Malayalam (മലയാളം) (Part-8)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

Kerala Public Service Commision examination questions, online psc exam

മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ടു്‌?

1-സ്വരങ്ങൾ:

അ ,ആ ,ഇ ,ഈ ,ഉ ,ഊ ,ഋ, എ ,ഏ ,ഐ ,ഒ ,ഓ ,ഔ -13 സ്വരങ്ങൾ.(" ഋ" എന്നസ്വരത്തിന്റെ ദീർഘം മലയാളത്തിൽ ഉപയോഗത്തിലില്ല. അക്ഷരമാലയിൽ, "ഋ" അക്ഷരത്തിനു്‌ ശേഷവും "എ" അക്ഷരത്തിനു്‌ മുൻപും വരുന്ന ഒരു സ്വരം , ലിപിപരിഷ്കരണത്തോടെ ഒഴിവാക്കി. "അം ,അഃ"- എന്നത് അനുസ്വാരവും വിസർഗ്ഗവും എഴുതിക്കാണിക്കാൻ വേണ്ടി , "അ" യോട് ചേർത്തെഴുതിയതാണു്‌.)

2-വർഗ്ഗാക്ഷരങ്ങൾ

(കഖഗഘങ, ചഛജഝഞ, ടഠഡഢണ,തഥദധന,പഫബഭമ,) 25 വർഗ്ഗാക്ഷരങ്ങൾ

3-മധ്യമം.

യ, ര, ല,വ.-- 4

5-ഊഷ്മാവു്‌-

ശ ഷ സ--3

6- ഘോഷി

ഹ --1.

7-ദ്രാവിഡ മധ്യമം

ള ഴ റ.--3


ഇപ്പോൾ 49 അക്ഷരങ്ങൾ ആയി.

ഇനി, "ന്റ" എന്നതിലെ "റ" യുടെ ഉച്ചാരണം ഒരു പ്രത്യേകാക്ഷരമായി കണക്കാക്കുന്നു. അതുപോലെ , "നനയുന്നു" എന്ന വാക്കിലെ രണ്ടാമത്തെ "ന"കാരം ഉച്ചരിക്കുന്നതു്‌ ആദ്യത്തെ "ന" അക്ഷരത്തിൽ നിന്നും വ്യത്യസ്തമായാണു്‌. പ്രത്യേകിച്ച് ലിപി ഇല്ല . ഇതും ഒരു അക്ഷരമാണു്‌. വിശേഷിച്ചും "എന്നാൽ" എന്നതുപോലുളള വാക്കുകളിൽ "ന്ന" യുടെ രണ്ടു്‌ രീതിയിലുളള ഉച്ചാരണത്തിനും വ്യത്യസ്ത അർത്ഥമാണു്‌. .( But/ by me =എന്നിങ്ങനെ.) ഇവ രണ്ടും കൂടിചേർത്താൽ , "അമ്പത്തൊന്നക്ഷരാളി"എന്ന കവി വചനം അർത്ഥവത്താക്കുമാറു്‌ ,51 അക്ഷരങ്ങളുണ്ടന്നു്‌ കണക്കാക്കാം..

ചില്ലക്ഷരങ്ങൾ ഏവ?

ർ ; ൾ ;ൽ ;ൺ ;ൻ ; എന്നു്‌ 5. അനുസ്വാരവും( മരം, കലം, ഇത്യാദി പദങ്ങളുടെ അന്ത്യത്തിൽ കാണുന്ന "ം " ഈ അടയാളം)ചില്ലു്‌ തന്നെ. അങ്ങനെ 6 ചില്ലുകൾ.

ലിപി.

"അക്ഷരങ്ങൾ എഴുതിക്കാണിക്കാനുളള വരകളാണു്‌ , ലിപി.

ഭാരതത്തിലെ അതി പ്രാചീന ലിപി യാണു്‌ "ബ്രാഹ്മി"

ബ്രാഹ്മിയിൽ നിന്നും അനന്തരകാലങ്ങളിലുണ്ടായ ലിപികളാണ് :-

  1. വട്ടെഴുത്തു്‌.(പിന്നീടു്‌ ഇതിൽ നിന്നും കോലെഴുത്തു്‌ എന്ന ലിപി ഉണ്ടായി. കാലഹരണം വന്നു.)
  2. ആന്ധ്ര-കർണ്ണാടക-തമിഴ് ലിപികൾ.
  3. ഗ്രന്ഥാക്ഷരം
  4. മലയാളലിപി.

