-എന്നുംഅർത്ഥമുണ്ടു്‌.) ക്ഷണനം = വധം(ക്ഷണിക്കൽ എന്ന അർത്ഥത്തിൽ ഈ പദം പ്രയോഗിക്കരുതു്‌.)

22-അവശ്യം = തീർച്ചയായും വേണ്ടതു്‌. ആവശ്യം = വേണ്ടതു്‌.(ആവശ്യമുളളതു്‌.)

24- അൻപു്‌ = ദയ. അമ്പു്‌ = ബാണം.

25-സാമ്രാജ്യം-(സമ്രാട്ടിന്റെ ഭാവം/ചക്രവർത്തിയുടെ ഭരണത്തിലുളള ദേശം) സമ്രാട്ടു്‌-ചക്രവർത്തി.

26-സർവ്വഥാ- എല്ലാപ്രകാരത്തിലും. സർവ്വദാ- എല്ലായ്പ്പോഴും.


നാനാർത്ഥം.


അംബരം-വസ്ത്രം,ആകാശം

.

കളഭം- ആന, ചന്ദനക്കൂട്ടു്‌.

ആഗമം-വേദം-വരവു്‌.

ആർത്തി-ദുഃഖം-അത്യാഗ്രഹം.

പൊറുക്കുക -ക്ഷമിക്കുക- താമസിക്കുക.

താപം-ചൂടു്‌-ദുഃഖം.

മോഹം-വലിയ ആഗ്രഹം-ബോധക്കേടു്‌.

അന്നം-അരയന്നം-ചോറു്‌

.

കരം-കൈ-നികുതി.

ശ്രീ- ഐശ്വര്യം- വിഷം.

പത്രം-ഇല-ചിറകു്‌.

ഹരി-മഹാവിഷ്ണു-സിംഹം

.

വർഷം- മഴ-ആണ്ടു്‌.

കരി-കലപ്പ-ആന.

നാകം-സ്വർഗ്ഗം-ഒരു ലോഹം


ശരിയും. / തെറ്റും.

ചെമപ്പു്‌/ചുവപ്പു്‌ (ശരി)

ചുമപ്പു്‌.(തെറ്റു്‌).

ലബ്ധി. (ശരി)

ലപ്തി (തെറ്റു്‌.

അതിഥി (ശരി)

അഥിതി(തെറ്റു്‌.)

വാസ്തവം(ശരി)

വാസ്ഥവം(തെറ്റു്‌.)

വൃദ്ധ(ശരി)

വൃത്ഥ (തെറ്റു്‌.)

വ്യത്യാസം(ശരി)

വിത്യാസം(തെറ്റു്‌.)

മഞ്ജരി (ശരി)

മജ്ഞരി(തെറ്റു്‌.)

യാദൃച്ഛികം(ശരി)

യാദൃച്ചികം(തെറ്റു്‌.)

വിദ്യാർത്ഥി (ശരി)

വിദ്ധ്യാർത്ഥി(തെറ്റു്‌.)

അദ്ധ്യാപകൻ (ശരി)

അദ്യാപകൻ(തെറ്റു്‌.)

പ്രൗഢം (ശരി)

പ്രൗഡം(തെറ്റു്‌).

കവിത്വം(ശരി)

കവിത്തം(തെറ്റു്‌)

(സംസ്കൃതപദത്തോടു്‌ "ത്വം"എന്നും മലയാളപദത്തോടു്‌ "ത്തം" എന്നും ചേർക്കണം/ചിലപദങ്ങളോടു്‌ "തനം." "തരം" എന്നും മലയാളപദങ്ങളോടു്‌ ചേർക്കാം.)

(മണ്ടത്തം,ഭോഷത്തം ,വിഢ്ഡിത്തം, കളളത്തരം, വേണ്ടാതനം,തല്ലുകൊളളിത്തരം)

കൃത്യനിഷ്ഠ.(ശരി)

ക്രിത്യനിഷ്ട.(തെറ്റു്‌)

കൃത്രിമം.(ശരി)

ക്രിതൃമം(തെറ്റു്‌.)