ആര്യ എഴുത്ത് എന്നുകൂടി പേരുളള മലയാള ലിപി , ഗ്രന്ഥാക്ഷരത്തിൽ നിന്നും രൂപം കൊണ്ടതാണു്‌.


തൂലികാനാമങ്ങൾ.

Question1:- അക്കിത്തം-.



അച്യുതൻ നമ്പൂരി


Question2:- അയ്യനേത്തു്‌.-



ഏ.പി.പത്രോസു്‌.


Question3:-ആനന്ദ്-



പി. സച്ചിദാനന്ദൻ.


Question4:-ഇടമറുക് - .



ടി.സി.ജോസഫു്‌


Question5:-ഇടശ്ശേരി-



ഗോവിന്ദൻ നായർ.


Question6:-ഇളംകുളം -



പി.എൻ.കുഞ്ഞൻപിളള.


Question7:-ഉള്ളൂർ.-



എസ്സു്‌. പരമേശ്വരയ്യർ.


Question8:-എസ്സ്. കെ. പൊറ്റെക്കാട്ടു്‌.-



ശങ്കരൻകുട്ടി,പൊറ്റെക്കാട്ട്.


Question9:-ഒളപ്പമണ്ണ. -



സുബ്രഹ്മണ്യൻ നമ്പൂതിരി.


Question10:-ഒ.എൻ.വി.-



ഒ.എൻ. വേലുക്കുറുപ്പു്‌.


Question11:-ഓംചേരി-.



എൻ.നാരായണപിളള


Question12:-കക്കാടു്‌, എൻ.എൻ-



കെ.നാരായണൻനമ്പൂതിരി


Question13:-കടമ്മനിട്ട-



കടമ്മനിട്ട രാമകൃഷ്ണൻ.


Question14:- കാക്കനാടൻ.- .



ജോർജ്ജു്‌ വർഗ്ഗീസു്‌


Question15:-കാനം.ഇ.ജെ.-



ഈ.ജെ.ഫിലിപ്പു്‌.


Question16:-കാരൂർ.-



കാരൂർ നീലകണ്ഠപ്പിളള.


Question17:-കേസരി-



വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ..( കേസരി ബാലകൃഷ്ണപിളള എന്ന വിമർശകനും കേസരി എന്ന പേരിൽ അറിയപ്പെടുന്നുണ്ടു്‌.)


Question18:-കോവിലൻ.-



വി.വി. അയ്യപ്പൻ.


Question19:-കുറ്റിപ്പുറം.-



കുറ്റിപ്പുറത്ത് കേശവൻ നായർ.


Question20:- കുറ്റിപ്പുഴ.-



കുറ്റിപ്പുഴ കൃഷ്ണപിള്ള.


Question21:-കൃഷ്ണചൈതന്യ-



കെ.കെ.നായർ.


Question22:- ചെറുകാടു്‌.-.



സി.ഗോവിന്ദപ്പിഷാരടി


Question23:- തിക്കൊടിയൻ.-



പി. കുഞ്ഞനന്തൻ നായർ.


Question24:-തോപ്പിൽ ഭാസി-



ഭാസ്‌കരൻ പിളള.


Question25:-നന്തനാർ-



പി.സി.ഗോപാലൻ.


Question26:-നാഗവളളി-



നാഗവളളി ആർ. ശ്രീധരക്കുറുപ്പു്‌.(R.S.കുറുപ്പു്‌.)


Question27:-നാലപ്പാടൻ-



നാലപ്പാട്ട്‌ നാരായണമേനോൻ.


Question28:- പവനൻ -



പി.വി. നാരായണൻനായർ.


Question29:- പാലാ-



പാലാനാരായണൻ നായർ.


Question30:- പാറപ്പുറത്തു്‌.-



കെ.ഇ.മത്തായി.


Question31:-പി. -



പി.കുഞ്ഞിരാമൻ നായർ.


Question32:-ബാറ്റൻ ബോസ്. -



കെ.എം.ചാക്കോ


Question33:-മാടമ്പു്‌ കുഞ്ഞുകുട്ടൻ-



പി. ശങ്കരൻ നമ്പൂതിരി.


Question34:-മാധവിക്കുട്ടി-



കമല നാലപ്പാടു്‌( കമല സുരയ്യ)


Question35:- മാലി.-



വി.മാധവൻനായർ.


Question36:-മീശാൻ-



കെ.എസ്സു്‌.കൃഷ്ണപിള്ള.


Question37:- മൂലൂർ.-.



എസ്സ്.പത്മനാഭപ്പണിക്കർ


Question38:-വളളത്തോൾ.-



വളളത്തോൾ നാരായണമേനോൻ.


Question39:-വി.കെ.എൻ.-



വി.കെ. നാരായണൻനായർ.


Question40:- വിലാസിനി -



എം.കെ.മേനോൻ.


Question41:- വെട്ടൂർ.-



വെട്ടൂർ രാമൻ നായർ.


Question42:- വെണ്ണിക്കുളം -



വെണ്ണിക്കുളം ഗോപാലക്കുറുപ്പു്‌.


Question43:- വൈലോപ്പിള്ളി-



വൈലോപ്പിള്ളി ശ്രീധര മേനോൻ.


Question44:- എം. ആർ.നായർ



( മാണിക്കോത്തു്‌ രാമുണ്ണിനായർ.)


Question45:-സാഹിത്യപഞ്ചാനനൻ.-.



പി.കെ. നാരായണപിളള


Question46:- സുമംഗല-.



ലീലാ നമ്പൂതിരിപ്പാട്


Question47:- സേതു.-



എ. സേതുമാധവൻ.


Question48:- സഞ്ജയൻ-



എം. ആർ.നായർ( മാണിക്കോത്തു്‌ രാമുണ്ണിനായർ.)



നോവൽ, കവിതകൾ, നാടകം

Question49:- അരനാഴികനേരം( -നോവൽ,)



പാറപ്പുറത്തു്‌.


Question50:- ഇണങ്ങാത്ത കണ്ണികൾ(നോവൽ)-



വിലാസിനി.


Question51:-ഖസാക്കിന്റെ ഇതിഹാസം(നോവൽ) -.



ഒ.വി.വിജയൻ


Question52:- ഒരുദേശത്തിന്റെ കഥ.(നോവൽ)-



എസ്സ് കെ, പൊറ്റെക്കാട്ട്.


Question53:- ഇനിഞാനുറങ്ങട്ടെ.(നോവൽ)-



പി.കെ ബാലകൃഷ്ണൻ.


Question54:-മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.(നോവൽ)



എം.മുകുന്ദൻ.


Question55:- ഭ്രഷ്ടു്‌ (നോവൽ,)



മാടമ്പ് കുഞ്ഞുകുട്ടൻ.


Question56:- യന്ത്രം -(നോവൽ)



മലയാറ്റൂർ രാമകൃഷ്ണൻ.


Question57:- അഗ്നിസാക്ഷി-(നോവൽ)



ലളിതാംബിക അന്തർജ്ജനം


Question58:-രണ്ടാമൂഴം(നോവൽ)



എം.ടി.വാസുദേവൻ നായർ


Question59:- അഷ്ടപദി(നോവൽ)



പെരുമ്പടവം ശ്രീധരൻ.


Question60:-നിഴലുറങ്ങുന്ന വഴികൾ(നോവൽ)



പി.വത്സല.


Question61:- സ്മാരകശിലകൾ(നോവൽ)



പുനത്തിൽ കുഞ്ഞബ്ദുളള.


Question62:-നാർമടിപ്പുടവ(നോവൽ)



സാറാതോമസ്.


Question63:-ഇല്ലം(നോവൽ)



ജോർജ്ജ് ഓണക്കൂർ.


Question64:- മഹാപ്രസ്ഥാനം(നോവൽ)



മാടമ്പു്‌ കുഞ്ഞുകുട്ടൻ.


Question65:- ശ്രുതിഭംഗം (നോവൽ)



ജി.വിവേകാനന്ദൻ.


Question66:- മരണംദുർബ്ബലം(നോവൽ)



കെ. സുരേന്ദ്രൻ.


Question67:- ഗാന്ധിയും ഗോഡ്സെയും (കവിതകൾ).-



എൻ.വി കൃഷ്ണവാര്യർ.