പ്രവൃത്തി(ശരി)

പ്രവർത്തി(തെറ്റു്‌)

പ്രവർത്തിക്കുക( ശരി)

(ക്രിയയായതുകൊണ്ടു്‌/പ്രവർത്തിച്ചു/പ്രവർത്തിക്കും/പ്രവർത്തിക്കുന്നു ഇത്യാദി)

പ്രവൃത്തിക്കുക(തെറ്റു്‌)

ഝടിതി(ശരി)

ഝടുതി (തെറ്റു്‌.)

പ്രസ്താവന(ശരി)

പ്രസ്ഥാവന(തെറ്റു്‌.)

പ്രസ്ഥാനം(ശരി)

പ്രസ്താനം(തെറ്റു്‌.)

മൂഢൻ(ശരി)

മൂഡൻ(തെറ്റു്‌.)

നിഘണ്ടു.(ശരി)

നിഖണ്ടു(തെറ്റു്‌)

ധർമ്മിഷ്ഠൻ(ശരി)

ധർമ്മിഷ്ടൻ(തെറ്റു്‌)

വ്രണം(ശരി)

വൃണം(തെറ്റു്‌)

പതിവ്രത (ശരി)

പതിവൃത (തെറ്റു്‌)

വിമ്മിട്ടം (ശരി)

വിമ്മിഷ്ടം (തെറ്റു്‌)

പശ്ചാത്താപം (ശരി)

പച്ഛാത്താപം (തെറ്റു്‌)

വീഥി (ശരി)

വീധി (തെറ്റു്‌)

പ്രദക്ഷിണം(ശരി)(വലം വയ്ക്കുക)

പ്രദിക്ഷണം(തെറ്റു്‌)

അനുഗ്രഹം(ശരി)

അനുഗൃഹം(തെറ്റു്‌)

അനുഗൃഹീതൻ(ശരി)


ഒറ്റപ്പദമാക്കുക.


ഏതുകാര്യത്തിലും സംശയമുള്ളവൻ--സംശയാത്മാവു്‌/സംശയാലു.

സംസ്ക്കാരം ഇല്ലാത്തവൻ--സംസ്ക്കാരശൂന്യൻ.

സഹായത്തിനാരുമില്ലാത്തവൻ--നിസ്സഹായൻ.

അന്യനു്‌ ചെയ്യുന്ന ഉപകാരം-പരോപകാരം.

അക്ഷരജ്ഞാനമില്ലാത്തവൻ-നിരക്ഷരൻ.

അക്ഷരജ്ഞാനംഉളളവൻ-സാക്ഷരൻ.

ലഘുവായ ഭക്ഷണം-ലഘുഭക്ഷണം.

മിതവും സാരവുമായ വാക്കു്‌ ഉപയോഗിക്കുന്നവൻ-വാഗ്മി

പ്രൗഢവും ഗംഭീരവുമായ-പ്രൗഢഗംഭീരം.

വേദംപഠിച്ചവൻ-വൈദികൻ

അറിയാനുളള ആഗ്രഹം-ജിജ്ഞാസ.

വ്യാകരണം പഠിച്ചവൻ -വൈയാകരണൻ.

നൃത്തം ചെയ്യുന്നവൻ-നർത്തകൻ.

അതിഥിയെ സല്ക്കരിക്കുന്നവൻ-ആതിഥേയൻ

ഭഗിനിയുടെ പുത്രൻ-ഭാഗിനേയൻ.

ദോഷംമാത്രം കാണുന്നവൻ-ദോഷൈകദൃക്കു്‌.

ഉപാധിയോടുകൂടി-സോപാധികം.

അന്യനുവേണ്ടി സ്വന്തം താല്പര്യം ഉപേക്ഷിക്കൽ-ആത്മത്യാഗം

.