Question68:- അഗ്നിശലഭങ്ങൾ(കവിതകൾ)



ഒ.എൻ.വി.കുറുപ്പു്‌.


Question69:-നിമിഷക്ഷേത്രം.(കവിതകൾ)



അക്കിത്തം.


Question70:-മുഖത്തോടു്‌ മുഖം (കവിതകൾ)



പി. ഭാസ്ക്കരൻ.


Question71:- രാത്രിമഴ(കവിതകൾ)



സുഗതകുമാരി.


Question72:- ലങ്കാലക്ഷ്മി(നാടകം)



സി.എൻ.ശ്രീകണ്ഠൻ നായർ.


Question73:- സഫലമീയാത്ര(കവിതകൾ)



എൻ.എൻ.കക്കാടു്‌.



ആദികാല കൃതികളും കർത്താക്കന്മാരും.

"ചീരാമൻ" (ശ്രീരാമൻ)എന്ന കവിയാണ് രാമചരിതം എന്ന പാട്ടു്‌ കൃതി രചിച്ചതു്‌. പന്ത്രണ്ടാം നൂറ്റാണ്ടാണു്‌ കാലം. ആ കാലത്ത് പാട്ടു്‌ എന്ന കവിതാ പ്രസ്ഥാനത്തിനു്‌ ഉപയോഗിച്ചിരുന്ന ഭാഷയാണു ഇതിലും കാണുന്നതു്‌. രാമായണം യുദ്ധകാണ്ഡമാണു്‌ ഇതിവൃത്തം.

ഭാഷാകൗടലീയം എന്ന ഒരു ഗദ്യകൃതിയും രാമചരിതകാലത്ത് ഉണ്ടായിരുന്നു. ചാണക്യന്റെ "അർത്ഥശാസ്ത്രം " എന്ന സംസ്കൃതകൃതിയുടെ ഭാഷാവ്യാഖ്യാനമാണു്‌, ഈ കൃതി. അർത്ഥശാസ്ത്രത്തിനു്‌ പ്രാദേശികഭാഷയിലുണ്ടായ ആദ്യ വ്യാഖ്യാനമാണു്‌ ഈ കൃതി. കാലം പന്ത്രണ്ടാം ശതകം. കർത്താവു്‌ ആരെന്നു്‌ കൃത്യമായി അറിയില്ല.

മണിപ്രവാളകൃതികൾ.

മലയാളഭാഷയും സംസ്കൃതവും ഇടകലർത്തിയെഴുതുന്നതാണു്‌ മണിപ്രവാളം. ഇതു ഒരു കാവ്യഭാഷയാണു്‌.

"വൈശികതന്ത്രം" ഒരു ആദ്യകാല മണിപ്രവാളകൃതിയാണു്‌. ഉണ്ണിച്ചിരുതേവിചരിതം, ഉണ്ണിയാടിചരിതം തുടങ്ങിയ "ചമ്പൂ " കാവ്യങ്ങളും ഇക്കൂട്ടത്തിൽ പെടും.

നിരണം കൃതികൾ.

കണ്ണശ്ശപ്പണിക്കന്മാർ എന്നറിയപ്പെടുന്ന സഹോദരന്മാരായ മൂന്നു കവികൾ എഴുതിയ കവിതകളാണു്‌ കണ്ണശ്ശകൃതികൾ. മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥമായ "ലീലാതിലകം" ആനുഷംഗീകമായി പാട്ടുപ്രസ്ഥാനത്തിനു്‌ ലക്ഷണം പറയുന്നു. തമിഴക്ഷരമാലയിൽ എഴുതുക, എതുക,മോന,അന്താദി പ്രാസം, വൃത്തവിശേഷം, -ഇവയാണു്‌ പാട്ടിന്റെ മുഖമുദ്ര. രാമചരിതത്തിനു്‌ ഇതു്‌ സർവഥാ യോജിക്കും. പക്ഷെ പതിനാലാംശതകത്തിലുണ്ടായ കണ്ണശ്ശകൃതികൾ തമിഴക്ഷരമാല ഉപേക്ഷിച്ചു എന്നൊരുവ്യത്യാസമേയുളളു.

രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ-ഇവരാണു്‌ കണ്ണശ്ശന്മാർ

ഭഗവദ്ഗീതമലയാളത്തിലേക്ക് വിവർത്തനം ചെയ്തതു്‌- മാധവപ്പണിക്കർ.