പാദംമുതൽ ചൂഡവരെ-ആപാദചൂഡം.(പാദം മുതൽ ചൂഡ(മുടി)വരെ.)

മകളുടെ മകൾ -ദൗഹിത്രി

.

പുത്രന്റെ പുത്രി-പൗത്രി.

മകളുടെ ഭർത്താവ്-ജാമാതാവു്‌.

മകന്റെ ഭാര്യ-സ്നുഷ.

ആലോചനകൂടാതുള്ള പ്രവൃത്തി.- സാഹസം.


പിരിച്ചഴുതുക.


ഏകൈകം>ഏക+ഏകം

ദോഷൈകം>ദോഷ+ഏകം

.

അത്യാഗ്രഹം>അതി+ആഗ്രഹം

.

നാശോന്മുഖം>നാശ+ഉന്മുഖം

.

ആത്മാഭിമാനം>ആത്മ+അഭിമാനം.

കണ്ഠാഭരണം>കണ്ഠ+ആഭരണം.

നിത്യോപയോഗം>നിത്യ+ഉപയോഗം.

നിമ്നോന്നതം>നിമ്ന+ഉന്നതം

.

അഭ്യുന്നതി>അഭി+ഉന്നതി

വിദ്യുച്ഛകതി>വിദ്യുത്+ശക്തി

.

ഭേദകം.


മറ്റ് പദങ്ങളെ വിശേഷിപ്പിക്കുന്ന പദങ്ങളാണു്‌, ഭേദകം.

വിശേഷിപ്പിക്കുക എന്നാൽ എന്ത്? മറ്റു പദങ്ങളുടെ സ്വഭാവം,നിറം,നീളം,വണ്ണം തുടങ്ങിയ എതെങ്കിലും പ്രത്യേകത എടുത്തുകാട്ടുകയാണു്‌ . ക്രിയയെ വിശേഷിപ്പിക്കുമ്പോൾ,എവിടെ,എപ്പോൾ,എതു രീതിയിൽ,എത്രവേഗത്തിൽ ആ ക്രിയചെയ്തു/ചെയ്യുന്നു എന്നുഎടുത്തുകാട്ടുന്നു.【ഉറക്കെ പാടി】

ഉദാഹരണം.1-:-

ചെന്താമര-താമര പലനിറത്തിലുണ്ടു്‌. വെളള,റോസ്,ചെമപ്പു്‌ ,നീല ഇത്യാദി.ഇവിടെ പറയുന്ന താമര "ചെമന്നതാണു്‌" എന്നു്‌ അതിന്റെ നിറം കൊണ്ടു്‌ വേർതിരിച്ചു പറയുന്നു.അതിനായി " ചെം " എന്ന ഭേദകത്തിന്റെ "ധാതുരൂപം"ഉപയോഗിച്ചു. 【ഒരുപദം പലരൂപഭേദങ്ങൾ വരുന്നതിനു മുൻപുളള "മൂല"രൂപമാണു്‌ ധാതു. "ചെം" ചെമന്ന,ചെമപ്പുളള,ഇത്യാദി രൂപമായി മാറാം. ആദി രൂപം "ചെം" ആണു്‌. അതാണ്‌ ധാതു രൂപം.】 ഇങ്ങനെ മറ്റ് പദങ്ങളെ വിശേഷിപ്പിക്കുന്ന ഭേദകത്തെ ഏഴായി തരം തിരിച്ചിട്ടുണ്ടു്‌.

ഒന്നു്‌--ശുദ്ധം

:-ശുദ്ധംഎന്നാൽ,ധാതു രൂപങ്ങൾ വിശേഷണങ്ങളായി വരുന്നതാണു്‌.:-ധാതുരൂപങ്ങൾ വിശേഷ്യത്തോടു്‌ സമാസിച്ചാണു്‌ പയോഗിക്കുന്നതു്‌. (രണ്ടു പദങ്ങളും ചേർന്നു്‌ ഒറ്റപ്പദമാക്കിപ്രയോഗിക്കുന്നു.) ഉദാഹരണം- വെൺതിങ്കൾ,ചറുപയർ, ചെന്താമര, നറുമണം,പൊന്നോണം.തെളിനീരു്‌,വന്മരം.

രണ്ടു്‌--- സാംഖ്യ

:-എണ്ണത്തെ കുറിക്കുന്ന പദങ്ങൾ വിശേഷണമാകുന്നതു്‌-സാംഖ്യം:-(ഒരു, ഇരു,മു,നാൽ,ഐ,അറു,എഴു,എൺ,പതു-ഇവകൾ)

ഉദാഹരണം:-

ഒരു കുതിര. ഇരു ഭാഗം, മുപ്പാരു്‌, മുക്കണ്ണൻ,നാലുദിക്കുകൾ, ഐയമ്പൻ,എൺദിശ ഇത്യാദി.

മൂന്നു്‌--വിഭാവകം

വിശേഷ്യത്തിന്റ ഒരു സവിശേഷ ധർമ്മം എടുത്തുകാട്ടുന്നതു്‌, വിഭാവകം.

നാമങ്ങളിൽ വിഭാവകത്തിനു്‌ ലിംഗഭേദം വരുത്തി ഉപയോഗിക്കണം. നാമത്തോടും ക്രിയയോടും നേരെ യോജിക്കാത്തതിനാൽ,"ആയ/ആയി" ചേർത്ത് പ്രയോഗിക്കണം

ഉദാഹരണം:-

A- കേമനായ പുരുഷൻ.(അൻ-പുല്ലിംഗപ്രത്യയം)

B-കേമിയായ സ്ത്രീ.(ഇ- സ്ത്രീലിംഗപ്രത്യയം)

C-കേമമയ സദ്യ.(അം- നപുംസകപ്രത്യയം)

:-ക്രിയയെ വിശേഷിപ്പിക്കുമ്പോൾ:-

D-സദ്യ കേമമായി നടന്നു.

E-ഉറക്കം സുഖമായിരുന്നു.

നാലു്‌ -- പാരിമാണികം

:-ഒരു അളവു്‌ കാണിക്കുന്ന വിശേഷണം.

നാഴി അരി.

എത്രതുടംഎണ്ണയുണ്ടു്‌

.

ഒരു കുപ്പിപാൽ.

ഒരു ലിറ്റർ പാൽ.

ഒരു ഗ്ലാസ് ചായ.

അഞ്ചു്‌ -- സാർവ്വനാമികം

സർവ്വനാമങ്ങൾ വിശേഷണമായി ഉപോഗിക്കുന്നത്.

അക്കാലം ,ഇക്കാലം,എക്കാലം .-ഇവിടെ അ,ഇ,എ,എന്ന സർവ്വനാമങ്ങൾ (ചുട്ടെഴുത്തുകളും ഇവതന്നെ)വിശേഷണങ്ങളാണു്‌.

"ചില" കടകൾ അടച്ചു.

"പല" വണ്ടികളും വന്നു.

(ചില,പല-രണ്ടും സർവ്വനാമങ്ങൾ തന്നെ.)

ആറു്‌-- നാമാംഗജം

:-നാമത്തിനു്‌ കീഴടങ്ങി നിൽക്കുന്ന അപൂർണ്ണക്രിയ ആണു്‌,"പേരെച്ചം".

(ഇതിന്റെ മറ്റൊരുപേരാണു്‌ നാമാംഗം- പേരെച്ചങ്ങളെല്ലാം നാമവിശേഷണമാണു്‌.)