(കണ്ണശ്ശ)രാമായണം,ഭാഗവതം,ശിവരാത്രിമാഹാത്മ്യം, ഭാരതം ഇവ രാമപ്പണിക്കരുടെ കൃതികളാണു.

മറ്റു്‌ മണിപ്രവാളകൃതികൾ.

ഉണ്ണുനുലിസന്ദേശം, കോകസന്ദേശം, ചന്ദ്രോദയം മുതലായവ.

Question74:-വളളത്തോൾ എഴുതിയ ഖണ്ഡകാവ്യം ഏതു്‌?


1. അച്ഛനും മകളും

2. കയ്പവല്ലരി.

3. സാഹിത്യ മഞ്ജരി

4. ചിത്രയോഗം



അച്ഛനും മകളും


Question75:- സാഹിത്യമഞ്ജരി എത്രഭാഗങ്ങളുണ്ടു്‌.?


1. 10

2. 12

3. 14

4. 11



11


Question76:- വൈലോപ്പിള്ളിയുടെ കൃതി?


1. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

2. കയ്പവല്ലരി

3. രമണൻ

4. അച്ഛനും മകനും



കയ്പവല്ലരി


Question77:-കവിയുടെ കാൽപ്പാടുകൾ- ആരുടെ ആത്മകഥയാണു്‌?


1. അക്കിത്തം

2. വൈലോപ്പിള്ളി

3. ഇടശ്ശേരി

4. പി. കുഞ്ഞിരാമൻ നായർ



പി. കുഞ്ഞിരാമൻ നായർ


Question78:- "മയ്യഴിപ്പുഴയുടെ തീരങ്ങൾ"- ഇതെഴുതിയതാരാണു്‌?


1. പുനത്തിൽ കുഞ്ഞബ്ദുളള

2. എം.മുകുന്ദൻ

3. തിക്കൊടിയൻ

4. കാക്കനാടൻ



എം.മുകുന്ദൻ


Question79:-"സ്മാരകശിലകൾ"...ആരുടെകൃതി? .


1. പുനത്തിൽ കുഞ്ഞബ്ദുളള

2. നന്ദനാർ

3. എസ്സ്. കെ.പൊറ്റെക്കാടു്

4. കാക്കനാടൻ



പുനത്തിൽ കുഞ്ഞബ്ദുളള


Question80:-കാവ്യലോകസ്മരണകൾ-ആരുടെ ആത്മകഥ?


1. അക്കിത്തം

2. പാലാ നാരായണൻ നമ്പൂതിരി

3. വൈലോപ്പിളളി

4. ഒ.എൻ.വി



വൈലോപ്പിളളി


Question81:- ഉറൂബിന്റെ നോവൽ ഏതാണ്?


1. അഗ്നിസാക്ഷി

2. യന്ത്രം

3. രണ്ടാമൂഴം

4. സുന്ദരികളും സുന്ദരന്മാരും



സുന്ദരികളും സുന്ദരന്മാരും


Question82:-മാധവിക്കുട്ടി എഴുതിയ കൃതി?


1. ഏണിപ്പടികൾ

2. നീർമാതളം പൂത്തകാലം

3. അഗ്നിസാക്ഷി

4. മരണംദുർബ്ബലം



നീർമാതളം പൂത്തകാലം


Question83:- വളളത്തോളിന്റെ "എന്റെ ഗുരുനാഥൻ" എന്ന കവിത ആരെക്കുറിച്ചുളളതാണു്‌?


1. നാരായണഗുരു

2. ചട്ടമ്പി സ്വാമികൾ

3. മഹാത്മാ ഗാന്ധി

4. മന്നത്തു്‌ പത്മനാഭൻ



മഹാത്മാ ഗാന്ധി


Question84:- " അനുസ്വാരം" എന്നതു്‌ ഏതു വിഭാഗത്തിൽ ഉൾപ്പെടും ?


1. വ്യഞ്ജനാക്ഷരം

2. സ്വരാക്ഷരം

3. ചില്ലുകൾ

4. ഇവയൊന്നുമല്ല



ചില്ലുകൾ


Question85:- ഉറൂബു്‌ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?


1. എം.ടി.വാസുദേവൻ നായർ

2. പി.കെ .ബാലകൃഷ്ണൻ

3. കെ.സുരേന്ദ്രൻ

4. പി.സി.കുട്ടിക്കൃഷ്ണൻ



പി.സി.കുട്ടിക്കൃഷ്ണൻ


Question86:- " നന്തനാർ " എന്ന തൂലികാനാമത്തിന്റെ ഉടമ?


1. പി.വി.നാരായണൻനായർ

2. പി.സി .ഗോപാലൻ

3. പി.കുഞ്ഞിരാമൻ നായർ

4. പി.സി.കുട്ടിക്കൃഷ്ണൻ



പി.സി .ഗോപാലൻ.


Question87:- " രണ്ടാമൂഴം"എഴുതിയതാരു്‌?


1. എം.ടി.വാസുദേവൻ നായർ

2. വി.കെ.നാരായണൻ നായർ

3. എൻ. നാരായണപിളള

4. പി.കെ.നാരായണപിളള



എം.ടി.വാസുദേവൻ നായർ


Question88:- "അല്ലെന്നു്‌" എന്ന പദത്തിലെ സന്ധിയേതു്‌?


1. ദ്വിത്വ സന്ധി

2. ലോപസന്ധി

3. ആഗമ സന്ധി

4. ആദേശസന്ധി



ലോപസന്ധി.( അല്ല+ എന്നു്‌.അല്ല എന്ന പദത്തിന്റെ അന്ത്യത്തിലെ "അ" ലോപിച്ചു.)


Question89:- " വിണ്ടലം" എന്ന പദത്തിലെ സന്ധി ഏതു്‌?


1. ദ്വിത്വ സന്ധി

2. ലോപസന്ധി

3. ആഗമ സന്ധി

4. ആദേശസന്ധി



ആദേശസന്ധി( വിൺ + തലം എന്നതിലെ" ത " മാറി ആ സ്ഥാനത്ത് "ട " വരുന്നു. ൺ+ട= ണ്ട.)


Question90:- കണ്ണീർ , എന്നതിലെ സന്ധി?


1. ദ്വിത്വ സന്ധി

2. ലോപസന്ധി

3. ആഗമ സന്ധി

4. ആദേശസന്ധി



ആദേശം( കൺ +നീർ എന്നതിലെ "ന " മാറി ആ സ്ഥാനത്ത് "ണ" വരുന്നു. )


Question91:-നെന്മണി - എന്നതിലെ സന്ധി?


1. ദ്വിത്വ സന്ധി

2. ലോപസന്ധി

3. ആഗമ സന്ധി

4. ആദേശസന്ധി



ആദേശം( നെല്+മണി എന്നതിലെ "ല്" മാറി ആ സ്ഥാനത്ത് "ന്" വരുന്നു.)


Question92:-ശരിയായ പദം ഏതു്‌?


1. വിഡ്ഢിത്തം

2. വിഡ്ഢിത്വം

3. വിഢിത്വം

4. വിഢിത്തം



വിഡ്ഢിത്തം( സംസ്കൃതപദങ്ങളോട് "ത്വം " എന്നും മലയാളപദങ്ങളോടു്‌ "ത്തം" എന്നും ചേർത്താണു്‌ തന്മാത്രരൂപങ്ങളുണ്ടാക്കേണ്ടതു്‌. വിഡ്ഢി, ഭോഷൻ എന്നീപദങ്ങൾ സംസ്കൃതപദങ്ങളല്ല, മലയാളപദങ്ങളാണു്‌. അതുകൊണ്ടു്‌ "ത്തം" എന്നു്‌ അവയോടു്‌ ചേർക്കണം. മലയാള വാക്കുകളോടു്‌" തനം" എന്നോ "തരം" എന്നോ യോജിപ്പു്‌ അനുസരിച്ചും ചേർക്കാം. )


Question93:- പുതുമ, നേർമ്മ എന്നിവ ഏതു തദ്ധിതമാണു്‌?


1. തദ്വത്തദ്ധിതം

2. നാമനിമ്മായി തദ്ധിതം

3. പൂരണി തദ്ധിതം

4. തന്മാത്ര തദ്ധിതം



തന്മാത്ര തദ്ധിതം.(മറ്റുദാഹരണം- വെണ്മ,ചെറുമ,പഴമ,തെളിമ,അടിമ ഇത്യാദി.)