നാമാംഗം ( = പേരെച്ചം) വിശേഷണമായി ഉപയോഗി ക്കുന്നതാണു്‌,നാമാംഗജം

(നാമാംഗത്തിൽ നിന്നും ഉണ്ടാകുന്ന(ജം)ഭേദകമെന്നർത്ഥം)

വരുന്ന വണ്ടിയിൽ അവൻ കാണും." വരുന്ന" എന്ന അപൂർണ്ണ ക്രിയ "വണ്ടി"യുടെ വിശേഷണമാണു്‌. വളഞ്ഞ വടി, നീണ്ട കോൽ.

ഏഴു്‌.-- ക്രിയാംഗജം

:-ക്രിയാംഗം എന്നാൽ വിനയെച്ചം. (പൂർണ്ണക്രിയയ്ക്കു്‌ കീഴടങ്ങിനിൽക്കുന്ന അപൂർണ്ണക്രിയ.) വിനയെച്ചം വിശേഷണമാകുന്നതു്‌ ക്രിയാംഗജം.

:-മെല്ലെ വിയർത്തു-ഇവിടെ മെല്ലെ എന്ന നടുവിനയെച്ചം ക്രിയാവിശേഷണം

.

"ഉറക്കെ "പറഞ്ഞു.

ഇതിനു പുറമേ,വിഭക്ത്യാഭാസരൂപങ്ങളായ:- അന്നു്‌,ഇന്നു്‌,അങ്ങു്‌,ഇങ്ങു്‌,അവിടെ,ഇവിടെ എന്നീക്രിയാവിശേഷണങ്ങളും, കാട്ടിലേ,വീട്ടിലേ,അത്ര,ഇത്ര,എന്നീ നാമവിശേഷങ്ങളും ഉണ്ടു്‌.

വാക്യം.

ആഖ്യ എന്നാൽ എന്ത്?

നാം ഏതു വസ്തുവിനെ/വ്യക്തിയെ ക്കുറിച്ചു്‌ പറയുന്നുവോ അതാണു്‌ ആഖ്യ.

ഉദാഹരണം:-

:-"രാമൻ/ ഭക്ഷണം കഴിച്ചു"

.

(രാമനെപ്പറ്റി (എന്തുചെയ്തുവെന്നു്‌) പറയുന്നു.-"രാമൻ" ആഖ്യയാണു്‌.

ആഖ്യാതം

:-എന്താണ് ആഖ്യാതം?:-

ആഖ്യയെക്കുറിച്ച് എന്തു പറയുന്നുവോ അതാണു്‌ ആഖ്യാതം

മേൽ കൊടുത്ത ഉദാഹരണത്തിൽ, "ഭക്ഷണം കഴിച്ചു" എന്നതു്‌ രാമനെപ്പറ്റി പറയുന്നതാണു്‌.അതു കൊണ്ടു്‌ ഇതു്‌ ആഖ്യാതം.

ആഖ്യയ്ക്കു്‌ വിശേഷണങ്ങളും ചേർക്കാം

.

ഒരു നാമമായിരിക്കും ആഖ്യയിൽ മുഖ്യം. സർവ്വനാമമോ,നാമവാക്യമോ ആഖ്യയായി വരാം.

:- ആഖ്യാതത്തിൽ മുഖ്യം പൂർണ്ണ ക്രിയ(മുറ്റുവിന) തന്നെ.

നടുവിനയെച്ചം ആഖ്യയായിട്ടും ആഖ്യാതമായിട്ടും വരാം

.

(അ,ക,ഉക-ഇവയിലൊന്നു്‌ ക്രിയാധാതുവിനോടു്‌ ചേർത്ത് നടുവിനയെച്ചം ഉണ്ടാക്കാം.)

1-"കള്ളംപറക"ശരിയല്ല."

2- നീ "സുഖമായി വാഴ്ക"

"കള്ളംപറക"നാമംപോലെ ആഖ്യയുടെ സ്ഥാനംവഹിക്കുന്നു

.

"സുഖമായി വാഴ്ക" എന്നതു്‌ ആഖ്യാതമായി നിൽക്കുന്നു , ആശംസിക്കുന്ന അർത്ഥത്തിൽ.

ഒരു വാക്യം ആഖ്യ, ആഖ്യാതം എന്ന് രണ്ടായി പിരിക്കാം. ആഖ്യയിൽ നാമമോ അതിനു്‌ പകരനില്ക്കാവുന്ന സർവ്വനാമമോ പ്രധാനം.അതിനു്‌ വിശേഷണങ്ങളും കാണും

.

ആഖ്യാതത്തിൽ മുഖ്യം മുറ്റുവിന.കർമ്മത്തിനും മുറ്റുവിനയ്ക്കും വിശേഷണങ്ങളും ആഖ്യാതത്തിൽ വരും.

പദക്രമം

മലയാളത്തിലെപദക്രമം?

കർത്താവു്‌,കർമ്മം,ക്രിയ എന്നതാണ് വാക്യത്തിലെ പദക്രമം.

.

പ്രാധാന്യം കണക്കിലെടുത്തു്‌ , ഈ ക്രമം മാറ്റുന്നതിനും കഴിയും

.

"കവിതയിൽ രണ്ടു ഘടകങ്ങൾ ഉണ്ടു്‌ -- ഈ വാക്യത്തിൽ "രണ്ടു ഘടകങ്ങൾ" എന്നതു്‌ ആഖ്യയും , "ഉണ്ടു" എന്നതു്‌ മുറ്റുവിനയും (ആഖ്യാതവും ) ആണു്‌. കർമ്മം ഇല്ല. "കവിതയിൽ" --എന്നതു്‌ "ഉണ്ടു" എന്ന ആഖ്യാതത്തിന്റെ വിശേഷണം ആണു്‌. അകർമ്മക വാക്യത്തിൽ കർമ്മം വേണ്ടാ.

" ആശയത്തിനു്‌ ബലം നൽകാനായി ഈ വാക്യം," -

"കവിതയിൽ രണ്ടുണ്ടു്‌ ഘടകങ്ങൾ" എന്നോ ,"രണ്ടു ഘടകങ്ങളുണ്ടു്‌ ,കവിതയിൽ" എന്നോ മാറ്റാം

1- രാമൻ (ആഖ്യ) കളിക്കുന്നു,(ആഖ്യാതം)

2-സുന്ദരനായ രാമൻ(ആഖ്യ) പന്തു കളിക്കുന്നു.(ആഖ്യാതം)

3-ഇന്ത്യാക്കാരനും സുന്ദരനും ആയ രാമൻ(ആഖ്യ) കാൽപ്പന്തു്‌ തട്ടി,മൈതാനത്ത് ഓടിക്കളിക്കുന്നു.(ആഖ്യാതം)

ഈമൂന്നു വാക്യങ്ങളും ആഖ്യ ആഖ്യാതം എന്ന് ഈ ചിഹ്നം കൊണ്ടു വേർതിരിച്ചിരിക്കുന്നു.

പൂർണ്ണമായ ഒരു ആശയമുളള വാക്യത്തിനു്‌ കുറഞ്ഞപക്ഷം ഒരു "കർത്താവും, ഒരു പൂർണ്ണക്രിയയും" വേണം.

"രാമൻ കുളിക്കുന്നു."

"രാമൻ ഉറങ്ങുന്നു".

സകർമ്മകക്രിയകളാണെങ്കിൽ, കർമ്മവും വേണം.

"രാമൻ പഴം തിന്നുന്നു"

രാമൻ കത്തെഴുതുന്നു.

ഇത്തരം,പൂർണ്ണമായ ആശയമുളള വാക്യം അംഗിവാക്യം.

:-1-ഒരു അംഗിവാക്യം മാത്രമുള്ള വാക്യത്തെ ചൂർണ്ണികയെന്നു്‌ വിളിക്കുന്നു.:-

പൂർണ്ണമായ ആശയം ഇല്ലാതെ , മറ്റൊരുവാക്യത്തെ ആശ്രയിച്ചു്‌ നില്ക്കുന്ന വാക്യം,അംഗവാക്യം.

ഉദാഹരണം.

"രാമൻ വന്നപ്പോൾ, മഴപെയ്തു".- "രാമൻ വന്നപ്പോൾ" എന്നു കേട്ടാൽ അർത്ഥം പൂർണ്ണമല്ല.(എന്തോ ഇനിയുംപറയാനുണ്ടു്‌ എന്നുതോന്നും)

"മഴപെയ്തു."എന്ന വാക്യത്തിനു്‌ അർത്ഥ പൂർണ്ണതയുണ്ടു്‌. ഈ വാക്യത്തോടു്‌ ചേർന്നു നില്ക്കുമ്പോൾ മാത്രമേ, "രാമൻ വന്നപ്പോൾ" എന്ന വാക്യത്തിനു്‌ അർത്ഥപൂർണ്ണതയുള്ളൂ.

"രാമൻ വന്നപ്പോൾ" അംഗവാക്യം (അപ്രധാനവാക്യം)ആണു്‌.

"മഴപെയ്തു" എന്നതു്‌" അംഗി " വാക്യം.(പ്രധാന വാക്യം)

.

2- ഇതു പോലെ,ഒരു അംഗി വാക്യവും ഒരു അംഗവാക്യവും (ചിലപ്പോൾ ഒന്നിലധികം അംഗവാക്യങ്ങളും കാണും.)ഉള്ളതുകൊണ്ടു ഇതു്‌ സങ്കീർണ്ണക വാക്യം

.

3-ഒന്നിലധികം അംഗിവാക്യങ്ങളുളള വാക്യമാണു്‌ മഹാവാക്യം. കൂടാതെ അംഗവാക്യങ്ങളും ആകാം.

മഴ പെയ്തു; എങ്കിലും ഉഷ്ണംശമിച്ചില്ല.-ഇവിടെ "മഴ പെയ്തു"; " ഉഷ്ണം ശമിച്ചില്ല." എന്ന് രണ്ടു അംഗിവാക്യം. "എങ്കിലും " ഘടകമാണു്‌.


അർത്ഥം.

ശീർഷം = തല.

ഝടിതി = പെട്ടെന്നു്‌.

സ്വകീയം = തന്റേതു്‌.

നമ്രം. = കുനിഞ്ഞതു്‌.

ആസ്തികൻ = ദൈവവിശ്വാസി

വൃഷ്ടി = മഴ.

സമഗ്രം = മുഴുവനും( X ഭാഗികം)

വ്യഷ്ടി = വ്യക്തി.( X സമഷ്ടി)

അഗ്രജൻ = ജ്യേഷ്ഠൻ.

ഗാഢം = മുറുകെ.

ആവിർഭാവം = പ്രത്യക്ഷപ്പെടൽ

.

ചത്വരം = മുറ്റം

സത്വരം = പെട്ടെന്ന്

.

ഛദം = ചിറകു്‌.

തനു = ശരീരം.

കൈരവം = ആമ്പൽ.

സുഷുപ്തി = ഉറക്കം.

കേസരി = സിംഹം.

ആസക്തി = അതിയായ ആഗ്രഹം.

നിശീഥിനി = രാത്രി

.

ഹരിണം = മാൻ.

വാഗ്മി = മിതവുംസാരവും ആയി സംസാരിക്കുന്നവൻ

ആദാനം = സ്വീകരിക്കൽ

.

വ്യയം = ചെലവു്‌.

രദം = പല്ലു്‌.

വസനം = വസ്ത്രം

.

ഛവി = ശോഭ.

അമേയം = അളക്കാനാവാത്തതു്‌

.

ചില്ലി = പുരികം.

നിമ്നം = താഴ്ചയുളളതു്‌

.

ഹിരണ്യം = സ്വർണ്ണം.

ഗ്രീവം = കഴുത്തു്‌.

നക്തം = രാത്രി.

ജ്യോൽസന = നിലാവു്‌.